
കോട്ടയത്ത് നാലര വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന് പരാതി; അന്വഷണം തുടങ്ങി
കോട്ടയം ഈരാറ്റുപേട്ടയിൽ നാലര വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന് പരാതി. ഈരാറ്റുപേട്ട തെക്കേക്കരയിൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന് സമീപം താമസിക്കുന്ന നാലര വയസുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നെന്നാണ് പരാതി.കഴിഞ്ഞ വ്യാഴാഴ്ച ഉണ്ടായ സംഭവത്തെ പറ്റി പൊലീസ് അന്വേഷണം തുടങ്ങി. വീടിന് സമീപം കളിക്കുകയായിരുന്ന കുട്ടിയെ ഇതര സംസ്ഥാന തൊഴിലാളി എന്ന് സംശയിക്കുന്നയാൾ മിഠായി നൽകി വിളിച്ചുകൊണ്ടു പോകുകയായിരുന്നു. ഇതേ സമയം ഇതുവഴി വന്ന കോളേജ് വിദ്യാർത്ഥിനിയായ അയൽവാസിയെ കണ്ട് കുട്ടി സംസാരിക്കുകയും തുടർന്ന് വിദ്യാർത്ഥിനി…