
അടുത്ത ഓഗസ്റ്റ് 15 നും ചെങ്കോട്ടയിൽ എത്തും, മോദി; വീട്ടിലാകും പതാക ഉയർത്തുക എന്ന് പരിഹസിച്ച് ഖർഗെ
ബിജെപി സര്‍ക്കാരിന് ഭരണതുടര്‍ച്ചയുണ്ടാകുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചെങ്കോട്ടയിലെ പ്രസംഗത്തെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ രംഗത്ത്.അടുത്ത ആഗസ്റ്റ് 15നും വികസന നേട്ടം പങ്കുവക്കാന്‍ ചെങ്കോട്ടയിലെത്തുമെന്നായിരുന്നു മോദിയുടെ പരാമര്‍ശം. എന്നാൽ അടുത്ത വർഷം മോദി വീട്ടിലാകും പതാക ഉയർത്തുക എന്നായിരുന്നു മോദിയുടെ പരാമർശത്തിനെതിരായ ഖാർഗെയുടെ പ്രതികരണം.പൊതു തെരഞ്ഞെടുപ്പിന് മുമ്പുള്ള സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത നരേന്ദ്ര മോദി പ്രസംഗത്തിലുടനീളം അടുത്ത തെരഞ്ഞെടുപ്പിലും ഭരണത്തുടർച്ച ഉണ്ടാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.അടുത്ത അഞ്ചു വർഷത്തിൽ രാജ്യം ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകും…