ഇനി വിവാഹം വീഡിയോ കോൺഫറൻസ് വഴി രജിസ്റ്റർ ചെയ്യാം; പൊതു ഉത്തരവിറക്കി മന്ത്രി എം ബി രാജേഷ്

ഇനി വിവാഹം രജിസ്റ്റർ ചെയ്യാൻ നേരിട്ട് പോകണമെന്നില്ല, വീഡിയോ കോൺഫറൻസ് വഴി രജിസ്ട്രേഷൻ ലഭ്യമാക്കും. ഇന്നലെ ചെറുതോണി ടൗൺഹാളിൽ നടന്ന ഇടുക്കി ജില്ല തദ്ദേശ അദാലത്തിലാണ് മന്ത്രി എം. ബി രാജേഷ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ ജേക്കബ് മുഖേന ജനനമരണവിവാഹ രജിസ്ട്രാർ കൂടിയായ പഞ്ചായത്ത് സെക്രട്ടറി വി .കെ ശ്രീകുമാർ നൽകിയ പരാതിയാണ് സംസ്ഥാനത്തെ വിവാഹിതരാകുന്ന എല്ലാവർക്കും ഗുണകരമാവുന്ന പൊതുതീരുമാനത്തിലേക്ക് വഴിവെച്ചത്. ഗ്രാമപഞ്ചായത്തുകളിൽ വിവാഹ രജിസ്ട്രാർക്ക് മുമ്പാകെ നേരിട്ട് ഹാജരാകാതെ വീഡിയോ…

Read More

കേരളത്തിൽ സിനിമ ഷൂട്ടിങ്ങിന് ആനകളെ കിട്ടാനില്ല

കേരളത്തിൽ സിനിമാ ഷൂട്ടിങ്ങിന് ആനകളെ കിട്ടാനില്ല. പെർഫോമിങ് ലൈസൻസുള്ള ആനകൾ കുറവായതാണ് കാരണം. ടിക്കറ്റ് വെച്ചുള്ള വിനോദപരിപാടികൾക്ക് പെർഫോമിങ് ലൈസൻസുള്ള ആനകളെ പാടുള്ളൂ. കേരളത്തിൽ 423 നാട്ടാനകൾ ഉള്ളതിൽ 25 എണ്ണത്തിനെ ഈ ലൈസൻസുള്ളൂ. നീരുകാലവും വർഷം അഞ്ചുമാസത്തോളം തുടരുന്ന ഉത്സവപരിപാടികളും കഴിഞ്ഞ് സിനിമാഷൂട്ടിങ്ങിനുകൂടി ഇവയെ കൊണ്ടുപോകാൻ പറ്റില്ല. ആനകൾക്ക് വിശ്രമകാലം ആവശ്യമായതിനാൽ ഉടമകൾക്കും ഇപ്പോൾ ഷൂട്ടിങ്ങിന് വിടാൻ വലിയ താത്‌പര്യം ഇല്ല. രണ്ടുവർഷത്തിനിടെ മലയാളസിനിമയിൽ ആനകൾ കാര്യമായി വരുന്നില്ല. കൂടുതൽ ആനകളെ ഷൂട്ടിങ്ങിന് വേണമെങ്കിൽ തായ്‌ലന്റ്,…

Read More

പുതിയ അപ്ഡേറ്റ്; 110 ഭാഷകളിൽ കൂടി ഗൂഗിള്‍ ട്രാൻസ്‌ലേറ്റ്‌ ലഭ്യമാകും

പുതിയ അപ്ഡേറ്റ് പ്രഖ്യാപിച്ച് ഗൂഗിള്‍ ട്രാൻസ്‌ലേറ്റ്‌. പുതുതായി 110 ഭാഷകൾ കൂടി എത്തി എന്നതാണ് പുതിയ അപ്‌ഡേറ്റിന്റെ പ്രത്യേകത. ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റില്‍ പുതുതായി ചേര്‍ത്ത ഭാഷകളില്‍ ഏഴെണ്ണം ഇന്ത്യയില്‍ നിന്നുള്ളവയാണ്. പ്രാദേശിക ഭാഷകള്‍ക്ക് പ്രധാന്യം നല്‍കിയാണ് ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റിന്‍റെ പുതിയ അപ്‌ഡേഷന്‍. ഹിന്ദിയുടെ ഉപഭാഷയായ അവധി, രാജസ്ഥാനിലെ മാർവാർ മേഖലയിൽ നിന്നുള്ള മാര്‍വാര്‍ ഭാഷ എന്നിവ പുതിയ അപ്‌ഡേറ്റിലുണ്ട്. ബോഡോ, ഖാസി, കൊക്‌ബോറോക്, സന്താലി, തുളു എന്നിവയാണ് പുതുതായി ചേര്‍ത്ത മറ്റ് ഇന്ത്യന്‍ ഭാഷകള്‍.ഗൂഗിളിന്‍റെ ട്രാന്‍സ്‌ലേഷന്‍ ടൂളില്‍…

Read More

മത്സ്യബന്ധനത്തിനിടയിൽ മരിക്കുന്നവര്‍ക്ക് ഇൻഷുറന്‍സ് തുക ലഭിമാക്കണം; ആന്‍റണി രാജു

കടലിൽ വെച്ച് മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിനിടയിൽ ഏത് വിധേന മരിച്ചാലും ഇൻഷുറൻസ് തുക ലഭ്യമാക്കണമെന്ന് ‌ആന്റണി രാജു നിയമസഭയിൽ ആവശ്യപ്പെട്ടു. ഹൃദയാഘാതം വന്നാൽ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് മത്സ്യത്തൊഴിലാളി മരിക്കും. പക്ഷേ ഇത്തരം സംഭവങ്ങളിൽ ഇൻഷുറൻസ് കമ്പനികൾ പണം നൽകാറില്ല. ഇതിൽ കാലോചിതമായ മാറ്റം വരുത്തണമെന്നും ആൻറണി രാജു ആവശ്യപ്പെട്ടു. മുതലപ്പൊഴിയിലെ അപകടങ്ങള്‍ വെച്ച് മുതലെടുപ്പ് നടത്താനാണ് യുഡിഎഫ് ശ്രമിക്കുന്നത്. മുതലപ്പൊഴിയിൽ അപകടത്തിന് കാരണം ആരാണെന്നും ആന്‍റണി രാജു ചോദിച്ചു. യുഡിഎഫ് കാലത്ത് അശാസ്ത്രീയമായ നിർമ്മാണമാണ് മുതലപ്പൊഴിയിലെ അപകടങ്ങള്‍ക്ക്…

Read More

ഐടി പാർക്കുകളിൽ മദ്യശാല; രാവിലെ 11 മുതൽ രാത്രി 11 വരെ: സർക്കാർ നിർദേശങ്ങൾക്ക് നിയമസഭാ സമിതിയുടെ അംഗീകാരം

ഐടി പാർക്കുകളിൽ മദ്യശാല അനുവദിക്കാനുള്ള നിർദ്ദേശങ്ങള്‍ക്ക് നിയമസഭാ സമിതിയുടെ അംഗീകാരം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് ശേഷം തുടർ നടപടിയുണ്ടാകും. പ്രതിപക്ഷ എംഎൽഎമാരുടെ എതിർപ്പ് മറികടന്നാണ് സർക്കാർ നീക്കം. ഐ ടി പാർക്കുകൾക്ക് എഫ്എൽ 4 സി ലൈസൻസ് നൽകും. ലൈസൻസ് ഫീസ് 20 ലക്ഷം ആയിരിക്കും. പ്രവർത്തന സമയം രാവിലെ 11 മുതൽ രാത്രി 11 വരെയാണ്. ഐ ടി പാർക്ക് നേരിട്ടോ, പ്രമോട്ടർ പറയുന്ന കമ്പനിക്കോ നടത്തിപ്പ് നൽകും.  ഭാവിയിൽ പാർക്കുകളിൽ വെവ്വേറെ ലൈസൻസ് നൽകേണ്ടി വരുമെന്ന…

Read More

‘അധിക ചാർജ് ഈടാക്കില്ല’; ഈ അഞ്ച് ആപ്പുകളിലൂടെ കൊച്ചി മെട്രോ ടിക്കറ്റെടുക്കാം

കൊച്ചി മെട്രോയിൽ കയറാൻ ഇനി ടിക്കറ്റെടുക്കാൻ ക്യൂ നിന്ന് കഷ്ടപ്പെടേണ്ട. ഒന്നല്ല നിരവധി ആപ്പുകളിൽ നിന്ന് ടിക്കറ്റ് ഓണ്‍ലൈനായി എടുക്കാനുള്ള സംവിധാനം ഒരുക്കിയിരിക്കുകയാണ് കൊച്ചി മെട്രോ. പേടിഎം, ഫോണ്‍പേ, നമ്മ യാത്രി, റെഡ് ബസ്, റാപ്പിഡോ എന്നീ ആപ്പുകളിലൂടെ ടിക്കറ്റെടുക്കാം. ഓപ്പണ്‍ നെറ്റ്‍വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സുമായി (ഒഎൻഡിസി) ചേർന്നാണ് ഈ സൌകര്യമൊരിക്കിയത്.  ഓണ്‍ലൈനായി എടുക്കുന്ന ടിക്കറ്റുകളുടെ പ്രിന്‍റ് ഔട്ട് ആവശ്യമില്ല. മെട്രോ സ്റ്റേഷനിലെ എൻട്രൻസിൽ സ്കാൻ ചെയ്ത് അകത്തും പുറത്തും പ്രവേശിക്കാം. നേരത്തെ ചെന്നൈ മെട്രോ ഒഎൻഡിസിയുമായി…

Read More

കഴിക്കുന്ന ഭക്ഷണം പോഷക സമൃദ്ധമാണോ?; ന്യൂട്രിഎയ്‌ഡ് ആപ്പിലൂടെ വിവരങ്ങൾ അറിയാം

ആരോഗ്യസംരക്ഷണത്തിനും രോഗപ്രതിരോധത്തിനുമൊക്കെ നാം നിത്യവും കഴിക്കുന്ന ആഹാരത്തിന് പ്രധാന പങ്കുണ്ടെന്ന് ഇന്ന് മിക്കവർക്കും അറിയാം. ആഹാരത്തെപ്പറ്റി വളരെ അധികം കാര്യങ്ങൾ മനസ്സിലാക്കാനുണ്ടെങ്കിലും ഏറ്റവും പ്രധാനം സമീകൃതാഹാരം തന്നെയാണ്. നമ്മൾ ദിവസവും കഴിക്കുന്ന ഭക്ഷണം സമീകൃത ആഹാരമാണോ എന്ന് ആരെങ്കിലും ചിന്തിക്കാറുണ്ടോ? നമ്മുടെ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും വേണ്ട അളവിൽ അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് സമീകൃതാഹാരം, അതായത് അന്നജം, കൊഴുപ്പ്, പ്രോട്ടീൻ എന്നിവയെ കൂടാതെ വൈറ്റമിൻസ്, ധാതുക്കൾ, ആന്റി ഓക്സിഡന്റുകൾ, ഫൈറ്റോകെമിക്കൽസ്, നാരുകൾ തുടങ്ങിയ സൂക്ഷ്മപോഷകങ്ങളും അതിൽ അടങ്ങിയിരിക്കണം….

Read More

കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് മെഡിക്കൽ സ്‌റ്റോറുകളില്‍ സുലഭം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ നല്‍കരുതെന്ന ആരോഗ്യമന്ത്രിയുടെ നിര്‍ദേശം പാലിക്കപ്പെടുന്നില്ല. ഏത് ആന്റിബയോട്ടിക്കുകള്‍ ചോദിച്ചാലും മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് വാങ്ങാം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് സമീപത്തെ മെഡിക്കല്‍ സ്റ്റോറുകളുടെ മുന്നില്‍ ആരോഗ്യവകുപ്പിന്റെ നിർദേശം പോലും എഴുതിയൊട്ടിച്ചിട്ടില്ല. ഭക്ഷ്യവിഷബാധയ്ക്ക് ഉപയോഗിക്കുന്ന സിപ്ലോക്സും ചുമയ്ക്കും സൈനസൈറ്റിസിനും ഉപയോഗിക്കുന്ന അമോക്സിലിനും യൂറിനറി ഇന്‍ഫക്ഷന് കഴിക്കുന്ന സിപ്രോഫ്ലോക്സിനും തുടങ്ങിയ ആന്റിബയോട്ടിക്കുകള്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് വാങ്ങാം. ഇതിനൊന്നും ഒരു ഡോക്ടറിന്റെയും കുറിപ്പടി വേണ്ട. ഏറ്റവും അധികം ആളുകള്‍ ചികിത്സതേടി എത്തുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്…

Read More

‘സ്പെഷ്യൽ ക്രിസ്മസ് സമ്മാനം’; മദ്യം വാങ്ങുമ്പോൾ ലഭിക്കുക കൈത്തറി തുണി സഞ്ചി

ബെവ്കോ ഷോപ്പുകളിൽ മദ്യം വാങ്ങാൻ പോകുമ്പോൾ ബാഗ് ഇല്ലെന്നു കരുതി വിഷമിക്കേണ്ട. ക്രിസ്മസ് നാളുകളിൽ രണ്ടോ മൂന്നോ കുപ്പികൾ കൊണ്ടുപോകാവുന്ന കൈത്തറി തുണി സഞ്ചി ഷോപ്പുകളിൽ കിട്ടും. 10 രൂപ വില നൽകണം. ഡിസംബർ 20 മുതലാവും ഈ സൗകര്യം ലഭിക്കുക. ബിവറേജസ് കോർപ്പറേഷൻ ഹാന്റെക്സുമായി കരാറൊപ്പിട്ടു. തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ ബെവ്കോ സൂപ്പർമാർക്കറ്റുകളിലാവും ആദ്യം സഞ്ചി ലഭ്യമാവുക. ഒന്നര ലക്ഷം സഞ്ചികൾക്കാണ് ആദ്യഘട്ടത്തിൽ ഓർഡർ നൽകിയിട്ടുള്ളത്. സംഗതി ക്ളിക്കായാൽ മറ്റു ജില്ലകളിലെ ഷോപ്പുകളിലേക്കും വ്യാപിപ്പിക്കും. വെള്ള നിറത്തിലുള്ള…

Read More