‘ജീവിതത്തിൽ ഒരിക്കൽപോലും ഒരു അഭിനേതാവ് ആകുമെന്ന് വിശ്വസിച്ച ഒരാൾ ആയിരുന്നില്ല; ഇതൊന്നും ഇല്ലെങ്കിലും ഞാൻ ഓകെയായിരുന്നു: സാനിയ അയ്യപ്പൻ

കുറച്ച് സിനിമകൾ മാത്രമാണ് ചെയ്തതെങ്കിലും മലയാളികളുടെ ഇഷ്ട താരമാണ് സാനിയ അയ്യപ്പൻ. ഡാൻസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ താരം തമിഴിലടക്കം സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ സാനിയ പലപ്പോഴും വസ്ത്രങ്ങളുടെ പേരിൽ വലിയ വിമർശനങ്ങൾ നേരിട്ടുണ്ട്. കൂടുതലും ഗ്ലാമറസ് ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോഴായിരുന്നു ഈ വിമർശനങ്ങൾ തേടിയെത്താറുള്ളത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ നേരിടുന്ന ആളുകളുടെ മനോഭാവത്തെക്കുറിച്ച് പറയുകയാണ് സാനിയ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സാനിയ ഇതേക്കുറിച്ച് തുറന്നുപറയുന്നത്….

Read More

രണ്ടാമതും അധികാരം കിട്ടിയപ്പോള്‍ തെറ്റായ പ്രവണതകള്‍ തലപൊക്കി’: ഗോവിന്ദൻ

സി.പി.എം. രണ്ടാമതും അധികാരത്തിലെത്തിയപ്പോള്‍ ചിലയിടങ്ങളില്‍ തെറ്റായ പ്രവണതകള്‍ തലപൊക്കിയതായി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ‘ജനങ്ങള്‍ക്ക് പൊറുക്കാൻ സാധിക്കാത്ത കാര്യങ്ങളുണ്ടാവരുത്, തെറ്റുകള്‍ തിരുത്തി മുന്നോട്ടുപോകാൻ സാധിക്കണം’ – മേപ്പാടിയില്‍ പി.എ. മുഹമ്മദ് അനുസ്മരണം ഉദ്ഘാടനംചെയ്ത് അദ്ദേഹം പറഞ്ഞു. ഞാനാണ് കമ്യൂണിസ്റ്റ് എന്നൊരു തോന്നല്‍ പലർക്കും വരാം. ഞാനല്ല കമ്യൂണിസ്റ്റ് എന്ന ബോധം എല്ലാവർക്കും വേണം. വ്യക്തിയെക്കാളും വലുത് പാർട്ടിയാണ്. ഒരുപാട് വ്യക്തികള്‍ നടത്തിയ പോരാട്ടങ്ങളുടെയും സമരങ്ങളുടെയും സഹനത്തിന്റെയും ഫലമാണ് ഇന്നത്തെ സി.പി.എം. -സംസ്ഥാന സെക്രട്ടറി പറഞ്ഞു.

Read More