അബ്ദുൾ സത്താറിന്റെ ആത്മഹത്യയിൽ പോലീസിനെതിരേ പരാതി; കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് കുടുംബം

കാസർകോട് നഗരത്തിൽ ഓട്ടോ ഡ്രൈവറായിരുന്ന അബ്ദുൾ സത്താറിന്റെ ആത്മഹത്യയിൽ പോലീസിനെതിരേ പരാതിയുമായി കുടുംബം രംഗത്ത്. പോലീസുകാരനായ അനൂപിൽ നിന്നും നേരിട്ട മാനസിക പീഡനത്തിൽ മനംനൊന്താണ് സത്താർ ആത്മഹത്യ ചെയ്തതെന്നും പോലീസുകാരനെതിരേ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്നുമാണ് അബ്ദുൾ സത്താറിന്റെ കുടുംബത്തിന്റെ ആവശ്യം. ഓട്ടോറിക്ഷ പൊലീസ് പിടിച്ചുവെച്ചിട്ട് നാല് ദിവസമായെന്നും വീട് പട്ടിണിയിലായതിനാൽ ആത്മഹത്യ ചെയ്യുകയാണെന്നും ഫെയ്‌സ്ബുക്ക് ലൈവിലൂടെ പുറംലോകത്തെ അറിയിച്ചശേഷമാണ് അറുപതുകാരനായ അബ്ദുൾ സത്താർ വാടക മുറിയിൽ ജീവനൊടുക്കിയത്. ലൈവ് കണ്ട് താമസസ്ഥലത്തേക്ക് ആളുകൾ എത്തുമ്പൊഴേക്കും മരണം സംഭവിച്ചിരുന്നു…

Read More