
സ്വയം നിയന്ത്രിത സൈനിക വാഹനം നിർമിച്ച് അബൂദാബി സ്റ്റാർട്ടപ് കമ്പനി
സൈനികാവശ്യങ്ങള്‍ക്കായി നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ഹൈബ്രിഡ് വാഹനം നിര്‍മിച്ച് അബൂദബി ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പ് കമ്പനി. അണ്‍മാന്‍ഡ് സിസ്റ്റംസ് (യുമെക്സ്), സിമുലേഷന്‍ ആന്‍ഡ് ട്രെയിനിങ് (സിംടെക്സ്) എക്സിബിഷനിലാണ് കിന്സ്റ്റുഗി എന്ന അബൂദബി ടെക് കമ്പനി മാഗ്നസ് എന്ന നിര്‍മിതബുദ്ധി സൈനികവാഹനം അവതരിപ്പിച്ചത്. ആറു സീറ്റുകളുള്ള 4X4 സ്വയംനിയന്ത്രിത വാഹനമാണ് മാഗ്നസ്. ആറു ഡ്രോണുകളും നിര്‍മിതബുദ്ധിയുള്ള റോബോട്ടുമൊക്കെയുള്ള വാഹനത്തിന് 2000 കി.ഗ്രാം വഹിക്കാനുള്ള ശേഷിയുണ്ട്. 805 എച്ച്.പി ഇലക്ട്രിക് മോട്ടോറുള്ള വാഹനത്തിന് മണിക്കൂറില്‍ 130 കി.മീ വേഗം കൈവരിക്കാനാവും. 200 കി.മീ…