ഓസ്ട്രേലിയയിലെ ടെസ്റ്റ് തോൽവി ബിസിസിഐ വിലയിരുത്തും ; ഗൗതം ഗംഭീര്‍ , രോഹിത് ശര്‍മ, ജസ്പ്രീത് ബുമ്ര എന്നിവർ യോഗത്തിൽ പങ്കെടുക്കും

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര തോല്‍വി വിലയിരുത്താന്‍ ബിസിസിഐ. ഇന്ത്യൻ താരങ്ങള്‍ ഓസ്ട്രേലിയയില്‍ നിന്ന് തിരിച്ചെത്തിയശേഷമാകും കോച്ച് ഗൗതം ഗംഭീര്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ജസ്പ്രീത് ബുമ്ര എന്നിവരെ ഉള്‍പ്പെടുത്തി വിശകലന യോഗം ചേരുക എന്നാണ് റിപ്പോര്‍ട്ട്. ഓസ്ട്രേലിയയിലെ ടെസ്റ്റ് പരമ്പര തോല്‍വിയുടെ പേരില്‍ കോച്ച് ഗൗതം ഗംഭീറിനോ രോഹിത് ശര്‍മക്കോ സ്ഥാനമാറ്റമുണ്ടാവില്ലെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍സ് റിപ്പോര്‍ട്ട് ചെയ്തു. ബാറ്റിംഗ് നിരയുടെ പരാജയത്തിന് കോച്ചിനെ പുറത്താക്കാനാവില്ലെന്നായിരുന്നു ബിസിസിഐ പ്രതിനിധി വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചത്….

Read More

ഓസ്ട്രേലിയയിൽ ജലവിമാനം തകർന്നു ; മൂന്ന് പേർക്ക് ദാരുണാന്ത്യം

ഓസ്ട്രേലിയയിലെ പ്രമുഖ വിനോദ സഞ്ചാര മേഖലയിൽ ജലവിമാനം തകർന്ന് മൂന്ന് പേർക്ക് ദാരുണാന്ത്യം. ഓസ്ട്രേലിയയുടെ പടിഞ്ഞാറൻ മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രമായ റോട്ട്നെസ്റ്റ് ദ്വീപിലുണ്ടായ അപകടത്തിൽ ഏഴ് പേരായിരുന്നു ജലവിമാനത്തിലുണ്ടായിരുന്നത്. സെസ്ന 208 കാരവാൻ 675 ജലവിമാനമാണ് തകർന്നത്. താഴ്ന്ന് പറക്കുന്നതിനിടയിൽ ചുണ്ണാമ്പ് കല്ലിൽ ഇടിച്ച ജല വിമാനം കടലിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ഫിലിപ്പ് റോക്ക് എന്ന പാറക്കെട്ടിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച വൈകുന്നേരം പെർത്തിലേക്ക് ടേക്ക് ഓഫ് ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. ഏഴ് പേരുമായി തോംപ്സൺ ബേയ്ക്ക്…

Read More

ഓസ്ട്രേലിയയിലെ പെർത്തിലുണ്ടായ വാഹനാപകടം ; മലയാളി യുവാവ് മരിച്ചു

ഓസ്ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തീക്കോയി പനയ്ക്കക്കുഴിയിൽ ആഷിൽ (24) ആണ് മരിച്ചത്. ഡിസംബര്‍ 22ന് രാത്രിയില്‍ ആഷിലിന്‍റെ വീടിന് സമീപമാണ് അപകടം ഉണ്ടായത്. മാതാപിതാക്കളും സഹോദരനും അവധിക്ക് കേരളത്തിലെത്തിയപ്പോഴാണ് അപകടം ഉണ്ടായത്. ആഷിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: റോയൽ തോമസ്. അമ്മ: ഷീബ സ്റ്റീഫൻ. സഹോദരൻ: ഐൻസ് റോയൽ. പെർത്തിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളാണു റോയൽ.  

Read More

ഓസ്ട്രേലിയയ്ക്ക് എതിരായ ടെസ്റ്റ് പരമ്പര ; ചേതേശ്വർ പൂജാരയെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടിരുന്നുവെന്ന് ഗംഭീർ

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മെല്‍ബണ്‍ ടെസ്റ്റിലെ തോല്‍വിയോടെ ഇന്ത്യൻ സീനിയര്‍ താരങ്ങളുടെ മോശം പ്രകടനം വീണ്ടും ചര്‍ച്ചയാകുകയാണ്. വിരാട് കോലിയും രോഹിത് ശര്‍മയും മോശം ഫോമില്‍ തുടരുകയും ഏറെ പ്രതീക്ഷയര്‍പ്പിച്ച റിഷഭ് പന്ത് തുടര്‍ച്ചയായി നിരുത്തരവാദപരമായ ഷോട്ടുകൾ കളിച്ച് പുറത്താകുകയും ചെയ്യുമ്പോള്‍ കഴിഞ്ഞ പരമ്പരകളില്‍ ഇന്ത്യൻ മധ്യനിരയുടെ നട്ടെല്ലായ ചേതേശ്വര്‍ പൂജാരയുടെയും അജിങ്ക്യാ രഹാനെയുടെയും അഭാവവും ചര്‍ച്ചയായിരുന്നു. ഇതിനിടെ ഓസ്ട്രേലിയന്‍ പരമ്പരക്കുള്ള ടീമില്‍ ചേതേശ്വര്‍ പൂജാരയെ ഉൾപ്പടുത്തണമെന്ന് കോച്ച് ഗൗതം ഗംഭീര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ അജിത് അഗാര്‍ക്കറുടെ…

Read More

ഇന്ത്യ – ഓസ്ട്രേലിയ ടെസ്റ്റ് ക്രിക്കറ്റ് ; പുതിയ ചരിത്രം കുറിച്ച് നിതീഷ് കുമാറും വാഷിംഗ് ടൺ സുന്ദറും

ഓസ്ട്രേലിയക്കെതിരായ ബോക്സിംഗ് ഡേ ക്രിക്കറ്റ് ടെസ്റ്റില്‍ എട്ടാമതിറങ്ങിയ നിതീഷ് കുമാര്‍ റെഡ്ഡി സെഞ്ചുറിയും ഒമ്പതാമനായി ഇറങ്ങിയ വാഷിംഗ് സുന്ദര്‍ അര്‍ധസെഞ്ചുറിയും നേടിയതോടെ പിറന്നത് ടെസ്റ്റ് ചരിത്രത്തിലെ തന്നെ അപൂര്‍വ റെക്കോര്‍ഡ്. ടെസ്റ്റ് ക്രിക്കറ്റിന്‍റെ 147 വര്‍ഷത്തെ ചരിത്രത്തിലാദ്യമായാണ് എട്ടാമതും ഒമ്പതാമതും ഇറങ്ങുന്ന രണ്ട് ബാറ്റര്‍മാരും 150 പന്തുകളിലേറെ നേരിടുന്നത്. വാഷിംഗ്ടന്‍ സുന്ദര്‍ 162 പന്തുകള്‍ നേരിട്ട് 50 റണ്‍സെടുത്ത് പുറത്തായപ്പോള്‍ നിതീഷ് കുമാര്‍ റെഡ്ഡി 176 പന്തുകളില്‍ 105 റണ്‍സുമായി ക്രീസിലുണ്ട്. കന്നി ടെസ്റ്റ് സെഞ്ചുറി നേടിയതോടെ…

Read More

മലയാളിയായ നേഴ്സ് ഓസ്ട്രേലിയയിൽ അന്തരിച്ചു

മലയാളി നഴ്സ് ഓസ്ട്രേലിയയില്‍ മരിച്ചു. ഇടുക്കി തൊടുപുഴ കരിംകുന്നം മുഞ്ഞനാട്ട് ഡേവിഡ് മാത്യുവിന്റെ ഭാര്യ സിനോബി ജോസ് (50) ആണ് ഓസ്ട്രേലിയയിലെ കെയിൻസില്‍ മരിച്ചത്. മസ്തിഷ്കാഘാതത്തെ തുടർന്ന് ടൗൺസ്‌വിൽ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു. പക്ഷേ ജീവൻ രക്ഷിക്കാനായില്ല. കെയിൻസ് ഹോസ്പിറ്റലിലെ ഡയാലിസിസ് വിഭാഗം നഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്നു. പുല്ലുവഴി മുണ്ടയ്ക്കൽ പരേതരായ ജോസ് ജോസഫ്, എൽസമ്മ ദമ്പതികളുടെ മകളാണ്. മക്കൾ: ജോ ഡേവിഡ്, ഒലിവിയ ഡേവിഡ്. സഹോദരി: സെജോയ് ജോസ്.

Read More

ഇന്ത്യ – ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിൻ്റെ ആദ്യ ദിനം മഴയുടെ കളി ; ടെസ്റ്റ് ചാംമ്പ്യൻഷിപ്പിലെ ഇന്ത്യടെ ഫൈനൽ മോഹങ്ങൾക്ക് തിരിച്ചടി

ഇന്ത്യ-ഓസ്ട്രേലിയ ബ്രിസ്ബേന്‍ ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ദിനം മഴയുടെ കളി. കനത്ത മഴമൂലം ആദ്യ ദിനം ആദ്യ സെഷനിലെ 13.2 ഓവര്‍ മാത്രമാണ് കളി നടന്നത്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ ആദ്യ സെഷനില്‍ വിക്കറ്റ് നഷ്ടമില്ലാതെ 28 റണ്‍സെടുത്ത് നില്‍ക്കെയാണ് മഴമൂലം കളി നിര്‍ത്തിവെച്ചത്. 19 റണ്‍സോടെ ഉസ്മാന്‍ ഖവാജയും നാലു റണ്ണുമായി നഥാന്‍ മക്സ്വീനിയുമായിരുന്നു ക്രീസില്‍. പിന്നീട് ലഞ്ചിനുശേഷം കുറച്ചുസമയം മഴ മാറിയെങ്കിലും വീണ്ടും മഴ കനത്തതോടെ അവസാന രണ്ട് സെഷനുകളിലെയും കളി ഒരു…

Read More

ഓസ്ട്രേലിയയ്ക്ക് എതിരായ ടെസ്റ്റിൽ കളിക്കാൻ മുഹമ്മദ് ഷമി ഉണ്ടായേക്കില്ല ; മുഷ്ടാഖ് അലി ട്രോഫിയിൽ നിറം മങ്ങിയ പ്രകടനം

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് ടെസ്റ്റുകളില്‍ പേസര്‍ മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്താന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. നിലവില്‍ മുഷ്താഖ് അലി ടി20 ട്രോഫിയില്‍ ബംഗാളിനായി കളിക്കുന്ന ഷമിക്ക് ടെസ്റ്റ് മത്സരം കളിക്കാനുള്ള ഫിറ്റ്നെസില്ലെന്നാണ് സൂചന. ഷമിയുടെ ഫിറ്റ്നെസ് നിരീക്ഷിക്കാനായി ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം കൂടെയുണ്ടെങ്കിലും ഇതുവരെ അനുകൂല റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നാണ് സൂചന. ഇതോടെ 26ന് തുടങ്ങുന്ന ഓസ്ട്രേലിയക്കെതിരായ ബോക്സിംഗ് ഡേ ടെസ്റ്റില്‍ ഷമി ഇന്ത്യക്കായി കളിക്കാനുള്ള സാധ്യത തീര്‍ത്തും മങ്ങി. ഓസ്ട്രേലിയക്കെതിരായ രണ്ടാം…

Read More

അഡലൈഡ് ടെസ്റ്റ് ; ഇന്ത്യക്കെതിരെ ഓസ്ട്രേലിയയ്ക്ക് ലീഡ് , ട്രാവിസ് ഹെഡിന് സെഞ്ചുറി

ബോർഡർ-ഗവാസ്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിൽ ഓസീസ് ലീഡ് 100 റൺസ് പിന്നിട്ടു. ഇന്ത്യ ഉയർത്തിയ 180 റൺസ് പിന്തുടർന്നിറങ്ങിയ ഓസീസ് നിലവിൽ ആറ് വിക്കറ്റിന് 300 റൺസ് എന്ന നിലയിലാണ്. സെഞ്ച്വറിയുമായി ട്രാവിസ് ഹെഡും പാറ്റ് കമ്മിൻസുമാണ് ക്രീസിലുള്ളത്. 86ന് ഒന്ന് എന്ന നിലയിൽ രണ്ടാം ദിനം ഓസീസിന് ഓപ്പണർ ​നതാൻ മെക്കൻസ്വീനിയെ നഷ്ടമായിരുന്നു. അധികം വൈകാതെ ടീം സ്കോർ 103ൽ നിൽക്കേ സ്റ്റീവ് സ്മിത്തും മടങ്ങിയതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവരുന്നു എന്ന് തോന്നിച്ചു. ഇരുവരുടെയും വിക്കറ്റുകൾ…

Read More

ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പര ; ബ്രിസ്ബേനിൽ ഇന്ത്യൻ വനിതകൾക്ക് ദയനീയ പരാജയം

ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് തോല്‍വി. ബ്രിസ്‌ബേനില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യന്‍ വനിതകള്‍ 34.2 ഓവറില്‍ കേവലം 100 റണ്‍സിന് പുറത്തായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ മേഗന്‍ ഷട്ടാണ് സന്ദര്‍ശകരെ തകര്‍ത്തത്. 23 റണ്‍സ് നേടിയ ജമീമ റോഡ്രിഗസാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഓസീസ് 16.2 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 42 പന്തില്‍ 46 റണ്‍സുമായി പുറത്താവാതെ നിന്ന ജോര്‍ജിയ…

Read More