
വീട്ടമ്മയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമത്തിന് ശ്രമം ; പ്രതിക്ക് 10 വർഷം തടവ് ശിക്ഷ
വയനാട് സുല്‍ത്താന്‍ബത്തേരിയിൽ വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമത്തിന് ശ്രമിച്ചയാള്‍ക്ക് തടവും പിഴയും. തലപ്പുഴ പോരൂര്‍ യവനാര്‍കുളം ചന്ദ്രത്തില്‍ വീട്ടില്‍ സണ്ണി സി മാത്യു(63)വിനെയാണ് 10 വര്‍ഷം തടവിനും 54,000 രൂപ പിഴയടക്കാനും ബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് ഹരിപ്രിയ പി. നമ്പ്യാര്‍ ശിക്ഷിച്ചത്. 2021 ആഗസ്റ്റ് മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം. പ്രതി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമത്തിന് ശ്രമിക്കവെ പരാതിക്കാരി കുതറി ഓടി രക്ഷപ്പെടുകയായിരുന്നു. അന്നത്തെ തലപ്പുഴ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ആയിരുന്ന എം.വി…