ശ്രുതിയുടെ മരണം; പൊലീസ് അന്വേഷണം ആരംഭിച്ചു, വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് ഭർതൃമാതാവ്

കോയമ്പത്തൂരിൽ താമസിക്കുന്ന കൊല്ലം പിറവന്തൂർ സ്വദേശി ശ്രുതി (24) ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ ശ്രുതിയുടെ ഭർതൃമാതാവ് വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു. ഇവരെ കന്യാകുമാരി ആശാരിപള്ളം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഭർതൃമാതാവിന്റെ പീഡനം സഹിക്കാൻ കഴിയാതെ ജീവനൊടുക്കുവെന്ന് ശ്രുതി കോയമ്പത്തൂരിലുള്ള മാതാപിതാക്കളെ അറിയിച്ചിരുന്നു. ശുചീന്ദ്രത്ത് വൈദ്യുതി വകുപ്പിൽ ജോലി ചെയ്യുന്ന കാർത്തിക്ക് ആറുമാസം മുൻപാണ് ശ്രുതിയെ വിവാഹം കഴിച്ചത്. മകളുടെ മരണവിവരം അറിഞ്ഞ് ശുചീന്ദ്രത്ത് എത്തിയ ശ്രുതിയുടെ പിതാവ് ബാബു ശുചീന്ദ്രം…

Read More

അസം സ്വദേശിയായ 13 വയസുകാരിയെ തിരിച്ചെത്തിക്കാൻ ശ്രമം; വിമാനമാർ​ഗം കുട്ടിയെ തിരിച്ചെത്തിക്കാനും സാധ്യത

കഴക്കൂട്ടത്ത് നിന്ന് കാണാതായി 37 മണിക്കൂറിന് ശേഷം കണ്ടെത്തിയ അസം സ്വദേശിയായ പതിമൂന്നു വയസുകാരിയെ തിരിച്ചെത്തിക്കാൻ ശ്രമം. കഴക്കൂട്ടത്ത് നിന്ന് വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ട്രെയിനിൽ വിശാഖപട്ടണത്തേക്ക് തിരിച്ചു. കഴക്കൂട്ടം എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരിച്ചിട്ടുള്ളത്. കുട്ടി നിലവിൽ ആ‍ർപിഎഫിന്‍റെ സംരക്ഷണയിലാണ്. വൈകാതെ ചൈൽഡ്‍ലൈന് കൈമാറുമെന്നാണ് വിവരം. ഇന്നലെ രാത്രി പത്തേകാലിനാണ് മലയാളി അസോസിയേഷൻ പ്രവർത്തകർ താംബരം എക്സ്‍പ്രസിൽ കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ തിരിച്ചെത്തിച്ച് വൈദ്യപരിശോധന നടത്തിയതിന് ശേഷമായിരിക്കും കുടുംബത്തിന് നൽകുക. കുട്ടിയ്ക്ക് കൗൺസലിം​ഗ്…

Read More

ബോളിവുഡ് താരം വിദ്യാ ബാലൻറെ പേരിൽ വ്യാജ അക്കൗണ്ടുകൾ നിർമിച്ച് പണം തട്ടാൻ ശ്രമം

ബോളിവുഡ് നടി വിദ്യാ ബാലൻറെ പേരിൽ വ്യാജ അക്കൗണ്ടുകൾ നിർമിച്ച് പണം തട്ടാൻ ശ്രമമെന്നു പരാതി. വ്യാജ ഇൻസ്റ്റഗ്രാമും ജി മെയിലും ഉണ്ടാക്കിയാണു പണം തട്ടാൻ ശ്രമം നടന്നത്. ഇതു സംബന്ധിച്ച് താരം മുംബൈ പോലീസിൽ പരാതി നൽകി. ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് ആസൂത്രണം ചെയ്തത്. വിദ്യാ ബാലനു കീഴിൽ തൊഴിലവസരങ്ങളുണ്ടെന്ന് സിനിമാക്കാർക്കിടയിൽ തന്നെയാണു തട്ടിപ്പുകാർ പ്രചരിപ്പിച്ചത്. വ്യാജ അക്കൗണ്ട് നിർമിച്ചത് ആരാണെന്നു കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. നേരത്തെയും വിദ്യാ…

Read More