പുട്ടിനെ വധിക്കാൻ ഡ്രോൺ അയച്ചെന്ന് റഷ്യ; നിഷേധിച്ച് സെലൻസ്കി

പ്രസിഡൻറ് വ്ലാദിമിർ പുടിനെ വധിക്കാൻ ലക്ഷ്യമിട്ട് ക്രെംലിനിലിൽ ഡ്രോൺ ആക്രമണം നടത്തിയെന്ന റഷ്യൻ ആരോപണം നിഷേധിച്ച് യുക്രൈൻ പ്രസിഡൻറ് വൊളാഡിമിർ സെലൻസ്കി. പുടിനെയോ ക്രെംലിനെയോ ആക്രമിച്ചിട്ടില്ലെന്നും യുക്രൈനിലെ നഗരങ്ങളും ഗ്രാമങ്ങളും സംരക്ഷിക്കുക മാത്രമാണ് ചെയ്യുന്നതെന്നും സെലൻസ്കി പറഞ്ഞു. ആവശ്യമെന്ന് തോന്നുന്ന പക്ഷം എപ്പോൾ വേണമെങ്കിലും തിരിച്ചടി നൽകുമെന്നാണ് റഷ്യയുടെ മുന്നറിയിപ്പ്. ഇന്നലെ രാത്രിയാണ് പുടിൻറെ ഔദ്യോഗിക വസതിക്ക് മുകളിൽ പ്രത്യക്ഷപ്പെട്ട രണ്ട് ഡ്രോണുകൾ റഷ്യ തകർത്തത്. പുടിനെ വധിക്കാനായിരുന്നു യുക്രൈൻ ശ്രമം എന്നാണ് റഷ്യൻ ആരോപണം. എപ്പോൾ വേണമെങ്കിലും…

Read More

തമിഴ്‌നാട്ടിൽ മലയാളി റെയിൽവേ ഗേറ്റ് ജീവനക്കാരിക്കുനേരെ ആക്രമണം

തമിഴ്നാട്ടിലെ തെങ്കാശിയിൽ മലയാളി റെയിൽവേ ഗേറ്റ് കീപ്പർക്ക് നേരേ ക്രൂരമായ ആക്രമണം. തെങ്കാശി പാവൂർഛത്രം റെയിൽവേ ഗേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കൊല്ലം സ്വദേശിയായ യുവതിയാണ് ആക്രമണത്തിനിരയായത്. റെയിൽവേ ട്രാക്കിലൂടെ യുവതിയെ വലിച്ചിഴച്ച അക്രമി, ലൈംഗികമായി പീഡിപ്പിക്കാനും ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതി തിരുനെൽവേലിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. റെയിൽവേ ഗേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരി വീട്ടിലേക്ക് ഫോൺചെയ്യുന്നതിനിടെയാണ് അക്രമി എത്തിയത്. യുവതിയുടെ മുഖത്ത് കല്ലുകൊണ്ടിടിച്ച ഇയാൾ ക്രൂരമായി മർദിക്കുകയായിരുന്നു. റെയിൽവേ ട്രാക്കിലൂടെ വലിച്ചിഴയ്ക്കുകയും ലൈംഗികമായി പീഡിപ്പിക്കാനും…

Read More

സിഗ്‌നലിൽ ഹോൺ മുഴക്കിയെന്ന് ആരോപണം; സർക്കാർ ജീവനക്കാരന് റോഡിൽ മർദനം

ട്രാഫിക് സിഗ്‌നലിൽ ഹോൺ മുഴക്കി എന്നാരോപിച്ച് സർക്കാർ ജീവനക്കാരനെ ക്രൂരമായി മർദിച്ചു. നെയ്യാറ്റിൻകര സ്വദേശി പ്രദീപിനാണ് നീറമൺകരയിൽവച്ച് മർദനമേറ്റത്. ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കളാണ് ജോലി കഴിഞ്ഞു മടങ്ങിയ പ്രദീപിനെ ചൊവ്വാഴ്ച മർദിച്ചത്. ബൈക്കിൽ ഹൈൽമറ്റ് ധരിക്കാതെ സിഗ്‌നൽ കാത്തുനിന്ന രണ്ടു യുവാക്കൾ, ഹോൺ മുഴക്കിയത് എന്തിനാണെന്ന് ചോദിച്ചാണ് പ്രദീപിനെ മർദിച്ചത്. താനല്ല ഹോൺ മുഴക്കിയതെന്നു പറഞ്ഞെങ്കിലും യുവാക്കൾ പ്രദീപിനെ ബൈക്കിൽനിന്ന് വലിച്ച് താഴെയിട്ടു മർദിച്ചു. പിന്നീട് യുവാക്കൾ കടന്നു കളഞ്ഞു. തലയ്ക്കു പരുക്കേറ്റ പ്രദീപിനെ ജനറൽ…

Read More

ആറു വയസ്സുകാരൻ കാറിൽ ചാരിനിന്നു; ക്രൂരമായി മർദിച്ച യുവാവ് കസ്റ്റഡിയിൽ

തലശ്ശേരിയിൽ നിർത്തിയിട്ടിരുന്ന കാറിൽ ചാരിനിന്നതിനു പിഞ്ചുബാലനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതി കസ്റ്റഡിയിൽ. ആറുവയസുകാരനെ ചവിട്ടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കേരളത്തിൽ ജോലിക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയായ ഗണേഷിനാണു മർദനമേറ്റത്. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ നടുവിനു സാരമായ പരുക്കേറ്റതായാണ് റിപ്പോർട്ട്. പൊന്ന്യംപാലം സ്വദേശി ശിഹ്ഷാദാണ് ഗണേഷിനെ ചവിട്ടിയത്. ഇയാളുടെ കാർ തലശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി എട്ടരയോടെ തലശ്ശേരി പഴയ ബസ് സ്റ്റാൻഡ് പരിസരത്താണ് സംഭവം നടന്നത്. കൗതുകം തോന്നി വെറുതെ കാറിൽ ചാരി നിൽക്കുകയായിരുന്നു…

Read More

സൈനികനും സഹോദരനും നേരിട്ടത് സിനിമയെ പോലും വെല്ലുന്ന ക്രൂരത: പി.സി വിഷ്ണുനാഥ്

പൊലീസിന്റെ ഭാഗത്ത് നിന്നും സൈനികനും സഹോദരനും നേരിട്ടത് സിനിമയെപോലും വെല്ലുന്ന ക്രൂരതയാണെന്ന് പി.സി വിഷ്ണുനാഥ് എം.എല്‍.എ. പൊലീസിലെ ക്രിമിനല്‍ വത്ക്കരണം വലിയതോതില്‍ ചര്‍ച്ചയായിട്ടുള്ളതാണ്. ഒരു മുന്‍ ഡിജിപി തന്നെ പൊലീസിന്റെ മുന്‍ ക്രിമിനല്‍ സ്വഭാവങ്ങള്‍ സംബന്ധിച്ച് വ്യക്തമായ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുള്ളതാണ്. പൊലീസ് സേനയില്‍ നല്ല ഉദ്യോഗസ്ഥന്മാരുണ്ട് എന്നാല്‍ ചിലരാണ് പ്രശ്‌നക്കാര്‍. ഇവിടെ ആ സൈനികനോടും സഹോദരനോടും കാട്ടിയ ഭീകരത അത് പൊറുക്കാനാവില്ല. വെട്രിമാരന്റെ ഒരു തമിഴ് സിനിമയിലാണ് ഇത്തരം രംഗങ്ങള്‍ കണ്ടിട്ടുള്ളതെന്നും പി സി വിഷ്ണുനാഥ് വ്യക്തമാക്കി….

Read More