
ഡ്രൈവിങ്ങ് ലൈസൻസ്; ടെസ്റ്റിന് അംഗീകൃത പരിശീലകരുടെ സാന്നിധ്യം നിർബന്ധമാക്കി, ഉത്തരവിറക്കി
സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റിന് അംഗീകൃത പരിശീലകരുടെ സാന്നിധ്യം ശനിയാഴ്ചമുതൽ നിർബന്ധമാക്കി ട്രാൻസ്പോർട്ട് കമ്മിഷണർ ഉത്തരവിറക്കി. പഠിതാക്കളെ ടെസ്റ്റിനെത്തിക്കേണ്ടത് അതത് സ്‌കൂളുകളുടെ അംഗീകൃത പരിശീലകൻ നേരിട്ടായിരിക്കണം. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഇവർ രജിസ്റ്ററിൽ ഒപ്പിടണം. ഒരു അംഗീകൃത പരിശീലകൻ ഒന്നിലധികം സ്‌കൂളുകളുടെ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നത് തടയിടാൻ സ്‌കൂൾ രജിസ്റ്ററുകൾ ഒത്തുനോക്കും. ഡ്രൈവിങ് സ്‌കൂളുകളിൽ പ്രവേശനരജിസ്റ്റർ (ഫോം 14), തിയറി ക്ലാസുകളുടെ ഹാജർ (ഫോം 15), എന്നിവ നിർബന്ധമാണ്. ഇതിൽ പഠിതാക്കളും പരിശീലകനും അതത് ദിവസങ്ങളിൽ ഒപ്പിടണം. ഒരു സ്‌കൂളിൽ…