
ഒമാനിൽ ഓഗസ്റ്റ് 19 മുതൽ മഴയ്ക്ക് സാധ്യത
ഒമാനിൽ തിങ്കളാഴ്ച മുതൽ അസ്ഥിര കാലാവസ്ഥ അനുഭവപ്പെടാനിടയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഓഗസ്റ്റ് 19 മുതൽ ഓഗസ്റ്റ് 21 വരെ ഒമാനിൽ ഒരു ന്യൂനമർദ്ധത്തിന്റെ പ്രഭാവം അനുഭവപ്പെടാനിടയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഇടിയോട് കൂടിയ ശക്തമായ മഴ, ഒറ്റപ്പെട്ട മഴ, പെട്ടന്നുള്ള വെള്ളത്തിന്റെ കുത്തൊഴുക്ക് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു. ഒട്ടുമിക്ക ഗവർണറേറ്റുകളിലും ഈ കാലയളവിൽ ഇതിന്റെ ഭാഗമായി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്….