സുചിത കൊലക്കേസ്; തെളിവെടുപ്പിന് എത്തിച്ച പ്രതികൾക്ക് നേരെ മർദന ശ്രമം

മലപ്പുറം തുവ്വൂർ കൃഷിഭവനിലെ താൽക്കാലിക ജീവനക്കാരി സുചിതയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ തെളിവെടുപ്പിനായി എത്തിച്ചു. കൊലപാതകം നടന്ന വിഷ്ണുവിന്‍റെ വീട്ടിലാണ് ആദ്യം തെളിവെടുപ്പ് നടന്നത്. കേസിൽ പ്രതികളായ യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം സെക്രട്ടറി കൂടിയായ പ്രധാന പ്രതി വിഷ്ണു, സഹോദരങ്ങളായ വിവേക്, വൈശാഖ് , അച്ഛൻ കുഞ്ഞുണ്ണി എന്നിവരേയാണ് തെളിവെടുപ്പിന് എത്തിച്ചത്. അതേസമയം തെളിവെടുപ്പിനിടെ പ്രതികളെ നാട്ടുകാര്‍ മര്‍ദിക്കാന്‍ ശ്രമിച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് തെളിവെടുപ്പ് പൂർത്തിയാക്കും മുൻപ് പ്രതികളെ തിരിച്ചുകൊണ്ടുപോയി. 

Read More

കൊച്ചിയില്‍ പട്ടാപ്പകല്‍ എടിഎം പൊളിക്കാന്‍ ശ്രമം; ജാര്‍ഖണ്ഡ് സ്വദേശി പടിയില്‍

പനമ്പിള്ളി നഗറില്‍ പട്ടാപ്പകല്‍ എടിഎം തകര്‍ത്ത് മോഷണത്തിന് ശ്രമം. പനമ്പള്ളി നഗറില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. സ്ഥലത്തെത്തിയ പോലീസ് ഇതര സംസ്ഥാനക്കാരനായ യുവാവിനെ കസ്റ്റഡിയിലെടുത്തു. ജാര്‍ഖണ്ഡ് സ്വദേശിയായ ജാദു എന്ന ആളാണ് ഇപ്പോള്‍ പോലീസിന്റെ കസ്റ്റഡിയില്‍ ഉള്ളത്. എസ്.ബി.ഐ എടിഎമ്മിന്റെ ഭാഗം തകര്‍ക്കാനായിരുന്നു ഇയാളുടെ ശ്രമം. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ ഹോം ഗാര്‍ഡിനെ ആക്രമിക്കുകയും ചെയ്തു. ഇയാള്‍ എടിഎം തകര്‍ക്കാന്‍ ശ്രമിക്കുന്നതു കണ്ട് സ്ഥലത്തുണ്ടായിരുന്ന ഹോം ഗാര്‍ഡ് ഇയാളെ പിടിച്ചുവെക്കാന്‍ ശ്രമിച്ചു. ഇതിനിടെ ഇയാള്‍ ഹോം ഗാര്‍ഡിനെ…

Read More

ഗ്രീഷ്മയുടെ ആത്മഹത്യ ശ്രമം; രണ്ട് വനിത പൊലീസുകാർക്ക് സസ്പെൻഷൻ

ഷാരോൺ കൊലക്കേസിലെ പ്രതി ഗ്രീഷ്മ പൊലീസ് കസ്റ്റഡിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ രണ്ട് വനിത പൊലീസുകാർക്ക് സസ്‍പെൻഷൻ. നെടുമങ്ങാട് സ്റ്റേഷനിലെ ഗായത്രി, സുമ എന്നീ പൊലീസുകാരെയാണ് സസ്പെന്‍റ് ചെയ്തത്. നെടുമങ്ങാട് ഡിവൈഎസ്പി ഓഫീസിലെ ശുചിമുറിയിൽ ഉണ്ടായിരുന്ന അണുനാശിനി കുടിച്ചാണ് ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ  പ്രവേശിപ്പിച്ച ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമാണ്. അതേസമയം, ഷാരോൺ കൊലക്കേസില്‍ ഗ്രീഷ്മയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. രാവിലെ എസ്പി ഓഫീസിലെത്തിച്ച് അറസ്റ്റും തെളിവെടുപ്പ് അടക്കം തുടര്‍ നടപടികളും പ്രതീക്ഷിച്ചിരിക്കെയാണ്…

Read More

വിവാഹമോചനക്കേസില്‍ അനുകൂല വിധിയില്ല; ഹൈക്കോടതിയില്‍ ആത്മഹത്യാശ്രമവുമായി യുവാവ്

വിവാഹമോചന കേസ് പരിഗണിക്കുന്നതിനിടെ ഹൈക്കോടതിയില്‍ ആത്മഹത്യാശ്രമം. ഹൈക്കോടതി കെട്ടിടത്തില്‍ നിന്ന് ചാടാന്‍ ശ്രമിച്ച ചിറ്റൂര്‍ സ്വദേശി വിനു ആന്റണിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഇയാള്‍ നിലവില്‍ എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. ഇന്ന് രാവിലെയാണ് ഹൈക്കോടതിയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വിവാഹമോചനക്കേസിലെ ജീവനാംശം നല്‍കുന്നത് സംബന്ധിച്ച വിനു ആന്റണിയുടെ അപ്പീലായിരുന്നു കോടതി പരിഗണിച്ചിരുന്നത്. നേരത്തേ ഇയാള്‍ക്ക് കുടുംബ കോടതിയില്‍നിന്നും വിവാഹമോചനം ലഭിച്ചിരുന്നു. എന്നാല്‍, മുന്‍ഭാര്യക്ക് ജീവനാംശം നല്‍കുന്നത് ഒഴിവാക്കാനാണ് അപ്പീല്‍ നല്‍കിയത്. അപ്പീലില്‍ അനുകൂല വിധിയുണ്ടാകാത്തതാണ് ആത്മഹത്യാശ്രമത്തിന്…

Read More

നരബലി; തിരുവണ്ണാമലയിലെ വീട്ടിൽ വാതിൽ തകർത്ത് 6 പേരെ പിടികൂടി

നരബലി നടക്കുന്നുവെന്ന പരാതിയെ തുടർന്ന് തമിഴ്നാട് തിരുവണ്ണാമലയിൽ പൊലീസ് വീട് തകർത്ത് ആറുപേരെ അറസ്റ്റ് ചെയ്തു. മൂന്നുദിവസമായി വീട് അടച്ചിട്ടു പൂജ നടത്തിയിരുന്ന കുടുംബത്തിലെ അഞ്ചു പേരെയും പൂജാരിയെയുമാണ് അറസ്റ്റ് ചെയ്തത്. പൂജ തടസപെടുത്തിയാൽ സ്വയം  ബലി നൽകുമെന്നു ഭീഷണി പ്പെടുത്തിയതിനെ തുടർന്ന് മണ്ണുമാന്തി യന്ത്രം കൊണ്ട് വന്നു വാതിൽ തകർത്താണ് തഹസീൽദാരും പൊലീസും വീടിനുള്ളിൽ കയറിയത്. തിരുവണ്ണാമല ജില്ലയിലെ ആറണി. എസ്.വി നഗറിൽ താമസിക്കുന്ന തരമണിയുടെ വീട്ടിലാണ് കഴിഞ്ഞ മൂന്നു ദിവസമായി പൂജ നടന്നിരുന്നത്. രാവിലെ…

Read More