ഇതര മതസ്ഥനുമായി പ്രണയം; 14കാരിയെ വിഷം കൊടുത്ത് കൊല്ലാൻ അച്ഛന്റെ ശ്രമം

ആലുവയിൽ 14കാരിയെ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ച അച്ഛൻ പിടിയിൽ. ഇതര മതസ്ഥനുമായുള്ള പ്രണയത്തിന്റെ പേരിലാണ് കൊലപാതകശ്രമം. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. ഇന്ന് രാവിലെ 8.30ഓടെയാണ് സംഭവം. കമ്പി വടി കൊണ്ട് കുട്ടിയുടെ ദേഹമാസകലം അടിച്ച പാടുകളുണ്ട്. മർദനത്തിന് ശേഷം വായിൽ പച്ചക്കറിക്ക് തളിക്കുന്ന വിഷം ഒഴിക്കുകയായിരുന്നുവെന്നാണ് വിവരം. പ്രതിയെ ആലുവ വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു.

Read More

കൊച്ചി കോർപ്പറേഷൻ ഉപരോധം: സെക്രട്ടറിയുടെ പരാതി, 4 പേർക്കെതിരെ വധശ്രമ കേസ്

ബ്രഹ്‌മപുരം വിഷയത്തിൽ കൊച്ചി കോർപ്പറേഷനിലെക്ക് നടന്ന കോൺഗ്രസ് മാർച്ചിൽ കോർപ്പറേഷൻ സെക്രട്ടറിയുടെ പരാതിയിൽ നാല് പേർക്കെതിരെ വധശ്രമത്തിന് കേസ്. കൈയ്യേറ്റം ചെയ്‌തെന്ന പരാതിയിൽ കോർപ്പറേഷൻ സീനിയർ ക്ലർക്ക് ഒ.വി.ജയരാജിനും കണ്ടാലറിയാവുന്ന മൂന്ന് പേർക്കും എതിരെയാണ് വധശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസ് എടുത്തത്.  കോൺഗ്രസ് ഉപരോധത്തിൽ ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് അടക്കം അഞ്ഞൂറ് പേർക്കെതിരെയും കേസെടുത്തു. കോർപ്പറേഷനിലെ ഉപരോധവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകർക്കെതിരെ സെൻട്രൽ പൊലീസും കേസെടുത്തു. ഡിസിസി പ്രസിഡന്റ് മുഹമ്മദ്…

Read More