
ദുബായിൽ മെയ് 15 മുതൽ എമിറേറ്റ്‌സ് മൊബൈൽ ബോർഡിങ്ങ് പാസ് ഏർപ്പെടുത്തുന്നു
2023 മെയ് 15 മുതൽ ദുബായിൽ നിന്ന് യാത്ര തിരിക്കുന്ന ഭൂരിഭാഗം യാത്രികർക്കും മൊബൈൽ ബോർഡിങ്ങ് പാസ് ഏർപ്പെടുത്തുന്നതിന് തീരുമാനിച്ചതായി എമിറേറ്റ്‌സ് അറിയിച്ചു. 2023 മെയ് 12-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്. പേപ്പർ ബോർഡിങ്ങ് പാസുകൾ നിർത്തലാക്കാനും, മേയ് 15 മുതൽ പകരമായി മൊബൈൽ ബോർഡിങ്ങ് പാസ് ഏർപ്പെടുത്താനുമാണ് എമിറേറ്റ്‌സ് തീരുമാനിച്ചിരിക്കുന്നത്. യാത്രികർക്ക് ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ സഹായത്തോടെ കൂടുതൽ സുഗമമായ യാത്രാ സൗകര്യങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. Taking a step forward…