ഫാൻസി നമ്പർ പ്ലേറ്റ് ലേലം ; ദുബൈ ആർടിഎ നേടിയത് 6.9 കോടി ദിർഹം

116-മ​ത്​ ഫാ​ൻ​സി ന​മ്പ​ർ പ്ലേ​റ്റു​ക​ളു​ടെ ലേ​ല​ത്തി​ലൂ​ടെ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (​ആ​ർ.​ടി.​എ) നേ​ടി​യ​ത്​ 6.9 കോ​ടി ദി​ർ​ഹം. എ.​എ17 ന​മ്പ​ർ പ്ലേ​റ്റ്​ വി​റ്റു​പോ​യ​ത്​ 80 ല​ക്ഷ​ത്തി​ല​ധി​കം ദി​ർ​ഹ​മി​നാ​ണ്. വൈ1000 ​എ​ന്ന ന​മ്പ​ർ 45 ല​ക്ഷം ദി​ർ​ഹ​മി​നാ​ണ്​ വി​റ്റു​പോ​യ​ത്. വി96 ​ന​മ്പ​ർ 41 ല​ക്ഷ​ത്തി​നും എ.​എ333 ന​മ്പ​ർ 21 ല​ക്ഷം ദി​ർ​ഹ​മി​നും ലേ​ലം കൊ​ണ്ടു. ഇ​തു​ൾ​പ്പെ​ടെ 90 ഫാ​ൻ​സി ന​മ്പ​റു​ക​ളാ​ണ്​ ആ​ർ.​ടി.​എ ലേ​ലം ചെ​യ്ത​ത്.

Read More

നിധി കിട്ടിയത് മച്ചിൽ നിന്ന്; പെയിന്റിം​ഗ് ലേലത്തിന് വിറ്റത് 11 കോടിക്ക്

ഈ ലോകത്ത് ആരുടെയും കണ്ണിൽപെടാതെ പല സ്ഥലങ്ങളിലും ഒരുപാട് നിധികൾ ഒളിച്ചിരിക്കുന്നുണ്ടാവാം. നിധികൾ സ്വർണമോ ആഭരണങ്ങളോ ആവണമെന്നില്ല, പുരാതനകാലത്തെ വസ്തുക്കൾ പലതിനും കോടികൾ ലഭിക്കും. അങ്ങനെ വർഷങ്ങളോളം ആരുടെയും കണ്ണിൽ പെടാതെ ഇരുന്ന ഒരു പെയിന്റിം​ഗിന് ഒടുവിൽ കിട്ടിയത് 11.7 കോടിയാണ്. പതിനേഴാം നൂറ്റാണ്ടിലെ ഡച്ച് കലാകാരനായ റെംബ്രാൻഡ് ഹാർമൻസൂൺ വാൻ റിജിൻ്റെ പെയിൻ്റിം​ഗാണ് 1.4 മില്യൺ ഡോളറിന് എന്നുവച്ചാൽ ഏകദേശം 11.75 കോടി രൂപക്ക് ലേലത്തിൽ വിറ്റത്. ‘പോർട്രെയിറ്റ് ഓഫ് എ ഗേൾ’ എന്ന് പേരിട്ടിരിക്കുന്ന…

Read More

ഐഫോണിന്റെ ആദ്യ മോഡൽ ലേലത്തിന്; അടിസ്ഥാന വില 10000 ഡോളർ

2007 ൽ അവതരിപ്പിച്ച ആദ്യ ഐഫോൺ ലേലത്തിന്. 2024 ഐഫോൺ 16 അവതരിപ്പിക്കാനിരിക്കുകയാണ് ആപ്പിൾ. എന്നാൽ ഇപ്പോഴും സ്റ്റീവ് ജോബ്‌സ് 2007 ൽ പുറത്തിറക്കിയ ആദ്യ ഐഫോണ്‍ മോഡലുകളോടുള്ള ആളുകളുടെ കമ്പം കുറഞ്ഞിട്ടില്ല എന്ന് തെളിയിക്കുനതാണ് ലേലത്തിന് ലഭിക്കുന്ന സ്വീകാര്യത. നേരത്തേയും ആദ്യ മോഡലുകൾ ലേലത്തില്‍ വെച്ചിട്ടുണ്ട്. അതിന് ലഭിക്കുന്ന മോഹ വില തന്നെയാണ് കാരണം. 2007 ൽ ആദ്യ ഐഫോണിന്റെ രം​ഗപ്രവേശനം ഒരു വിപ്ലവം തന്നെയാണ് സൃഷ്ടിച്ചത്. ഇപ്പോൾ ലേലത്തിന് വച്ചരിക്കുന്ന ആദ്യ മോഡലിന് നിശ്ചയിച്ചിരിക്കുന്ന…

Read More

മുട്ടില്‍ മരംമുറിക്കേസിലെ തടികള്‍ ലേലത്തിന് അനുമതി തേടി വനംവകുപ്പ്

മുട്ടില്‍ മരംമുറിക്കേസില്‍ പിടിച്ചെടുത്ത തടികള്‍ ലേലം ചെയ്തു വില്‍ക്കാൻ അനുമതി തേടി വനംവകുപ്പ്. കല്പറ്റ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് സൗത്ത് വയനാട് ഡിഎഫ്‌ഒ ഹര്‍ജി നല്‍കിയത്. മൂന്നുവര്‍ഷമായി 104 ഈട്ടി തടികള്‍ ഡിപ്പോയില്‍ ഒരേ കിടപ്പിലാണ്. വനംവകുപ്പിൻ്റെ കുപ്പാടി ഡിപ്പോയിലാണ് കോടികള്‍ വിലമതിക്കുന്ന മരത്തടികള്‍ സൂക്ഷിച്ചിരിക്കുന്നത്. മഞ്ഞും മഴയും വെയിലുമേറ്റ് തടികള്‍ നശിക്കുന്നതിനിടെയാണ് വനംവകുപ്പ് നീക്കം. ഹര്‍ജി കല്‍പ്പറ്റ കോടതി19ന് പരിഗണിക്കും. 500 വര്‍ഷം വരെ പഴക്കമുള്ള തടികളാണ് മരംമുറിക്കേസ് പ്രതികളായ ആൻ്റോ സഹോദരന്മാര്‍ മുറിച്ചു കടത്തിയത്….

Read More

വീണ്ടും ഡയാന; രാജകുമാരിയുടെ സായാഹ്നവസ്ത്രം വിറ്റത് ഒമ്പതര കോടിയിലേറെ രൂപയ്ക്ക്..!

ഈ ലോകത്തോടു വിടപറഞ്ഞെങ്കിലും ഡയാന രാജകുമാരി ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നു. മാധ്യമങ്ങളിൽ അവരെക്കുറിച്ചുള്ള വാർത്തകൾ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നുമുണ്ട്. വലിയ മാധ്യമവേട്ടയ്ക്കിരയായ വനിതകൂടിയാണ് ഡയാന. വെയിൽസ് രാജകുമാരിയായിരുന്ന ഡയാന വീണ്ടും വാർത്തകളിൽ നിറയുകയാണ്. 1985ൽ രാജകുമാരി ധരിച്ചിരുന്ന മനോഹരമായ ടു പീസ് വെൽവെറ്റ് വസ്ത്രം അടുത്തിടെ ലേലത്തിൽ റെക്കോർഡ് വിലയ്ക്കു വിറ്റതാണു പുതിയ സംഭവം. വസ്ത്രത്തെക്കുറിച്ച് ഷോൾഡർ പാഡുകൾ, നീല ഓർഗൻസ പാവാട, ബോ എന്നിവയുൾപ്പെടെയുള്ള ഫാഷൻ ഈവനിംഗ് ഡ്രസ് ആണിത്. പ്രപഞ്ചത്തിൻറെയും നക്ഷത്രങ്ങളുടെയും ചിത്രീകരണം പോലെ കാണപ്പെടുന്ന…

Read More

ഖത്തറില്‍ ഫാന്‍സി നമ്പര്‍ പ്ലേറ്റുകളുടെ ലേലം ഈ മാസം 18ന് തുടങ്ങും

ഖത്തറില്‍ ഫാന്‍സി നമ്പര്‍ പ്ലേറ്റുകളുടെ ലേലം ഈ മാസം 18ന് തുടങ്ങുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. സൌം ആപ്ലിക്കേഷന്‍ വഴിയാണ് ഇഷ്ട നമ്പറിനായി രജിസ്റ്റര്‍ ചെയ്യേണ്ടത്. ഡെപോസിറ്റ് തുകയും നല്‍കണം. കൂടുതല്‍ പേര്‍ ഒരേ നമ്പറില്‍ താല്‍പര്യം പ്രകടിപ്പിച്ചാല്‍ ലേലത്തിലൂടെയാണ് നമ്പര്‍ നല്‍കുക.

Read More

കുവൈത്തില്‍ ഗതാഗത വകുപ്പ് പിടിച്ചെടുത്ത ബൈക്കുകൾ ലേലം ചെയ്യാൻ ഒരുങ്ങുന്നു

കുവൈത്തില്‍ ഗതാഗത വകുപ്പ് പിടിച്ചെടുത്ത ബൈക്കുകൾ ലേലം ചെയ്യാൻ ഒരുങ്ങി അധികൃതര്‍. ഡിസംബർ 4 ന് ജലീബിലെ വെഹിക്കിൾ ഇമ്പൗണ്ട്‌മെന്റ് ഡിപ്പാർട്ട്‌മെന്റിലാണ് ലേല നടപടികള്‍ സ്വീകരിക്കുക. വിവിധ ട്രാഫിക് നിയമലംഘനങ്ങളിലായി പിടിച്ചെടുത്ത 195 ളം മോട്ടോർസൈക്കിളുകളാണ് പൊതു ലേലത്തില്‍ വെക്കുക. ലേലത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ വെള്ളി, ശനി ദിവസങ്ങളിൽ ജലീബിലെ വാഹന ഇമ്പൗണ്ട്മെന്റ് ഡിപ്പാർട്ട്‌മെന്റ് സന്ദർശിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. കേസ് പൂർത്തിയായി ആരും ഏറ്റെടുക്കാനില്ലാത്ത പോലീസ് കസ്റ്റഡിയില്‍ കെട്ടിക്കിടക്കുന്ന വാഹനങ്ങളാണ് ലേലം ചെയ്യുന്നത്.

Read More