ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയുടെ മത്സരക്രമമായി; ആദ്യ ടെസ്റ്റ് നവംബർ 22ന് പെർത്തിൽ

ഈ വര്‍ഷം അവസാനം നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയുടെ മത്സരക്രമം പുറത്തുവിട്ടു. നവംബര്‍ 22ന് പെര്‍ത്തിലാണ് അഞ്ച് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. 1991-92നുശേഷം ആദ്യമായാണ് ഇന്ത്യയും ഓസ്ട്രേലിയയും അഞ്ച് മത്സര ടെസ്റ്റ് പരമ്പരയില്‍ ഏറ്റമുട്ടുന്നത്. അതിനുശേഷം നടന്ന പരമ്പരകളെല്ലാം മൂന്ന് മത്സരങ്ങളോട നാലു മത്സരങ്ങളോ അടങ്ങുന്ന പരമ്പരകളായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായ പരമ്പര ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിസ്റ്റുകളെ നിര്‍ണയിക്കുന്നതിലും നിര്‍ണായകമായിരിക്കും. നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്‍റ് പട്ടികയില്‍ ഇന്ത്യ ഒന്നാമതും ഓസ്ട്രേലിയ…

Read More

താറാവിന്റെ കൊക്കുകൾ, നീർനായയുടെ ശരീരം, കോഴിയുടെ തോൽക്കാലുകൾ; ഇങ്ങനെയും ഒരു ജീവിയോ? ഇതാണ് പ്ലാറ്റിപ്പസ്

താറാവിനു സമാനമായ കൊക്കുകൾ, നീർനായയുടേതു പോലുള്ള ശരീരം, നാലു കാലുകളുള്ളതിൽ കോഴിയുടേത് പോലെ ചേർന്നിരിക്കുന്ന തോൽക്കാലുകൾ. ഇങ്ങനെയൊരു ജീവി ലോകത്തുണ്ടോ എന്ന് ചിന്തിക്കുന്നുണ്ടാവുമല്ലെ? എന്നാൽ ഉണ്ട്. ഈ വിരുതനാണ് പ്ലാറ്റിപ്പസ്. സ്വദേശം അങ്ങ് ഓസ്ട്രേലിയയാണ്. ഇവിടെ മാത്രമേ ഈ ജീവികളെ കാണാൻ സാധിക്കുകയുള്ളൂ. വിചിത്രമായ ലുക്കൊക്കെയുണ്ടെങ്കിലും ആള് അത്ര പ്രശ്നക്കാരനല്ല, എന്നാൽ അത്ര നിസാരക്കാരനുമല്ല. പ്ലാറ്റിപ്പസിന്റെ കാലിൽ വിഷം അടങ്ങിയ ഒരു ചെറിയ മുള്ളുണ്ട്. മനുഷ്യരെ കൊല്ലാനൊന്നും ഈ വിഷം കൊണ്ടു കഴിയില്ലെങ്കിലും മാസങ്ങളോളം നീണ്ടു നിൽക്കുന്ന…

Read More

ലോകകപ്പിൽ ഇന്ത്യയ്ക്ക് വീണ്ടും കണ്ണീർ; അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ ഓസ്ട്രേലിയയ്ക്ക് മുന്നിൽ ഇന്ത്യ വീണു

അണ്ടര്‍ 19 ലോകകപ്പില്‍ ഓസ്ട്രേലിയക്ക് മൂന്നാം കിരീടം. ഫൈനലില്‍ ഇന്ത്യയെ 79 റണ്‍സിന് തോല്‍പ്പിച്ചാണ് ഓസ്ട്രേലിയ കിരീടം നേടിയത്. ഓസ്ട്രേലിയ ഉയര്‍ത്തിയ 254 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ തുടക്കം മുതല്‍ അടിതെറ്റിയ ഇന്ത്യ 43.5 ഓവറില്‍ 174 റണ്‍സിന് പുറത്തായി. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇന്ത്യയില്‍ നടന്ന സീനിയര്‍ താരങ്ങളുടെ ലോകകപ്പില്‍ പരാജയമറിയാതെ ഫൈനലിലെത്തിയ ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം നേടിയതിന് സമാനമായിരുന്നു ഓസീസ് കൗമരാപ്പടയുടെയും കിരീട നേട്ടം. സ്കോര്‍ ഓസ്ട്രേലിയ 50 ഓവറില്‍ 253-7, ഇന്ത്യ 43.5…

Read More

വനിതാ ക്രിക്കറ്റ് ടെസ്റ്റ് ; ഓസ്ട്രേലിയയെ തകർത്ത് ഇന്ത്യൻ പെൺ പുലികൾ

വനിത ക്രിക്കറ്റ് ടെസ്റ്റിൽ ആസ്ട്രേലിയക്കെതിരെ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യ. എട്ടു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. 75 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യ 18.4 ഓവറിൽ രണ്ടുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 38 റൺസെടുത്ത സ്മൃതി മന്ദാനയാണ് ടോപ് സ്കോറർ. ഓസീസ് വനിതകൾക്കെതിരെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് വിജയമാണിത്. നാലാം ദിനം അഞ്ചിന് 233 റൺസെന്ന നിലയിൽ രണ്ടാം ഇന്നിങ്സ് ബാറ്റിങ് പുനരാരംഭിച്ച ഒസീസിന് 28 റൺസ് ചേർക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമാവുകയായിരുന്നു….

Read More

വിസ തരപ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരത്ത് വിസ തരപ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. വിദേശത്ത് പോകാൻ വിസ തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് മൂന്നുപേരിൽ നിന്നും 12 ലക്ഷത്തോളം രൂപയാണ് കാട്ടാക്കട മലയിൻകീഴ് സ്വദേശിയായ ശിവപ്രസാദ് (37) തട്ടിയെടുത്തത്. പൊഴിയൂർ പോലീസാണ് ഇയ്യാളെ അറസ്റ്റ് ചെയ്തത്. വിദേശരാജ്യങ്ങളായ ജർമ്മനി, കാനഡ, ഓസ്ട്രേലിയ, തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകുന്നതിനുള്ള വിസ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞാണ് പൊഴിയൂർ മേഖലകളിൽ നിന്നും യുവാക്കളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയത്. പൊഴിയൂർ സ്വദേശിയായ വിൽഫ്രഡില്‍ നിന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ…

Read More

ഓസ്ട്രേലിയക്കെതിരെ 4-1ന് പരമ്പര സ്വന്തമാക്കി ഇന്ത്യ

ഓസ്ട്രേലിയയിക്കെതിരായ അഞ്ചാം ട്വന്റി20യില്‍ വിജയിച്ച്‌ പരമ്പര 4-1ന് സ്വന്തമാക്കി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തശേഷം ഓസീസിനെ 154/8ല്‍ ഒതുക്കുകയായിരുന്നു. ബൗളര്‍മാരെ മികച്ച രീതിയില്‍ ഉപയോഗിച്ച സൂര്യകുമാര്‍ യാദവിന്റെ തന്ത്രങ്ങളാണ് താരതമ്യേന വലിയ സ്‌കോറുകള്‍ പിറക്കുന്ന ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ശ്രേയസ് അയ്യര്‍(53),ജിതേഷ് ശര്‍മ്മ(24), അക്ഷര്‍ പട്ടേല്‍ (31),യശ്വസി ജയ്സ്വാള്‍ (21) എന്നിവരുടെ പോരാട്ടമാണ് ഇന്ത്യയെ 160/8ലെത്തിച്ചത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുകേഷ് കുമാറും രണ്ട് വിക്കറ്റ് വീതം…

Read More

ഇന്ത്യയെ തകർത്ത് ഓസ്ട്രേലിയ; ഋതുരാജ് ഗെയ്ക്വാദിന്റെ സെഞ്ചുറി പാഴായി

മൂന്നാം ടി20യില്‍ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയയ്‌ക്ക് ത്രസിപ്പിക്കുന്ന അഞ്ച് വിക്കറ്റ് ജയം. ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ ബലത്തിലാണ് ഓസ്‌ട്രേലിയ ജയം പിടിച്ചെടുത്തത്. 48 പന്തുകളില്‍ എട്ട് ഫോറും എട്ട് സിക്‌സും ഉള്‍പ്പെടെ 104 റണ്‍സടിച്ച മാക്‌സ്‌വെല്ലാണ് കളിയിലെ താരം. 16 പന്തില്‍ 28 റണ്‍സെടുത്ത നായകന്‍ മാത്യൂ വെയ്‌ഡ് മത്സരത്തില്‍ മാക്‌സ്‌വെല്ലിന് മികച്ച പിന്തുണ നല്‍കി. ഇന്ത്യ ഉയര്‍ത്തിയ 223 റണ്‍സ് വിജയലക്ഷ്യം ഇരുപതാം ഓവറിലെ അവസാന പന്തിലാണ് ഓസീസ് മറികടന്നത്. ഇന്നത്തെ മത്സരത്തില്‍ തോറ്റെങ്കിലും പരമ്പരയില്‍…

Read More

കാര്യവട്ടത്ത് ഇന്ത്യൻ വെടിക്കെട്ട്; ഓസ്ട്രേലിയയ്ക്കെതിരെ 44 റൺസിന്‍റെ തകർപ്പൻ ജയം, പരമ്പരയിൽ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി

ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഓസ്‌ട്രേലിയയെ 44 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ. 236 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മാർകസ് സ്റ്റോണിസ് (45), ക്യാപ്റ്റൻ മാത്യു വാഡെ (42), ടിം ഡാവിഡ് (37) എന്നിവരുടെ ഭേദപ്പെട്ട പ്രകടനമാണ് ഓസീസിനെ നാണംകെട്ട തോൽവിയിൽ നിന്നും രക്ഷിച്ചത്. ഇവരുടെ ബാറ്റിങ്ങിന്റെ കരുത്തിൽ ഇന്ത്യക്കെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്‌ത്രേലിയയുടെ വേട്ട ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 191 റൺസിൽ അവസാനിച്ചു. ഈ ജയത്തോടെ…

Read More

ഇന്ത്യ- ഓസ്ട്രേലിയ ട്വന്റി-20 പരമ്പര; ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് ജയം. വിശാഖപട്ടണത്ത് രണ്ട് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസ് ജോഷ് ഇന്‍ഗ്ലിന്റെ സെഞ്ചുറി കരുത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 19.5 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ് (42 പന്തില്‍ 80) ഇന്ത്യയുടെ വിജയശില്‍പി. ഇഷാന്‍ കിഷന്‍ 39 പന്തില്‍ 58 റൺസ് നേടി മികച്ച പ്രകടനം പുറത്തെടുത്തു. 14 പന്തില്‍ 22…

Read More

ഇന്ത്യ-ഓസീസ് ആദ്യ ട്വന്‍റി 20 ഇന്ന്

ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിന് ശേഷം ഇന്ന് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ട്വൻറി 20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് വിശാഖപട്ടണത്ത് നടക്കും. ഇന്ത്യൻ സമയം വൈകിട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. ആറരയ്ക്ക് ടോസ് വീഴും. വ്യത്യസ്ത ഫോർമാറ്റെങ്കിലും ഏകദിന ലോകകപ്പ് ഫൈനലിലേറ്റ തോൽവിക്ക് പകരംവീട്ടാനാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ സ്‌ക്വാഡിലില്ലാത്തത് ആരാധകര്‍ക്ക് നിരാശയാണ്. ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ സ്വര്‍ണം നേടിയ ടീമിലെ യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ഓസീസിനെതിരെ…

Read More