
ആറ്റുകാൽ പൊങ്കാല ; കുടിവെള്ള വിതരണം സുഗമമാക്കാൻ 1390 താത്കാലിക ടാപ്പുകൾ സ്ഥാപിച്ചു
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് കുടിവെള്ളവിതരണം സുഗമായി നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും കേരള വാട്ടർ അതോറിറ്റി പൂർത്തിയാക്കി. പൊങ്കാല മേഖലകളിൽ താൽക്കാലികമായി 1390 കുടിവെള്ള ടാപ്പുകളും ആറ്റുകാൽ മേഖലയിൽ 50 ഷവറുകളും സ്ഥാപിച്ചിട്ടുണ്ട്. അടിയന്തര അറ്റകുറ്റപ്പണി സംവിധാനമായ ബ്ലൂ ബ്രിഗേഡ് 24 മണിക്കൂറും പ്രവർത്തിക്കാനുള്ള ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്. കുടിവെള്ള വിതരണത്തിനായി വെൻഡിങ് പോയിന്റുകൾ പി ടി പി നഗറിലും വെള്ളയമ്പലത്തും സജ്ജമാക്കിയിതിനു പുറമെ ഐരാണിമുട്ടം ജല സംഭരണിക്കടുത്തും പൊങ്കാല പ്രമാണിച്ച് താൽക്കാലിക വെൻഡിങ് പോയിന്റ് ഒരുക്കി. ആറ്റുകാലിൽ രണ്ടും എം…