
കമ്പനി കമ്പ്യൂട്ടർ കാർഡ് തനിയെ പുതുക്കും ; പുതിയ സേവനം ആരംഭിച്ച് ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം
കമ്പനി ലൈസൻസും (ബലദിയ) വാണിജ്യ രജിസ്ട്രേഷനും (സി.ആർ) പുതുക്കുന്നതോടെ കമ്പനി കമ്പ്യൂട്ടർ കാർഡ് ഓട്ടോമാറ്റിക്കായി പുതുക്കപ്പെടുന്ന സേവനം ആരംഭിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് ഏക ജാലക പ്ലാറ്റ്ഫോം വഴി കമ്പ്യൂട്ടർ കാർഡ് അഥവാ എസ്റ്റാബ്ലിഷ്മെന്റ് കാർഡ് ഓട്ടോമാറ്റിക്കായി പുതുക്കപ്പെടുന്ന സേവനം മന്ത്രാലയം ആരംഭിച്ചത്. രാജ്യത്തെ സംരംഭകർക്കും കമ്പനികൾക്കും നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്താനും നടപടികൾ വേഗത്തിൽ പൂർത്തീകരിക്കാനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ സേവനം. ബലദിയയും സി.ആറും പുതുക്കിക്കഴിയുന്നതോടെ പ്രത്യേകം അപേക്ഷ സമർപ്പിക്കാതെ തന്നെ…