
ഗാസയിലെ സ്കൂളുകൾക്ക് നേരെയുള്ള ഇസ്രയേൽ ആക്രമണം; അപലപിച്ച് യുഎഇ
ഗാസയിലെ രണ്ടു സ്കൂളുകൾക്കുനേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ അപലപിച്ച് യു.എ.ഇ. യു.എൻ റിലീഫ് ആൻഡ് വർക് ഏജൻസിയുടെ കീഴിലെ അൽ ഫഖൂറ സ്കൂൾ, താൽ അൽസാതർ സ്കൂൾ എന്നിവക്ക് നേരെയാണ് കഴിഞ്ഞ ദിവസം ഇസ്രായേൽ ആക്രമണമുണ്ടായത്. സ്കൂളുകൾക്കും ആശുപത്രികൾക്കും നേരെയുണ്ടാകുന്ന മനുഷ്യത്വരഹിതമായ ആക്രമണങ്ങൾ അപലപനീയമാണെന്ന് യുഎഇ പ്രസ്താവനയിൽ വ്യക്തമാക്കി. കൂട്ടായ്മകളെയും സിവിലിയൻ സംവിധാനങ്ങളെയും ലക്ഷ്യംവെക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും യുഎഇ വ്യക്തമാക്കി. സിവിലിയന്മാരുടെ ജീവൻ സംരക്ഷിക്കുന്നതിനും ജീവകാരുണ്യ കൂട്ടായ്മകൾക്കും സിവിലിയൻ സൗകര്യങ്ങൾക്കും പൂർണ സംരക്ഷണം നൽകുന്നതിനും ദുരിതാശ്വാസവും വൈദ്യസഹായവും…