യെമനിലെ തുറമുഖത്തിന് നേരേ ഇസ്രയേലിന്റെ വ്യോമാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു

ഹൂതി നിയന്ത്രണത്തിലുള്ള യെമനിലെ ഹുദൈദ തുറമുഖത്തിന് നേരേ ഇസ്രയേലിന്റെ വ്യോമാക്രമണം. ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടതായും 87 പേർക്ക് പരിക്കേറ്റതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച ടെൽ അവീവിലെ യു.എസ്. നയതന്ത്ര കാര്യാലയത്തിന് സമീപം ഹൂതികളുടെ ആക്രമണം നടന്നിരുന്നു. ഇതിനുള്ള തിരിച്ചടിയായാണ് ഇസ്രയേൽ ഹുദൈദ തുറമുഖം ആക്രമിച്ചത്. ആക്രമണത്തിൽ കനത്ത നാശനഷ്ടമുണ്ടായെന്നും തുറമുഖത്തെ എണ്ണ സംഭരണ കേന്ദ്രങ്ങൾക്ക് തീപിടിച്ചതായുമാണ് റിപ്പോർട്ടുകളിലുള്ളത്. തുറമുഖത്ത് വൻതോതിൽ തീ ഉയരുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ് സംഭവത്തിൽ…

Read More

വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം; നിർത്തിയിട്ടിരുന്ന കാർ തകർത്തു

ഇടുക്കിയില്‍ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം. ചിന്നക്കനാല്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിന്റെ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ആന തകര്‍ത്തു. രാത്രി 11 മണിയോടെയായിരുന്നു ആക്രമണം. കാറില്‍ ആളുകളില്ലാതിരുന്നതിനാല്‍ ആളാപായമുണ്ടായില്ല. ചിന്നക്കനാല്‍ വിലക്കു ഭാഗത്ത് ഭീതിപരത്തിയ ആനയെ ആര്‍ആര്‍ടി സംഘമെത്തി വേസ്റ്റ് കുഴി ഭാഗത്തേക്ക് തുരത്തി ഓടിച്ചു.  കഴിഞ്ഞ ദിവസമാണ് പൂപ്പാറ ടൗണിന് സമീപം ചക്കക്കൊമ്ബൻ ഇറങ്ങി പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കാട്ടാന ജനവാസ മേഖലയിലിറങ്ങി നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നത് തുടർക്കഥയാവുകയാണെന്നാണ് നാട്ടുക്കാരുടെ ആക്ഷേപം.

Read More

പലസ്തീൻ ജനതയ്ക്ക് മേൽ ആക്രമണം തുടർന്ന് ഇസ്രയേൽ ; ശക്തമായി അപലപിച്ച് കുവൈത്ത്

പ​ല​സ്തീ​ൻ ജ​ന​ത​ക്കെ​തി​രെ ഇ​സ്രാ​യേ​ൽ തു​ട​രു​ന്ന കൂ​ട്ട​ക്കൊ​ല​ക​ളെ​യും ദു​രി​താ​ശ്വാ​സ സം​ഘ​ങ്ങ​ൾ​ക്ക് നേ​രെ​യു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ ആ​ക്ര​മ​ണ​ങ്ങ​ളെ​യും കു​വൈ​ത്ത് ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. തെ​ക്ക​ൻ ഗാ​സ്സ മു​ന​മ്പി​ലെ ഖാ​ൻ യൂ​നി​സി​ലെ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ന് നേ​രെ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണം കു​വൈ​ത്ത് ചൂ​ണ്ടി​ക്കാ​ട്ടി. വെ​ടി​നി​ർ​ത്ത​ലി​നു​ള്ള അ​ന്താ​രാ​ഷ്ട്ര ശ്ര​മ​ങ്ങ​ളെ മാ​നി​ക്കാ​തെ ഇ​സ്രാ​യേ​ൽ യു​ദ്ധ​ക്കു​റ്റ​ങ്ങ​ൾ ചെ​യ്യു​ക​യാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് ഇ​തെ​ന്നും കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. പ​ല​സ്തീ​ൻ ജ​ന​ത​ക്ക് സം​ര​ക്ഷ​ണം ന​ൽ​കാ​നും പ്ര​സ​ക്ത​മാ​യ അ​ന്താ​രാ​ഷ്ട്ര പ്ര​മേ​യ​ങ്ങ​ൾ പാ​ലി​ക്കാ​ൻ ഇ​സ്രാ​യേ​ലി​നോ​ട് ആ​വ​ശ്യ​പ്പെ​ടാ​നും യു.​എ​ൻ ര​ക്ഷാ കൗ​ൺ​സി​ലി​നോ​ട് കു​വൈ​ത്ത് വീ​ണ്ടും…

Read More

മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനുനേരെ വധശ്രമം; അക്രമി കൊല്ലപ്പെട്ടതായി റിപ്പോർട്ട്

മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനുനേരെ വധശ്രമം. പെൻസിൽവേനിയയിൽ ബട്ട്ലർ എന്ന സ്ഥലത്ത് ഒരു പൊതുയോഗത്തിൽ പ്രസംഗിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ട്രംപിന് പരിക്കേറ്റെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. സംഭവത്തില്‍ കാണികളിലൊരാള്‍ കൊല്ലപ്പെട്ടതായും പ്രാഥമിക വിവരമുണ്ട്. ട്രംപിന്‍റെ വലത്തേ ചെവിയിൽ നിന്ന് രക്തം ഒഴുകുന്ന ദൃശ്യങ്ങളും പുറത്തുവന്നു. അക്രമിയെന്ന് സംശയിക്കുന്നയാള്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഇയാളെ സുരക്ഷ ഉദ്യോഗസ്ഥര്‍ കീഴ്പ്പെടുത്തിയതായും സംശയിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അക്രമണം ഉണ്ടായ ഉടനെ സ്ക്രീട്ട് സര്‍വീസ് സുരക്ഷാ സേന ഇടപെട്ട് ട്രംപിന്…

Read More

വീട്ടിൽ വളർത്തുന്ന സിംഹത്തിന്റെ ആക്രമണം ; രണ്ട് യുവാക്കൾക്ക് പരിക്ക്

സൗദി പൗരന്റെ വീട്ടിൽ വളർത്തുന്ന പെണ്‍സിംഹത്തിന്റെ ആക്രമണത്തില്‍ രണ്ട് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്. പതിവുപോലെ പരിപാലിക്കുകയും കളിപ്പിക്കുകയും ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി ഗൃഹനാഥന് നേരെ ചാടി ആക്രമിക്കുകയായിരുന്നു. കൈയിലാണ് സിംഹം ആദ്യം കടിച്ചത്. അത് വിടുവിക്കാൻ ശ്രമിച്ചപ്പോൾ നിലത്ത് തള്ളിയിട്ട് കൈയില്‍ കടി മുറുക്കി. അവിടെയുണ്ടായിരുന്ന മറ്റുള്ളവർ ഓടിയെത്തി ഗൃഹനാഥനെ രക്ഷിക്കാന്‍ ശ്രമിച്ചു. ഇതോടെ അയാളെ വിട്ട് അടുത്തയാളുടെ കൈയിലും സിംഹം കടിച്ചു. വടിയും ഇരുമ്പ് ഊന്നുവടിയും കൊണ്ട് ആളുകൾ സിംഹത്തെ ആട്ടിയകറ്റിയെങ്കിലും ആക്രമണം തുടർന്നു. കൈയിൽ കിട്ടിയതെല്ലാം…

Read More

ഗുജറാത്തിൽ ഇന്ത്യ സഖ്യം ജയിക്കും; ജനം പാഠം പഠിപ്പിക്കും: രാഹുൽ ഗാന്ധി

ബിജെപിക്ക് ഹിന്ദു സംസ്കാരത്തിന്റെ അടിസ്ഥാന തത്വങ്ങൾ അറിയില്ലെന്ന് ആവർത്തിച്ച് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഗുജറാത്തിൽ കോണ്‍ഗ്രസ് ഓഫീസിന് നേരെ നടന്ന അക്രമം ബിജെപിക്കും സംഘപരിവാറിനും എതിരെയുള്ള തന്റെ വാദത്തെ ശക്തിപ്പെടുത്തുന്നു. ബിജെപി വെറുപ്പും അക്രമവുമാണ് പ്രചരിപ്പിക്കുന്നത്. ഗുജറാത്തിലെ ജനങ്ങൾ ബിജെപി സർക്കാരിനെ ഒരു പാഠം പഠിപ്പിക്കും. ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം വിജയിക്കുമെന്നും രാഹുൽ പറഞ്ഞു.  രാഹുൽ കഴിഞ്ഞ ദിവസം ലോക്സഭയിൽ നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് അഹമ്മദാബാദിലെ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണമുണ്ടായത്….

Read More

ലോറി ഡ്രൈവർക്കും കൂട്ടാളിക്കും പശുക്കടത്ത് ആരോപിച്ച് ക്രൂരമർദനം; 6 പേർ കസ്റ്റഡിയിൽ

രാജസ്ഥാനിൽ പശുക്കടത്ത് ആരോപിച്ച് നാരങ്ങ കയറ്റിയ ലോറി ഡ്രൈവർക്കും കൂട്ടാളിക്കും ക്രൂരമർദനം. സംഭവത്തിൽ 6 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പഞ്ചാബിൽ നിന്നും ജയ്പൂരിലേക്ക് പോയ ലോറിയാണ് ആക്രമിക്കപ്പെട്ടത്. പശു സംരക്ഷകരെന്ന് അവകാശപ്പെട്ടാണ് 20 അം​ഗ സംഘം മർദിച്ചത് എന്നാണ് ഡ്രൈവർ പറയുന്നത്. ക്രൂര മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിലടക്കം വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. 

Read More

സൈബര്‍ ആക്രമണമുണ്ടായിട്ടും അമ്മയിലെ അംഗങ്ങള്‍ ഒപ്പംനിന്നില്ല’: ഇടവേള ബാബു

മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇടവേള ബാബു പടിയിറങ്ങി. നീണ്ട ഇരുപത്തിയഞ്ചു വർഷങ്ങൾ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഇടവേള ബാബു പ്രവർത്തിച്ചിരുന്നു. ഏറെ വൈകാരികമായ പ്രസംഗം കാഴ്ചവച്ചാണ് ഇടവേള ബാബു പടിയിറങ്ങിയത്. നടൻ സിദ്ധിഖാണ് സംഘടനയുടെ പുതിയ ജനറല്‍ സെക്രട്ടറി. സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ തനിക്കെതിരെ നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നുവന്നപ്പോഴും സംഘടനയിലെ അംഗങ്ങള്‍ ഒപ്പം നിന്നില്ലെന്ന പരിഭവം ഇടവേള ബാബു പങ്കുവച്ചു.   സൈബര്‍ ആക്രമണങ്ങില്‍ താന്‍ ഒറ്റപ്പെട്ടെന്നും, ആരും ഒപ്പമുണ്ടായില്ലെന്നും വിടവാങ്ങല്‍…

Read More

76കാരിയെ പീഡിപ്പിച്ച കേസ്; കായംകുളത്ത് 25കാരൻ അറസ്റ്റിൽ

കായംകുളത്ത് 76 വയസുളള വയോധികയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഓച്ചിറ ക്ലാപ്പന സ്വദേശിയായ ഷഹനാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ഷഹനാസ് ലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പീഡനത്തിനിരയായ വയോധികയെ വണ്ടാനം മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Read More

സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സംഭവം: വയനാട്ടിൽ മാവോവാദികള്‍ ലക്ഷ്യമിട്ടത് ഛത്തീസ്ഗഢ് മാതൃകയിലുള്ള ആക്രമണമെന്ന് പോലീസ്

മാനന്തവാടി മേലേ തലപ്പുഴ കൊടക്കാട് മേഖലയില്‍ സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയതില്‍ മാവോവാദികള്‍ ഛത്തീസ്ഗഢ് മാതൃകയില്‍ തണ്ടർബോള്‍ട്ട് സേനാംഗങ്ങളെ ആക്രമിക്കാനൊരുങ്ങിയെന്ന് പോലീസ് നിഗമനം. ഛത്തീസ്ഗഢിലെ മാവോവാദി മേഖലകളില്‍ സ്ഥിരമായി ഉപയോഗിക്കുന്ന മാതൃകയിലുള്ള ഐ.ഇ.ഡി. (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) ആണ് മക്കിമല കൊടക്കാടും കണ്ടെത്തിയത്. കുഴിബോംബ് സ്ഥാപിച്ച്‌ ഇലക്‌ട്രിക് വയറുകള്‍ മീറ്ററുകളോളം ഘടിപ്പിച്ച്‌ ദൂരെനിന്ന് നിയന്ത്രിക്കുന്നതാണ് മാവോവാദി ശക്തിമേഖലകളില്‍ പതിവ്. കഴിഞ്ഞദിവസം ഛത്തീസ്ഗഢില്‍ മലയാളിജവാൻ തിരുവനന്തപുരം സ്വദേശി ആർ. വിഷ്ണുവിന്റെ മരണത്തിനിടയാക്കിയതും ഐ.ഇ.ഡി. സ്ഫോടനമായിരുന്നു. സമാനരീതിയിലുള്ള ആക്രമണത്തിന് മാവോവാദികള്‍ തയ്യാറെടുത്തുവെന്നാണ് പോലീസിന്റെ…

Read More