
അംഗീകൃത ഓട്ടിസം കേന്ദ്രമെന്ന പദവി നേടി ദുബൈ എമിറേറ്റിലെ പൊതുബീച്ചുകൾ
ദുബൈ എമിറേറ്റിലെ പൊതുബീച്ചുകളെല്ലാം അംഗീകൃത ഓട്ടിസം കേന്ദ്രങ്ങളെന്ന പദവി നേടിയതായി ദുബൈ മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. നിശ്ചയദാര്‍ഢ്യമുള്ളവരെ ശാക്തീകരിക്കാനും സമൂഹത്തില്‍ അവര്‍ക്ക് മാന്യമായ ജീവിതം ഉറപ്പാക്കാനും ലക്ഷ്യമിട്ട് ദുബൈയില്‍ നടന്ന ആക്സസ് എബിലിറ്റീസ് എക്സ്പോയിലാണ് മുനിസിപ്പാലിറ്റിയുടെ പ്രഖ്യാപനം. ലോകത്ത് ആദ്യമായാണ് ഇത്തരത്തിലൊരു നേട്ടം. പൊതുബീച്ചുകളില്‍ നിശ്ചയദാര്‍ഢ്യ വിഭാഗങ്ങൾക്ക് പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന സൗകര്യങ്ങളും സവിശേഷതകളും മുന്‍നിര്‍ത്തിയാണ് ഇന്റർനാഷനൽ ബോർഡ് ഓഫ് സർട്ടിഫിക്കേഷൻ ആൻഡ് കണ്ടിന്യൂയിങ് എജുക്കേഷൻ സ്റ്റാന്‍ഡേര്‍ഡിന്റെ പ്രത്യേക പദവി നല്‍കിയത്.ദുബൈയെ ലോകത്തെ ഏറ്റവും മികച്ച നഗരമാക്കി മാറ്റാനുള്ള…