
ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തിട്ടില്ല, അന്വേഷണം പ്രഹസനം; വിഡി സതീശൻ
എഡിജിപി എംആർ അജിത് കുമാറിന്റെ ആർഎസ്എസ് നേതാവുമായുള്ള സന്ദർശനത്തിനെതിരെ രൂക്ഷ വിമർശനവുമായി സഭയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടെന്ന് ആദ്യം ഉന്നയിച്ചപ്പോൾ എല്ലാവരും എതിർത്തുവെന്നും കണ്ടാൽ എന്താ കുഴപ്പം എന്നും ചോദിച്ചുവെന്നും വിഡി സതീശൻ പറഞ്ഞു. എഡിജിപി ആർഎസ്എസ് നേതാക്കളെ സന്ദർശിച്ച വിഷയത്തിൽ സഭയിൽ അടിയന്തര പ്രമേയത്തിൽ സംസാരിക്കുകയായിരുന്നു വിഡി സതീശൻ. മെയ് 23 ന് മുഖ്യമന്ത്രിയുടെ മേശയിൽ ഇന്റലിജിൻസ് റിപ്പോർട്ട് വന്നു. എഡിജിപി എംആർ അജിത് കുമാറിന്റെ ആർഎസ്എസ് നേതാക്കളെ…