പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാന വേഷത്തില്‍ എത്തുന്ന ഗാനം ഗ്രാമി അവാര്‍ഡ് നോമിനേഷന്‍ നേടി

നരേന്ദ്ര മോദി പ്രധാന വേഷത്തില്‍ എത്തുന്ന ഗാനം സോംഗ് ഓഫ് മില്ലെറ്റ്സ് ഗ്രാമി അവാര്‍ഡ് നോമിനേഷന്‍ നേടി. ആരോഗ്യ ആനുകൂല്യങ്ങളും പോഷകസമൃദ്ധമായ ധാന്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാരിന്‍റെ പദ്ധതികളാണ്  ഗാനത്തിന്‍റെ തീം.  ഇന്ത്യൻ-അമേരിക്കൻ  ഗായിക ഫലുവും (ഫൽഗുനി ഷാ) അവരുടെ ഭർത്താവും ഗായകനുമായ ഗൗരവ് ഷായും അവതരിപ്പിക്കുന്ന ‘അബൻഡൻസ് ഓഫ് മില്ലറ്റ്സ്’ എന്ന ഗാനം ഈ വർഷം ജൂണിലാണ് പുറത്തിറങ്ങി. ഭർത്താവ് ഗൗരവ് ഷായ്‌ക്കുമൊപ്പം പ്രധാനമന്ത്രി മോദിയെ കണ്ടപ്പോഴാണ്  ഗാനം എഴുതാന്‍ അദ്ദേഹം നിര്‍ദേശം മുന്നോട്ട് വച്ചത് എന്നാണ്…

Read More

എഴുത്തച്ഛൻ പുരസ്കാരം പ്രഫ. എസ്. കെ. വസന്തന്

എഴുത്തച്ഛൻ പുരസ്കാരം ചരിത്രകാരനും ഭാഷാ പണ്ഡിതനും നിരൂപകനുമായ പ്രഫ. എസ്. കെ. വസന്തന്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവുമാണ് പുരസ്കാരം. കേരള സംസ്കാര ചരിത്ര നിഘണ്ടു, നമ്മൾ നടന്ന വഴികൾ, പടിഞ്ഞാറൻ കാവ്യമീംമാസ, സാഹിത്യ സംവാദങ്ങൾ തുടങ്ങിയവയാണ് പ്രധാന കൃതികൾ.  നിരൂപകന്‍, ചിന്തകന്‍, നോവലിസ്റ്റ് തുടങ്ങിയ നിലകളില്‍ ദശാബ്ദങ്ങളായി കേരളത്തിന്റെ സാംസ്കാരികമണ്ഡലത്തില്‍ നിറഞ്ഞുനില്‍ക്കുന്ന എസ്.കെ. വസന്തന്‍മാഷ് ഏറ്റവും ശ്രദ്ധേയനാകുന്നത് മലയാളം കണ്ട മഹാഗുരുക്കളില്‍ ഒരാള്‍ എന്ന നിലയ്ക്കാണ്. ഗവേഷണപഠനകാലത്ത് എഴുതിയ കേരളചരിത്രനിഘണ്ടുവിനെ  വിപുലീകരിച്ച് തയ്യാറാക്കിയ കേരള സംസ്കാരചരിത്രനിഘണ്ടു…

Read More

കേന്ദ്ര സർക്കാരിന്റെ ഒരു അവാർഡും തനിക്ക് ലഭിച്ചില്ലെന്ന ദുഖം അദേഹത്തിനുണ്ട്, ഇക്കാര്യം ശ്രദ്ധയിൽ കൊണ്ടു വരും: സജി ചെറിയാൻ

അവാർഡുകൾ തനിക്ക് പല തവണ നിഷേധിച്ചുവെന്ന ശ്രീകുമാരൻ തമ്പിയുടെ വിമർശനത്തിൽ മറുപടിയുമായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. വയലാർ അവാർഡ് നേരത്തെ കിട്ടേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും ഇക്കാര്യം തന്നോട് പറഞ്ഞിട്ടില്ലെന്നും മന്ത്രി മറുപടി നൽകി. ശ്രീകുമാരൻ തമ്പി മികച്ച പ്രതിഭയാണ്. കേന്ദ്ര സർക്കാരിന്റെ ഒരവാർഡും തനിക്ക് ലഭിച്ചില്ലെന്ന ദുഖം അദേഹത്തിനുണ്ട്. ഇക്കാര്യം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടു വരുമെന്നും മന്ത്രി വിശദീകരിച്ചു’. ഈ വർഷത്തെ വയലാർ അവാർഡിന് ശ്രീകുമാരൻ തമ്പിയാണ് അർഹനായത്….

Read More

സുൽത്താൻ അൽ നിയാദിക്ക് പേഴ്സനാലിറ്റി ഓഫ് ദി ഇയർ പുരസ്കാരം

അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ ആ​റു​മാ​സം ചെ​ല​വ​ഴി​ച്ച് ച​രി​ത്രം സൃ​ഷ്ടി​ച്ച യു.​എ.​ഇ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി​ക്ക്​ പ​ത്താ​മ​ത്​ ഷാ​ർ​ജ ഗ​വ​ൺ​മെ​ന്‍റ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ അ​വാ​ർ​ഡി​ലെ (എ​സ്.​ജി.​സി.​എ) പേ​ഴ്​​സ​നാ​ലി​റ്റി ഓ​ഫ്​ ദി ​ഇ​യ​ർ പു​ര​സ്കാ​രം. ര​ണ്ടു​ ദി​വ​സ​മാ​യി ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​റി​ൽ ന​ട​ന്ന ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഗ​വ​ൺ​മെ​ന്‍റ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ ഫോ​റ​ത്തി​ലാ​ണ് (ഐ.​ജി.​സി.​എ​ഫ്) പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ച​ത്. യു.​എ​സ്​ മു​ൻ ജ​ഡ്ജി ഫ്രാ​ങ്കോ കാ​പ്രി​യോ​ക്ക്​ മി​ക​ച്ച സാ​മൂ​ഹി​ക ഇ​ട​പെ​ട​ലി​നു​ള്ള പു​ര​സ്​​കാ​ര​വും ല​ഭി​ച്ചു. ഐ.​ജി.​സി.​എ​ഫ്​ സ​മാ​പ​ന ച​ട​ങ്ങി​ൽ ഷാ​ർ​ജ ഉ​പ​ഭ​ര​ണാ​ധി​കാ​രി​യും മീ​ഡി​യ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ…

Read More

ചലച്ചിത്ര പുരസ്‌കാര വിവാദത്തിൽ രഞ്ജിത്ത് പരസ്യമായി മാപ്പു പറയണമെന്ന് സാമൂഹിക മുന്നേറ്റ മുന്നണി 

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്ന വ്യാഴാഴ്ച, വേദിയായ നിശാഗന്ധി ഓഡിറ്റോറിയത്തിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സാമൂഹിക മുന്നേറ്റ മുന്നണി നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ക്കെതിരേ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചാണിത്. രഞ്ജിത്തിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും സംഘടനയുടെ ചെയര്‍മാന്‍ കെ.പി. അനില്‍ദേവ് പറഞ്ഞു. പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനം ശിവഗിരി മഠാധിപതിയും ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റുമായ സ്വാമി സച്ചിദാനന്ദ നിര്‍വഹിക്കും. എ.ഐ.വൈ.എഫ്. സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്…

Read More

സംസ്ഥാന സര്‍ക്കാരിന്‍റെ കൈരളി ഗവേഷണ പുരസ്കാരം ഡോ.എം.ലീലാവതിക്ക് സമർപ്പിച്ചു

സംസ്ഥാന സര്‍ക്കാരിന്‍റെ കൈരളി ഗവേഷണ പുരസ്കാരം 2021 ഡോ. എം ലീലാവതിക്ക് സമര്‍പ്പിച്ചു. ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു തൃക്കാക്കരയിലുള്ള വസതിയിലെത്തിയാണ് പുരസ്ക്കാരം നൽകിയത്. മാനവിക വിഷയ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുളള 2021-ലെ കൈരളി ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരമാണ് ഡോ. എം. ലീലാവതിക്ക് സമര്‍പ്പിച്ചത്. രണ്ടര ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്ക്കാരം. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ. രാജന്‍ വർഗീസും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. കേരളീയ സാംസ്കാരിക മണ്ഡലത്തിൽ…

Read More

പാതിരാക്കാറ്റ്; മികച്ച കഥാകൃത്തിന് അവാർഡ്

ജനുവരിയിൽ വിശാഖപട്ടണത്ത് സംഘടിപ്പിച്ച വിശാഖ ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും മികച്ച കഥാകൃത്തിനുള്ള അവാർഡ് പാതിരാക്കാറ്റ് എന്ന ചിത്രത്തിന്റെ കഥയും തിരക്കഥയുമെഴുതിയ നജീബ് മടവൂർ കരസ്ഥമാക്കി. സന-നിയ പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ നജീബ് മടവൂർ കഥ-തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്ത ചിത്രമാണ് പാതിരാക്കാറ്റ്. തമിഴ് നടൻ ശ്രീറാം കാർത്തിക് നായകനാവുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങളായ ആവണി ഷാരോൺ സഹിം എന്നിവർ നായികമാരാവുന്നു. ഷാജു നവോദയ, ഷിനോജ് വർഗീസ്, നിർമൽ പാലാഴി, ശിവാജി ഗുരുവായൂർ സന്തോഷ് കീഴാറ്റൂർ, രൺജി കങ്കോൽ,…

Read More

എഴുത്തച്ഛന്‍ പുരസ്‍കാരം സേതുവിന്

മലയാളസാഹിത്യത്തിന്നു നല്‍കിയ സമഗ്രസംഭാവന പരിഗണിച്ചു കേരള സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യബഹുമതിയായ എഴുത്തച്ഛന്‍ പുരസ്കാരം ( 2022) സേതുവിന്. സാംസ്കാരികവകുപ്പ് മന്ത്രി വി.എൻ വാസവൻ കോട്ടയത്ത് വെച്ചാണ് പുരസ്കാരപ്രഖ്യാപനം നടത്തിയത്. മലയാളസാഹിത്യത്തിന് നല്‍കുന്ന സമഗ്രസംഭാവനകളെ മാനിച്ചുകൊണ്ട് വര്‍ഷം തോറും നല്‍കുന്ന പുരസ്‌കാരം അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവുംശില്പവുമടങ്ങുന്നതാണ്. കേരളസാഹിത്യഅക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന്‍ ചെയര്‍മാനും പ്രൊഫസര്‍ എം കെ സാനു, വൈശാഖന്‍, കാലടി ശ്രീശങ്കരാചാര്യസര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ എം വി നാരായണന്‍, സാംസ്‌കാരികവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി…

Read More