രാത്രി കേക്കുമായി പതിനാറുകാരിയെ കാണാൻ വീട്ടിൽ; ബന്ധുക്കൾ മർദിച്ചതായി യുവാവ്, പിന്നാലെ പോക്സോ കേസും

കൊല്ലത്ത് പതിനാറുകാരിയെ കാണാൻ ബന്ധുവീട്ടിലെത്തിയ യുവാവിനെ മർദിച്ചതായി പരാതി. പത്തനംതിട്ട കുമ്മണ്ണൂർ സ്വദേശി മുഹമ്മദ് നഹാസിനാണ് മർദനത്തെത്തുടർന്ന് പരിക്കേറ്റത്. രാത്രി പെൺകുട്ടിയ്ക്ക് പിറന്നാൾ കേക്കുമായെത്തിയതായിരുന്നു ഇയാൾ. ചൊവ്വാഴ്ചയാണ് സംഭവം. പെൺകുട്ടിയുടെ ബന്ധുക്കൾ തേങ്ങ തുണിയിൽ കെട്ടി അടിച്ചുവെന്നാണ് യുവാവിന്റെ ആരോപണം. കെട്ടിത്തൂക്കിയിട്ട് മർദിച്ചുവെന്നും ആരോപിക്കുന്നു. ഇയാളുടെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകളുണ്ട്. അതേസമയം, പെൺകുട്ടിയുടെ ബന്ധുക്കളും യുവാവിനെതിരെ പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ യുവാവിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്.

Read More

അമേഠിയിലെ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം; വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു

ഉത്തര്‍പ്രദേശിലെ അമേഠിയിലുള്ള കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസ് അജ്ഞാതര്‍ ആക്രമിച്ചതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിന്‍റെ റിപ്പോര്‍ട്ട്. ഞായറാഴ്‌ച അര്‍ധരാത്രിയോടെയുണ്ടായ ആക്രമണത്തില്‍ ഓഫീസിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ ആക്രമികള്‍ അടിച്ചുതകര്‍ത്ത ശേഷം കടന്നുകളഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ അമേഠിയിലെ പ്രചാരണം സജീവമാകുന്നതിനിടെയാണ് കോണ്‍ഗ്രസ് ഓഫീസ് അജ്ഞാതര്‍ ആക്രമിക്കുന്ന സംഭവമുണ്ടായത്. ബിജെപി പ്രവര്‍ത്തകരാണ് ഓഫീസ് ആക്രമിച്ചത് എന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ സംഭവത്തില്‍ പ്രതികളെ ആരെയും പിടികൂടിയിട്ടില്ല.  സംഭവത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്ഥലത്ത് പ്രതിഷേധിച്ചു. കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ്…

Read More

ജമ്മു കശ്മീരിലെ ഭീകരാക്രമണം; വ്യോമസേനാ സൈനികൻ കൊല്ലപ്പെട്ടു: 4 പേർക്ക് പരിക്ക്

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഇന്ത്യൻ വ്യോമസേനയുടെ വാഹനവ്യൂഹത്തിന് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ ഒരു സൈനികൻ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.  ഷാസിതാറിനടുത്തുള്ള ജനറൽ ഏരിയയിലെ എയർബേസിനുള്ളിൽ വാഹനങ്ങൾ സുരക്ഷിതമാക്കിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഭീകരരെ തുരത്താൻ സുരക്ഷാസേന ഓപ്പറേഷൻ ആരംഭിച്ചു. സുരൻകോട്ടിലെ സനായി ഗ്രാമത്തിലാണ് ആക്രമണം നടന്നത്. പരിക്കേറ്റവരെ ഉദംപൂരിലെ കമാൻഡ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാൾ മരിച്ചു. പ്രാദേശിക രാഷ്ട്രീയ റൈഫിൾസ് യൂണിറ്റ് ആക്രമണം നടന്ന പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു….

Read More

ലഹരിയില്‍ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരുക്കേറ്റ യുവാവ് മരിച്ചു; പല ക്രിമിനല്‍ കേസുകളിലും പ്രതിയാണെന്നാണ് പൊലീസ്

പെരിന്തല്‍മണ്ണ കരിങ്കല്ലത്താണിയില്‍ ലഹരിയില്‍ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരുക്കേറ്റ യുവാവ് മരിച്ചു. കരിങ്കല്ലത്താണി സ്വദേശി നിസാമുദ്ധീൻ ആണ് മരിച്ചത്. ഇയാള്‍ പല ക്രിമിനല്‍ കേസുകളിലും പ്രതിയാണെന്നാണ് പൊലീസ് അറിയിക്കുന്നത്.  ഇന്നലെ രാത്രിയാണ് ലഹരിക്ക് അടിപ്പെട്ട നിസാമുദ്ധീൻ പലരെയും ആക്രമിച്ചത്. കരിങ്കല്ലത്താണി സ്വദേശി സെയ്തലവി എന്നയാളെ കുത്തി പരുക്കേല്‍പിക്കുകയും ചെയ്തിരുന്നു. ഇദ്ദേഹം നിലവില്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.  സെയ്തലവിയെ ആക്രമിച്ചതിന് പിന്നാലെ നിസാമുദ്ധീനെ കീഴ്പ്പെടുത്തുന്നതിന്‍റെ ഭാഗമായി നാട്ടുകാരില്‍ ചിലര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. ഇങ്ങനെയാണ് നിസാമുദ്ധീന് പരുക്കേറ്റത്. തുടര്‍ന്ന് മഞ്ചേരി…

Read More

‘വര്‍ഗീയ രാഷ്ട്രീയത്തെ കേരളത്തില്‍ മണ്ണുറപ്പിക്കാന്‍ അനുവദിക്കില്ല’; കോണ്‍ഗ്രസിനെയും ബിജെപിയെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി

 സിഎഎ വിഷയത്തില്‍ കോണ്‍ഗ്രസിന് നിലപാടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി കേരളത്തില്‍ ഒരിടത്തും ബിജെപിക്ക് രണ്ടാം സ്ഥാനം പോലും കിട്ടില്ലെന്നും ഒരിടത്തും ജയിക്കാനാകില്ലെന്നും പറഞ്ഞു. വര്‍ഗീയ രാഷ്ട്രീയത്തെ കേരളത്തില്‍ മണ്ണുറപ്പിക്കാന്‍ അനുവദിക്കില്ല. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ബിജെപി ഇതര പാര്‍ട്ടികളുടെ നേതാക്കളെ തേടി നടക്കുകയാണ്. അതിനെയാകെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറുണ്ടോ എന്നും പിണറായി വിജയന്‍ ചോദിച്ചു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ വരുമ്പോള്‍ മാത്രമാണ് കോണ്‍ഗ്രസ് എതിര്‍ക്കുന്നത്. അല്ലാത്തപ്പോള്‍ ഏജന്‍സികള്‍ക്ക് ഒപ്പം നില്‍ക്കും. ഇതിന്റെ നല്ല ഉദാഹരണമാണ്…

Read More

ട്രെയിനില്‍ വീണ്ടും ടിടിഇക്ക് നേരെ ആക്രമണം; ആക്രമി ഓടി രക്ഷപ്പെട്ടു

ട്രെയിനില്‍ വീണ്ടും ടിടിഇക്ക് നേരെ ആക്രമണം. തിരുവനന്തപുരം-കോഴിക്കോട് ജനശദാബ്ദി എക്‌സ്പ്രസിലെ ടിടിഇ ജയ്‌സനാണ് ആക്രമിക്കപ്പെട്ടത്. ഇയാളെ ആക്രമിച്ച ഭിക്ഷക്കാരന്‍ ഓടി രക്ഷപ്പെട്ടു. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാരുന്നു സംഭവം. മുഖത്തിനടിയേറ്റ ജയ്‌സന്റെ കണ്ണിന് പരിക്കേറ്റിട്ടുണ്ട്. ഭിക്ഷക്കാരന് ട്രെയിനില്‍ കയറുന്നത് തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു ആക്രമണം. ഭക്ഷണ വില്‍പ്പനക്കാരെയും ആക്രമിച്ച ശേഷം ഇയാള്‍ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ട്രെയിനില്‍ അതിഥി തൊഴിലാളിയുടെ ആക്രമണത്തില്‍ ടിടിഇ കൊല്ലപ്പെട്ടത്.

Read More

കുഴല്‍മന്ദത്ത് കാട്ടുപന്നിയുടെ ആക്രമണം; വീട്ടമ്മയ്ക്ക് ഗുരുതര പരുക്ക്

പാലക്കാട് കുഴല്‍മന്ദത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ഗുരുതര പരുക്ക്. കളപ്പെട്ടി വടവടി വെള്ളപുളിക്കളത്തില്‍ കൃഷ്ണന്റെ ഭാര്യ തത്ത(61)യ്ക്കാണു പരുക്കേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. വീടിന് പിറകുവശത്ത് കരിയിലകള്‍ അടിച്ചുകൂട്ടുകയായിരുന്നു തത്ത. ഇതിനിടെ കാട്ടുപന്നി ഇവരുടെ മേലേക്ക് ചാടിവീഴുകയായിരുന്നു. കുതറിമാറാൻ ശ്രമിച്ചെങ്കിലും വലതുകാലില്‍ പന്നി കടിച്ചുപിടിച്ചു. ഏറെ നേരം കടിച്ചുപിടിച്ച ശേഷം മാത്രമാണ് പന്നി തത്തയെ വിട്ടത്. അപ്പോഴേക്ക് കാല്‍മുട്ടിനും കണങ്കാലിനുമിടയിലായി നല്ലതുപോലെ മാംസം നഷ്ടപ്പെട്ടു. ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക്…

Read More

തിരഞ്ഞെടുപ്പ് പോസ്റ്റർ നശിപ്പിച്ചു; തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രവർത്തകനെ വീട്ടിൽക്കയറി വെട്ടി

തിരുവനന്തപുരം പുളിമാത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു. ഡിവൈഎഫ്ഐ പുളിമാത്ത് മേഖലാ കമ്മിറ്റിയംഗം കമുകിൻകുഴി സ്വദേശി സുജിത്ത് (24) എന്നയാൾക്കാണു വെട്ടേറ്റത്. രാത്രി വീട്ടിൽക്കയറി സുജിത്തിനെ വെട്ടുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലാണ് സുജിത്ത്. തിരഞ്ഞെടുപ്പ് പോസ്റ്റർ നശിപ്പിച്ചതിനെ തുടർന്നു ബിജെപി പ്രവർത്തകരുമായി ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണു വിവരം. ബിജെപിയാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം നേതാക്കൾ പറഞ്ഞു. പൊലീസ് അന്വേഷണം തുടങ്ങി. 

Read More

ചിന്നക്കനാലില്‍ വീണ്ടും ചക്കക്കൊമ്പൻ്റെ ആക്രമണം; പുലര്‍ച്ചെ വീടിന് നേരെയാണ് ആക്രമം നടത്തിയത്

ചിന്നക്കനാലില്‍ വീണ്ടും ചക്കക്കൊമ്പന്‍റെ ആക്രമണം. സിങ്കുകണ്ടത്ത് പുലര്‍ച്ചെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. കൂനംമാക്കൽ മനോജ് മാത്യുവിന്‍റെ വീടാണ് ചക്കക്കൊമ്പൻ ഇടിച്ചു തകർക്കാൻ ശ്രമിച്ചത്. ആളപായമില്ല.  പുലര്‍ച്ചെ നാലോടെ മനോജിന്‍റെ വീടിന് മുന്നിലെത്തിയ ആന കൊമ്പുപയോഗിച്ച് ഭിത്തിയില്‍ ശക്തിയായി കുത്തുകയായിരുന്നു. ഇതോടെ വീടിന്‍റെ ഭിത്തിയില്‍ വിള്ളല്‍ വീണു. വീടിന്‍റെ അകത്തെ സീലിങും തകര്‍ന്നുവീണു. വീടിനകത്ത് മനോജും കുടുംബവും കിടന്നുറങ്ങുകയായിരുന്നു. ശബ്ദം കേട്ട് ഇവര്‍ ഓടിയെത്തിയെങ്കിലും അപ്പോഴേക്കും കൊമ്പൻ സ്ഥലം വിട്ടിരുന്നു. ദിവസങ്ങളായി ഇതേ നിലയാണ് പ്രദേശത്ത് തുടരുന്നതെന്ന് മനോജ് പറഞ്ഞു.  ചക്കക്കൊമ്പന്‍റെ…

Read More

തെരുവുനായ ആക്രമണം; കോഴിക്കോട്ട് കുട്ടി ഉൾപ്പെടെ 3 പേർക്ക് പരുക്ക്

കോഴിക്കോട് കല്ലാച്ചിയിൽ വീണ്ടും തെരുവുനായ ആക്രമണം. അതിഥി തൊഴിലാളിയുടെ മുന്നര വയസ്സുളള കുട്ടി ഉൾപ്പെടെ മൂന്നു പേരെയാണ് നായ കടിച്ചത്. ആകാശ് എന്ന അദോ സാശ് (മൂന്നര), വസീർ ഖാൻ (36), ഒന്തത്ത് മലയിൽ അർജുൻ (28) എന്നിവർ നാദാപുരം താലുക്കാശുപത്രിയിൽ ചികിത്സ തേടി. അദോ സാശിന്റെ മുഖത്ത് സാരമായി കടിയേറ്റതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് കൊണ്ടുപോയി. ദിവസങ്ങൾക്ക് മുൻപ് ആറുപേരെ കല്ലാച്ചിയിൽ നായ കടിച്ചു പരുക്കേൽപ്പിച്ചിരുന്നു. 

Read More