മോദി സർക്കാർ ആഗസ്റ്റ് മാസത്തിനുള്ളിൽ വീഴും, എപ്പോൾ വേണമെങ്കിലും ഇനിയൊരു തെരഞ്ഞെടുപ്പുണ്ടാകാം; ലാലു പ്രസാദ് യാദവ്

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ ആഗസ്റ്റ് മാസത്തിനുള്ളിൽ വീഴുമെന്നും, എപ്പോൾ വേണമെങ്കിലും ഇനിയൊരു തെരഞ്ഞെടുപ്പുണ്ടാകാമെന്നും ആർ.ജെ.ഡി അധ്യക്ഷൻ ലാലു ​പ്രസാദ് യാദവ് പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാർട്ടി പ്രവർത്തകരോട് തെരഞ്ഞെടുപ്പിന് തയാറായി ഇരിക്കാൻ ആഹ്വാനം ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിലെ മോദി സർക്കാർ വളരെ ദുർബലമാണ്. ആഗസ്റ്റിനപ്പുറം അവർക്ക് ഭരിക്കാൻ സാധിക്കില്ലെന്നും ലാലു പ്രസാദ് യാദവ് കൂട്ടിച്ചേർത്തു.

Read More

ഓഗസ്റ്റ് മാസത്തിൽ ഖത്തറിൽ ചൂട് തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം

ഖത്തറിൽ ഓഗസ്റ്റ് മാസത്തിൽ ചൂട് തുടരുമെന്നും, അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ തോത് വർദ്ധിക്കുമെന്നും ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഓഗസ്റ്റ് മാസത്തിൽ ഖത്തറിൽ കാര്യമായ മഴ ലഭിക്കാനിടയില്ലെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റിൽ പ്രതിദിന അന്തരീക്ഷ താപനില ഏതാണ്ട് 35 ഡിഗ്രി സെൽഷ്യസായിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു. ഈ കാലയളവിൽ ഖത്തറിൽ പ്രധാനമായും കിഴക്കൻ ദിശയിൽ നിന്നുള്ള കാറ്റ് അനുഭവപ്പെടുമെന്നും, ഇത് അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ തോത് ഉയർത്തുമെന്നും അധികൃതർ അറിയിച്ചു. المعلومات المناخية لشهر #أغسطس #قطرClimate…

Read More