
വൃത്തിഹീനമായ സാഹചര്യത്തിൽ ഹോട്ടലിന്റെ പ്രവർത്തനം ; അടച്ച് പൂട്ടി അധികൃതർ
വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന അബൂദബി മഫ്രഖ് ഇന്‍ഡസ്ട്രിയില്‍ സിറ്റിയിലെ ഖുഷാബ് ദര്‍ബാര്‍ റസ്റ്റാറന്റ് അടച്ചുപൂട്ടിച്ചു. അബൂദബി കാര്‍ഷിക, ഭക്ഷ്യ സുരക്ഷാ അതോറിറ്റി (അഡാഫ്സ)യാണ് നടപടി സ്വീകരിച്ചത്. ശുചിത്വമില്ലാതെ ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്തതും ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിച്ചതുമടക്കം നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി അഡാഫ്സ അറിയിച്ചു. ഉപകരണങ്ങളും റെഫ്രിജറേറ്ററുകളും വൃത്തിയായി സൂക്ഷിച്ചിരുന്നില്ല. റസ്റ്റാറന്റിലെ സീലിങ്ങും തറയും അടുക്കളയുമൊക്കെ വൃത്തികെട്ട നിലയിലായിരുന്നു. ഇത്തരം പോരായ്മകള്‍ പരിഹരിക്കുന്നതു വരെ സ്ഥാപനം തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കില്ലെന്നും അഡാഫ്സ അറിയിച്ചു. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകള്‍ 800555…