ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ഓസ്‌ട്രേലിയന്‍ ബൗളറെന്ന റെക്കോര്‍ഡ്; നാണക്കേടിൽ മിച്ചല്‍ സ്റ്റാര്‍ക്ക്

ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരത്തില്‍ നാണംകെട്ട് ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ഓസ്‌ട്രേലിയന്‍ ബൗളറെന്ന റെക്കോര്‍ഡ് സ്റ്റാര്‍ക്കിന്റെ പേരിലായി. ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്സില്‍ നടന്ന നാലാം ഏകദിനത്തില്‍ അവസാന ഓവര്‍ എറിയാനെത്തിയ സ്റ്റാര്‍ക്കിനെ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്‌സ്റ്റണാണ് തകര്‍ത്തടിച്ചത്. ഈ ഓവറില്‍ 28 റണ്‍സാണ് സ്റ്റാര്‍ക്ക് വഴങ്ങിയത്. അതിൽ നാല് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെയാണ് ലിവിങ്റ്റണ്‍ 28 റണ്‍സ് അടിച്ചെടുത്തത്. മത്സരത്തില്‍ എട്ട് ഓവര്‍ എറിഞ്ഞ സ്റ്റാര്‍ക്ക് വിക്കറ്റൊന്നും വീഴ്ത്താതെ…

Read More