
ഒപ്പം നിൽക്കാൻ ആവശ്യപ്പെട്ട് പാലക്കാട്ടെ കോൺഗ്രസ് വിമതൻ എ.വി ഗോപിനാഥിനെ കണ്ട് അൻവർ; താത്പര്യമില്ല, ആവശ്യം തള്ളി ഗോപിനാഥ്
തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോർഡിനേറ്ററായ പിവി അൻവർ പാലക്കാട്ടെ കോൺഗ്രസ് വിമതൻ എവി ഗോപിനാഥിനെ കണ്ട് ഒപ്പം നിൽക്കാൻ അഭ്യർത്ഥിച്ചു. എന്നാൽ അൻവറിൻ്റെ ആവശ്യം തള്ളിയ എ വി ഗോപിനാഥ് താത്പര്യമില്ലെന്ന് അറിയിച്ചു. ഇന്നലെ രാത്രി എ വി ഗോപിനാഥിൻ്റെ വീട്ടിൽ നേരിട്ടെത്തിയാണ് പി വി അൻവർ ചർച്ച നടത്തിയത്. എം എൽ എ സ്ഥാനം രാജിവച്ചശേഷം പി വി അൻവർ നിലമ്പൂരിൽ തിരിച്ചെത്തിയിട്ടുണ്ട്. തൻ്റെ ഭാവി പ്രവർത്തനം വിശദീകരിക്കാൻ അദ്ദേഹം രാവിലെ വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്….