കണ്ണില്ലാത്ത കൗമാരം…; ലൈംഗികബന്ധം നിരസിച്ചതിന് 15കാരൻ 37കാരിയായ ചെറിയമ്മയെ കൊലപ്പെടുത്തി

ലഹരിയിലേക്കും അക്രമങ്ങളിലേക്കും വീഴുന്ന കൗമാരത്തിന്റെ ഞെട്ടിക്കുന്ന ഈ വാർത്ത ആരെയും ഭയപ്പെടുത്തുന്നതാണ്. ലൈംഗിക ബന്ധം നിരസിച്ചതിനെത്തുടർന്ന് 37കാരിയായ മാതൃസഹോദരിയെ 15 വയസുള്ള പത്താംക്ലാസ് വിദ്യാർഥി ദാരുണമായി കൊല ചെയ്ത സംഭവം നാടിനെ നടുക്കുന്നതായി. ദക്ഷിണ കന്നഡ ജില്ലയിലെ ഉപ്പിനങ്ങാടി നഗരത്തിനടുത്തുള്ള ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് 37 കാരിയായ യുവതിയെ സംശയാസ്പദമായ സാഹചര്യത്തിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ വീട്ടിലുണ്ടായിരുന്ന ആൺകുട്ടി യുവതി ഉറങ്ങുമ്പോൾ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഉണർന്ന യുവതി കുട്ടിയെ എതിർക്കുകയും…

Read More