ഭാര്യയും മകളും ഉൾപ്പെടെ മൂന്ന് സ്ത്രീകളെ തലയ്ക്ക് അടിച്ച് കൊല്ലാൻ ശ്രമം; പ്രതിയെ പിടികൂടി, കണ്ടെത്തിയത് വനത്തിനോട് ചേർന്ന സ്ഥലത്ത് അബോധാവസ്ഥയിൽ

വയനാട് ഇരുളം മാതമംഗലത്ത് ഭാര്യയും മകളും ഉള്‍പ്പെടെ മൂന്ന് സ്ത്രീകളെ കൊലപ്പെടുത്താന്‍ ശ്രമം. മാതമംഗലം കുന്നുംപുരത്ത് സുമതി, മകള്‍ അശ്വതി, സുമതിയുടെ സഹോദരന്റെ ഭാര്യ ബിജി എന്നിവരെയാണ് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊല്ലാന്‍ ശ്രമം നടന്നത്. രാവിലെ ആറരയോടെയായിരുന്നു സംഭവം. അക്രമത്തില്‍ കുപ്പാടി സ്വദേശി ജിനുവിനെതിരെ പൊലീസ് കേസെടുത്തു. സുമതി ജിനുവിന്റെ ഭാര്യയാണ്. ഏറെനാളായി ഇവര്‍ അകന്നു കഴിയുകയായിരുന്നു. വീട്ടിലേക്ക് വരാന്‍ ക്ഷണിച്ചെങ്കിലും വരാതിരുന്നതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന് ശേഷം സ്ഥലത്തു നിന്നും…

Read More

ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; പ്രതിയായ ഭർത്താവിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ

ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി. വെള്ളൂർ സ്വദേശി പത്മകുമാറിന്റെ മൃതദേഹമാണ് മുളന്തുരുത്തി റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി 8:45 ഓടെയാണ് ഇയാൾ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചത്. കൃത്യത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.സംഭവത്തിൽ തലയോലപ്പറമ്പ് പൊലീസ് കേസെടുത്തിട്ടുണ്ട്. ആത്മഹത്യ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Read More

മദ്യലഹരിയിൽ നടുറോഡിൽ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; സംഭവം കോട്ടയം നഗരമധ്യത്തിൽ

കോട്ടയം നഗരമധ്യത്തിൽ മദ്യലഹരിയിൽ നടുറോഡിൽ അർധരാത്രി സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം.രാത്രി 12.30ന് ബസേലിയോസ് കോളേജിന് സമീപത്ത് വച്ചാണ് ആണു സംഭവം. കടത്തിണ്ണകളിൽ അന്തിയുറങ്ങാറുള്ള ബിന്ദു എന്ന സ്ത്രീക്കാണ് വെട്ടേറ്റത്.കൂടെ താമസിച്ചിരുന്ന കട്ടപ്പന സ്വദേശി ചുണ്ടലി ബാബുവെന്ന ആളാണ് ഇവരെ വെട്ടിയതെന്ന് പൊലീസ് പറഞ്ഞു. കഴുത്തിന് വെട്ടേറ്റു കിടന്ന സ്ത്രീയെ വെസ്റ്റ് പൊലീസാണ് ആംബുലൻസിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. . മദ്യലഹരിയിലാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ബാബു കാപ്പ നിയമപ്രകാരം ജയിലിലായിരുന്നു. കഴിഞ്ഞദിവസമാണ്…

Read More