‘ അവകാശികൾ ‘ ആഗസ്റ്റ് 17ന്

കേരള ചലച്ചിത്ര അക്കാഡമി അംഗവും എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡൻ്റുമായ എൻ.അരുൺ രചനയും സംവിധാനവും നിർവ്വഹിച്ച അവകാശികൾ ആഗസ്റ്റ് പതിനേഴിന് പ്രദർശനത്തിനെത്തും.ഐ സ്ട്രീം ഒടിടി പ്ലാറ്റ്ഫോമിലാണ് അവകാശികൾ പ്രദർശിപ്പിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം മലയാളത്തിൻ്റെ പ്രിയ നടൻ ടി.ജി രവി നിർവ്വഹിച്ചു.സിനിമയിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന റ്റി.ജി രവിയുടെ ഇരുനൂറ്റി അൻപതാമത് സിനിമയാണ് അവകാശികൾ. ഇന്ത്യൻ സാമൂഹിക സാഹചര്യം കേരളത്തിലെയും ആസാമിലെയും ഗ്രാമീണ ജീവിതങ്ങളിലൂടെ അവതരിപ്പിക്കുന്നതാണ് സിനിമയുടെ പ്രമേയം.ഇതര സംസ്ഥാന തൊഴിലാളി വിഷയങ്ങൾ ഉൾപ്പടെയുള്ള കേരളത്തിലെ വർത്തമാനകാല സങ്കീർണ്ണതകൾ നർമ്മത്തിൽ…

Read More