
ഷെയിൻ നിഗം ചിത്രത്തിന്റെ ലൊക്കേഷനിൽ ഗുണ്ടാ ആക്രമണം
ഷെയിൻ നിഗം നായകനായി അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ ഒരു സംഘം ആളുകൾ ആക്രമണം നടത്തി. സിനിമയുടെ പ്രൊഡക്ഷൻ മാനേജരെ ക്രൂരമായി മർദ്ദിച്ചു. ടി.ടി ജിബുവിനാണ് മർദ്ദനമേറ്റത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. അഞ്ചംഗ സംഘം സ്ഥലത്തെത്തി ആക്രമണം നടത്തുകയായിരുന്നു. അബ ഹംദാൻ, ഷബീർ എന്നിവർ ചേർന്നാണ് മർദ്ദിച്ചതെന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് ജിബുവിനെ വലിച്ചുകൊണ്ടു പോകുകയായിരുന്നു. റോഡരികിൽ വച്ചാണ് മർദ്ദനം. ലോഹവള കൊണ്ട് ഇടിക്കുകയും കത്തികൊണ്ട് കുത്തി കൈക്ക്…