ചരിത്രം കുറിച്ച് അവതാർ; റെക്കോർഡുകൾ തീർത്ത് മുന്നേറുന്നു

റെക്കോർഡുകൾ തീർത്ത് മുന്നേറുകയാണ് ‘അവതാർ: ദ വേ ഓഫ് വാട്ടർ’. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യൻ ബോക്‌സോഫീസിൽ പുതുചരിത്രം കുറിച്ചിരിക്കുകയാണ് ഈ ജെയിംസ് കാമറൂൺ ചിത്രം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഹോളിവുഡ് ചിത്രമായി അവതാർ രണ്ടാം പതിപ്പ് മാറിയിരിക്കുകയാണെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വ്യക്തമാക്കുന്നത്. ഇന്ത്യൻ ബോക്‌സോഫീസിൽ നിന്ന് 439.50 കോടി രൂപയാണ് ഇതുവരെ നേടിയിരിക്കുന്നതെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റായ സുമിത് കദേൽ ട്വീറ്റ് ചെയ്തത്. മാർവെൽ ചിത്രം അവഞ്ചേഴ്‌സ്: എൻഡ്‌ഗെയിമിന്റെ റെക്കോർഡാണ് അവതാർ തകർത്തത്….

Read More