അഞ്ചുവര്‍ഷത്തിനകം അരലക്ഷം തൊഴിലവസരങ്ങള്‍, 250 പുതിയ കമ്പനികള്‍; സമഗ്ര ‘എവിജിസി- എക്‌സ്ആര്‍’ നയത്തിന് അംഗീകാരം, മന്ത്രിസഭായോഗ തീരുമാനങ്ങള്‍

ഭാവിയുടെ സാങ്കേതികമേഖലയെന്ന് വിശേഷിപ്പിക്കാവുന്ന അനിമേഷന്‍, വിഷ്വല്‍ ഇഫക്ട്‌സ്, ഗെയ്മിംഗ്, കോമിക്‌സ് – എക്‌സറ്റെന്‍ഡഡ് റിയാലിറ്റി (എവിജിസി-എക്‌സ്ആര്‍) മേഖലയ്ക്കായി രൂപംനല്‍കിയ സമഗ്ര നയത്തിന് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം. 2029 ഓടെ എവിജിസി-എക്‌സ്ആര്‍ മേഖലയില്‍ സ്‌കൂള്‍ തലം മുതല്‍ സര്‍വകലാശാല തലം വരെ സമഗ്രമായ ഇടപെടലുകള്‍ വഴി 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഈ കാലയളവില്‍ മള്‍ട്ടി നാഷണലുകള്‍ ഉള്‍പ്പെടെ 250 കമ്പനികള്‍ തുടങ്ങും. രാജ്യത്തെ എവിജിസി-എക്‌സ്ആര്‍ കയറ്റുമതി വരുമാനത്തിന്റെ പത്ത് ശതമാനം കരസ്ഥമാക്കാന്‍ സംസ്ഥാനത്തെ പ്രാപ്തമാക്കുന്നതാണ് നയമെന്ന് മന്ത്രിസഭായോഗം വിലയിരുത്തി….

Read More