എസ്ഐ അനൂപിന് സസ്പെൻഷൻ; മറ്റൊരു ഓട്ടോ ഡ്രൈവറെ മർദ്ദിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ നടപടി

കാസര്‍കോട് ഓട്ടോ ഡ്രൈവറുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ എസ്ഐ അനൂപിനെ മറ്റൊരു ഓട്ടോ ഡ്രൈവറെ മർദ്ദിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ സസ്പെൻ്റ് ചെയ്തു. കാസർകോട് എസ്ഐയായ ഇദ്ദേഹം കൊല്ലം സ്വദേശിയാണ്. കാസർകോട് അബ്ദുൾ സത്താറെന്ന ഓട്ടോറിക്ഷാ ഡ്രൈവറുടെ ആത്മഹത്യക്ക് കാരണക്കാരനാണ് ഇയാളെന്ന് ആരോപണം ഉയർന്നതിന് പിന്നാലെ ചന്തേര സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ വിവാദമായതിന് പിന്നാലെയാണ് മറ്റൊരു ഓട്ടോ ഡ്രൈവർ നൗഷാദിനെ ജൂണിൽ മർദ്ദിച്ച വീഡിയോ പുറത്തുവന്നത്. ഇതോടെയാണ് അന്വേഷണ വിധേയമായി എസ്ഐയെ സസ്പെൻ്റ്…

Read More

ഓടുന്ന ബസിന് മുന്നിൽ വടിവാൾ വീശിക്കാണിച്ച് ഓട്ടോ ഡ്രൈവറുടെ ഷോ ; പിടികൂടി പൊലീസ്

മലപ്പുറം കൊണ്ടോട്ടിയിൽ ഓടുന്ന ബസിന് മുൻപിൽ വടിവാൾ വീശി കാണിച്ച സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ പിടിയിൽ. പുളിക്കൽ വലിയപറമ്പ് സ്വദേശി ഷംസുദ്ദീനാണ് പിടിയിലായത്. സൈഡ് കൊടുക്കാത്തതിനെ തുടർന്ന് ബസ് ഹോൺ മുഴക്കിയതോടെയാണ് വടിവാൾ ഉയർത്തിയത്. കൊണ്ടോട്ടി പുളിക്കലിൽ വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കോഴിക്കോട് നിന്ന് മഞ്ചേരിയിലേക്ക് പോകുകയായിരുന്ന ബസിന് നേരെയാണ് വടിവാൾ വീശിയത്. ബസ് സ്റ്റോപ്പിൽ ആളെ ഇറക്കുന്നതിന് നിർത്തിയപ്പോഴാണ് ഓട്ടോ മുന്നിൽ കയറിയത്. തുടർന്ന് സൈഡ് തരാതെ തടസമുണ്ടാക്കിയതോടെ ബസ് ഡ്രൈവർ ഹോൺ മുഴക്കി. ഇതോടെയാണ്…

Read More

സ്കൂളിൽ നിന്ന് വിളിച്ച് കൊണ്ടുവരുന്നതിനിടെ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ; ഓട്ടോ ഡ്രൈവറായ പ്രതിക്ക് 45 വർഷം കഠിന തടവ് വിധിച്ച് കോടതി

മലപ്പുറം എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 45 വര്‍ഷം കഠിനതടവും ഏഴു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം വടപുറം സ്വദേശി നിഷാദിനെയാണ് നിലമ്പൂര്‍ അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷം സാധാരണ തടവും അനുഭവിക്കണം. 2019 ഡിസംബറില്‍ നിലമ്പൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി വിധി പറഞ്ഞത്. കുട്ടിയെ സ്കൂളില്‍ നിന്നും കൊണ്ടുവരുന്നതിനിടെ ഓട്ടോറിക്ഷാ ഡ്രൈവറായ പ്രതി പീഡിപ്പിച്ചെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍…

Read More

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു

കോഴിക്കോട് നഗരത്തിലെ വെള്ളയിൽ പണിക്കർ റോഡിൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു. ഗാന്ധിനഗർ സ്വദേശി 47 വയസുള്ള ശ്രീകാന്താണ് കൊല്ലപ്പെട്ടത്. അതേസമയം ഓട്ടോയിൽ മദ്യപിച്ച് ഉറങ്ങിയ ഒരാളെ പോലീസ് ചോദ്യംചെയ്യുന്നുണ്ട്. റോഡിന്റെ ഒരുഭാഗത്ത് ശ്രീകാന്തിന്റെ ഓട്ടോ നിർത്തിയിട്ടിരുന്നു. മറുഭാഗത്താണ് മൃതദേഹം കിടന്നിരുന്നത്. ശരീരത്തിൽ വെട്ടേറ്റ പാടുകളുമുണ്ട്. ഏതാനും ദിവസം മുമ്പ് ശ്രീകാന്തിന്റെ ഉടമസ്ഥതയിലുള്ള കാർ അജ്ഞാതർ കത്തിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടും പോലീസ് അന്വേഷിക്കുന്നുണ്ട്. മാത്രവുമല്ല് നേരത്തെ നടന്ന ഒരു കൊലപാതകക്കേസിൽ പ്രതിയാണ് ശ്രീകാന്ത്.

Read More

ഓട്ടോയില്‍ യുവതിയെ പീഡിപ്പിച്ചു; തിരുവനന്തപുരത്ത് ഡ്രൈവര്‍ അറസ്റ്റില്‍

തിരുവനന്തപുരത്ത് ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ഓട്ടോയില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ ഡ്രൈവര്‍ അറസ്റ്റില്‍. പോക്സോ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ മുട്ടത്തറ സ്വദേശി മുഹമ്മദ് ജിജാസിനെയാണ് തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. അട്ടക്കുളങ്ങരയില്‍ നിന്ന് മുട്ടത്തറയിലെ വീട്ടിലേക്ക് ജിജാസിന്റെ ഓട്ടോയിലാണ് പരാതിക്കാരി യാത്ര ചെയ്തത്. എന്നാല്‍, ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോ നിര്‍ത്തിയ ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. അതിക്രമത്തിനിരയായ യുവതി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇവിടെ നിന്ന് വിവരങ്ങള്‍…

Read More