മരണാനന്തര ബഹുമതിയായി രത്തൻ ടാറ്റയ്ക്ക് ഭാരതരത്ന നല്‍കണം; ക്യാബിനറ്റ് പ്രമേയം പാസാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍

ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റയ്ക്ക് മരണാന്തര ബഹുമതിയായി ഭാരതരത്ന നല്‍കണമെന്ന് ക്യാബിനറ്റ് പ്രമേയം പാസാക്കി മഹാരാഷ്ട്ര സർക്കാർ. ഇന്ന് അടിയന്തര ക്യാബിനറ്റ് യോഗം ചേർന്നാണ് പ്രമേയം പാസാക്കിയത്. ഇന്നലെ രാത്രി 12 മണിയോടെയാണ് രത്തൻ ടാറ്റ അന്തരിച്ചത്. മുംബൈ ബ്രീച്ച്‌ കാൻഡി ആശുപത്രിയില്‍ 4 ദിവസമായി ചികിത്സയില്‍ കഴിയവേ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

Read More

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിക്ക് വിധിച്ച പിഴ സ്റ്റേ ചെയ്ത് സുപ്രീംകോടതി

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിക്ക് ഹൈക്കോടതി വിധിച്ച പിഴ സുപ്രീംകോടതി സ്റ്റേ ചെയ്തു. ആവർത്തിച്ച് ജാമ്യാപേക്ഷ നൽകിയതിന് ആയിരുന്നു സുനിക്ക് ഹൈക്കോടതി പിഴ വിധിച്ചിരുന്നത്. ജസ്റ്റിസുമാരായ അഭയ് എസ് ഓക, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹൈക്കോടതി വിധിച്ച പിഴ സ്റ്റേ ചെയ്തത്. ആവർത്തിച്ച് ജാമ്യാപേക്ഷ നൽകിയതിന് 25000 രൂപ ആയിരുന്നു ഹൈക്കോടതി സുനിക്ക് പിഴ വിധിച്ചിരുന്നത്. അതേസമയം, ആരോഗ്യപരമായ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി സുനി നൽകിയ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി എതിർ കക്ഷികൾക്ക്…

Read More

‘കണ്‍മണി അൻപോട്’ തർക്കത്തിന് പരിഹാരം; ഇളയരാജയ്ക്ക് 60 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി

ഗുണ എന്ന ചിത്രത്തിലെ ‘കണ്‍മണി അൻപോട്’ എന്ന ഗാനം ‘മഞ്ഞുമ്മല്‍ ബോയ്സ്’ എന്ന സിനിമയില്‍ ഉപയോഗിച്ചതിന്‍റെ പേരില്‍ നിര്‍മ്മാതാക്കളും സംഗീത സംവിധായകന്‍ ഇളയരാജയും തമ്മിലുള്ള വിവാദം ഒത്തുതീര്‍ന്നു. മഞ്ഞുമ്മല്‍ നിർമ്മാതാക്കള്‍ ഇളയരാജയ്ക്ക് നഷ്ടപരിഹാരം നല്‍കിയതായി വിവിധ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.  തന്റെ അനുമതിയില്ലാതെ മഞ്ഞുമ്മല്‍ ബോയ്സ് എന്ന സിനിമയില്‍ കണ്‍മണി അൻപോട് ഗാനം ഉപയോഗിച്ചു എന്നാരോപിച്ച്‌ ഇളയരാജ മെയ് മാസമായിരുന്നു വക്കീല്‍ നോട്ടീസ് അയച്ചത്. എന്നാല്‍ ചിത്രത്തിന്‍റെ മ്യൂസിക്ക് റൈറ്റ്സ് കൈവശമുള്ളവരില്‍ നിന്നും അവകാശം കരസ്ഥമാക്കിയിരുന്നു എന്നാണ്…

Read More