സൗദിയിൽ വലിയ വാഹനങ്ങളുടെ നിയമലംഘനങ്ങൾ സ്വയമേവ നിരീക്ഷിക്കുന്ന സംവിധാനം പ്രവർത്തനക്ഷമമാക്കി

ബസ്, ട്രക്ക് എന്നിവ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ നടത്തുന്ന വിവിധ നിയമലംഘനങ്ങൾ സ്വയമേവ കണ്ടെത്തുന്നതിനുള്ള നിരീക്ഷണ സംവിധാനം പ്രയോഗക്ഷമമാക്കിയതായി സൗദി ട്രാൻസ്പോർട് ജനറൽ അതോറിറ്റി (TGA) അറിയിച്ചു. 2024 ഏപ്രിൽ 21-നാണ് TGA ഇക്കാര്യം അറിയിച്ചത്. ഈ നിരീക്ഷണ സംവിധാനം 2024 ഏപ്രിൽ 21 മുതൽ പ്രയോഗക്ഷമമാക്കുമെന്ന് സൗദി ട്രാൻസ്പോർട് ജനറൽ അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചരക്ക് ഗതാഗത്തിനായി ഉപയോഗിക്കുന്ന ട്രക്കുകൾ, വാടകയ്ക്കുള്ള ട്രക്കുകൾ, ഇന്റർനാഷണൽ ട്രാൻസ്പോർട് ബസുകൾ, വാടകയ്ക്കുള്ള ബസുകൾ തുടങ്ങിയ…

Read More