കാനഡയിൽ ക്ഷേത്രത്തിനു നേർക്കുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾകൂടി അറസ്റ്റിൽ

കാനഡയിലെ ഹിന്ദുക്ഷേത്രത്തിന് നേര്‍ക്കുണ്ടായ ഖലിസ്താൻ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾകൂടി അറസ്റ്റിലായതായി റിപ്പോർട്ട്. ഇന്ത്യയിലെ നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്റെ സജീവ പ്രവർത്തകനായ ഇന്ദർജീത് ​ഗോസാലിനെയാണ് കനേഡിയൻ പോലീസ് അറസ്റ്റ് ചെയ്തത്. കാനഡയിലെ എസ്.എഫ്.ജിയുടെ കോർഡിനേറ്ററും കൊല്ലപ്പെട്ട ഖലിസ്താൻ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ സഹായിയുമായിരുന്നു ഇന്ദർജീത്. പഞ്ചാബിൽ സ്വതന്ത്ര സിഖ് രാജ്യം വേണമെന്നാവശ്യപ്പെട്ട് ഈയടുത്ത് ഖലിസ്താൻ ജനഹിതപരിശോധന സംഘടിപ്പിച്ചതും ഇയാളാണെന്നാണ് ഒരു കനേഡിയൻ പത്രം റിപ്പോർട്ട് ചെയ്യുന്നത്. നവംബർ എട്ടിനാണ് ​ഇന്ദർജീതിനെ അറസ്റ്റ് ചെയ്തതെന്നും ഉപാധികളോടെ…

Read More

ഇടുക്കിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ കടന്നു പിടിച്ച് ആക്രമിക്കാൻ ശ്രമിച്ചു ; പ്രതി പിടിയിൽ

ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ കടന്നുപിടിച്ചയാള്‍ അറസ്റ്റില്‍. കോലാനി പഞ്ചവടിപ്പാലം ചേലയ്ക്കല്‍ ശിവന്‍ (59) ആണ് തൊടുപുഴ പോലീസിന്റെ പിടിയിലായത്. ഓട്ടോറിക്ഷ ഡ്രൈവറാണ് ശിവൻ. കഴിഞ്ഞ ബുധനാഴ്ച പകലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 79 വയസുകാരിയുടെ വീട്ടില്‍ ബള്‍ബ് മാറ്റിയിടാന്‍ സഹായിക്കാനെന്ന വ്യാജേന എത്തിയ ശേഷം അവരെ കടന്നുപിടിക്കുകയായിരുന്നു. വയോധികയുടെ പരാതിയിലാണ് അറസ്റ്റ്. വെള്ളിയാഴ്ച വീട്ടില്‍ നിന്നും പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Read More

ശ്രീനഗറിലെ ഗ്രനേഡ് ആക്രമണം; 3 ലഷ്കർ-ഇ-തൊയ്ബ ഭീകരർ അറസ്റ്റിൽ

ശ്രീനഗറിലെ ഗ്രനേഡ് ആക്രമണത്തിൽ മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ്. പ്രാദേശിക ലഷ്കർ-ഇ-തൊയ്ബ ഭീകരരാണ് അറസ്റ്റിലായത്. ഉസാമ യാസിൻ ഷെയ്ക്ക്, ഉമർ ഫയാസ് ഷെയ്ക്ക്, അഫ്നാൻ അഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. മൂന്നുപേരും ശ്രീനഗർ സ്വദേശികളാണ്. പാകിസ്ഥാനിൽ നിന്നുള്ള നിർദേശം അനുസരിച്ചാണ് ആക്രമണം നടത്തിയതെന്ന് പോലീസ്. ഞായറാഴ്ച മാർക്കറ്റിന് നേരെ ഉണ്ടായ ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റിരുന്നു. ശ്രീനഗറിലെ ടൂറിസ്റ്റ് റിസപ്ഷൻ സെന്ററിന് സമീപമുള്ള മാർക്കറ്റിലാണ്‌ ഭീകരർ ഗ്രനേഡ് എറിഞ്ഞത്‌. ലഷ്‌കർ- ഇ -തൊയ്ബയുടെ (എൽഇടി) പാകിസ്ഥാൻ കമാൻഡറെ…

Read More

‘എന്തുകൊണ്ട് കുട്ടിക്ക് മുസ്ലീം പേര് നൽകി’; താരദമ്പതികൾക്കെതിരെ സൈബർ ആക്രമണം

ബോ​ളി​വു​ഡ് ​ദ​മ്പ​തി​മാ​രാ​യ​ ​ര​ൺ​വീ​ർ​ സിം​ഗിനും​ ​ദീ​പി​ക​ ​പ​ദുക്കോണിനും അ​ടു​ത്തി​ടെ​യാ​ണ് കുഞ്ഞ് ​പി​റ​ന്ന​ത്.​ കഴിഞ്ഞ ദിവസമാണ് ദമ്പതികൾ​ തങ്ങളുടെ ആ​ദ്യ​ ​ക​ൺ​മ​ണി​യു​ടെ​ ​പേ​ര് ​വെ​ളി​പ്പെ​ടു​ത്തി​യത്.​ ​ദു​വ​ ​പ​ദു​കോ​ൺ​ ​സിം​ഗ് ​എ​ന്നാ​ണ് ​കു​ഞ്ഞി​ന്റെ​ ​പേ​ര്. ​’​ദു​വ​ ​പ​ദു​കോ​ൺ​ സിം​ഗ് ​-​ ​ദു​വ​ ​എ​ന്നാ​ൽ​ ​പ്രാ​ർ​ത്ഥ​ന​ ​എ​ന്നാ​ണ​ർ​ത്ഥം.​ ​കാ​ര​ണം,​ ​ഞ​ങ്ങ​ളു​ടെ​ ​പ്രാ​ർ​ത്ഥനകൾ​ക്കു​ള്ള​ ​ഉ​ത്ത​ര​മാ​ണ് ​അ​വ​ൾ.​ ​ഞ​ങ്ങ​ളു​ടെ​ ​ഹൃ​ദ​യം​ ​സ്നേ​ഹം​ ​കൊ​ണ്ടും​ ​ന​ന്ദി​കൊ​ണ്ടും​ ​നി​റ​ഞ്ഞി​രി​ക്കു​ന്നു​’​ എ​ന്ന അടിക്കുറിപ്പോടെ ഇൻസ്റ്റഗ്രാമിലാണ് കുഞ്ഞിന്റെ കാലിന്റെ ചിത്രം താരദമ്പതികൾ പങ്കുവച്ചത്. കുട്ടിയുടെ പേര് പുറത്തുവിട്ടതിന് പിന്നാലെ താരദമ്പതികൾക്കെതിരെ സൈബർ…

Read More

ബംഗളൂരുവിൽ മലയാളി കുടുംബത്തിന് നേരെ ആക്രമണം; കാർ തടഞ്ഞ് ചില്ലിന് കല്ലെറിഞ്ഞു; അഞ്ച് വയസ്സുകാരന് തലയ്ക്ക് പരിക്ക്

ബംഗളൂരു നഗരത്തിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന മലയാളി കുടുംബം നടുറോഡിൽ ആക്രമിക്കപ്പെട്ടു. കസവനഹള്ളിയിൽ ചൂഢസാന്ദ്രയിൽ താമസിക്കുന്ന കോട്ടയം പാലാ കിടങ്ങൂർ സ്വദേശി അനൂപും കുടുംബവുമാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ അനൂപിന്റെ അഞ്ചുവയസ്സുകാരനായ മകൻ സ്റ്റിവിന് പരിക്കേറ്റു. അമൃത കോളജിന് സമീപം ബുധനാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. പ്രതികളിലൊരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ ഐ.ടി കമ്പനി ജീവനക്കാരനായ അനൂപും ഔട്ടർ റിങ് റോഡിലെ ഐ.ടി കമ്പനി ജീവനക്കാരിയായ ഭാര്യ ജിസും മക്കൾ സെലസ്റ്റെ (11), മകൻ സ്റ്റിവ്…

Read More

ഫുട്ബോൾ മത്സരത്തിനിടെ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച സംഭവം ; ജയിലിലായ ഈജിപ്ഷ്യൻ താരങ്ങൾക്ക് മാപ്പ് നൽകി യുഎഇ പ്രസിഡൻ്റ്

യുഎഇയിൽ നടന്ന ഫുട്ബോൾ മത്സരത്തിനിടെ സുരക്ഷാ ജീവനക്കാരനെ ആക്രമിച്ചതിന് ജയിലിലായ മൂന്ന് ഈജിപ്ഷ്യൻ കളിക്കാർക്ക് മാപ്പ് നൽകി. യുഎഇ പ്രസിഡന്റാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്. യുഎഇയും ഈജിപ്തും തമ്മിലുള്ള സാഹോദര്യ ബന്ധം കണക്കിലെടുത്താണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു. ഈജിപ്ഷ്യൻ ക്ലബ്ബിന്റെ ഭാഗമായി യുഎഇയിൽ മത്സരത്തിനെത്തിയ മൂന്ന് പേർക്ക് ഒരു മാസം ജയിൽ ശിക്ഷയും രണ്ട് ലക്ഷം ദിർഹം പിഴയുമാണ് വിധിച്ചത്. ഒക്ടോബ‍ർ 20നാണ് ഈജിപിഷ്യൻ സൂപ്പർ കപ്പിന്റെ സെമി ഫൈനൽ മത്സരം നടന്നത്. അന്നുണ്ടായ അനിഷ്ട സംഭവങ്ങളെ…

Read More

എക്സൈസ് ഓഫീസിൽ അതിക്രമിച്ച് കയറി ആക്രമണം ; ഇൻസ്പെക്ടർ അടക്കം മൂന്ന് പേർക്ക് പരിക്ക് , രണ്ട് പേർ അറസ്റ്റിൽ

തൃശ്ശൂർ മാളയിൽ എക്സൈസ് ഓഫീസിൽ അതിക്രമിച്ച് കയറി ആക്രമണം. സംഭവത്തിൽ ഇൻസ്പെക്ടർ അടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. സംഭവത്തിൽ കുന്നത്തുനാട് സ്വദേശികളായ പ്രവീൺ അക്ഷയ് എന്നിവരെ മാള പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മർദനമേറ്റ മൂന്ന് ഉദ്യോഗസ്ഥരും ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. എക്സൈസ് ഇൻസ്പെക്ടർ മാള പോലീസിൽ പരാതിയും മൊഴിയും നൽകിയിട്ടുണ്ട്. മദ്യപിച്ചെത്തിയ പ്രതികൾ ഞായറാഴ്ച മൂന്നരയോടെ ഇൻസ്പെക്ടറുടെ മുറിയിലേക്ക് അതിക്രമിച്ചുകയറുകയായിരുന്നു. ഈ സമയത്ത് ഓഫീസിൽ ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്നത് സിവിൽ എക്സൈസ് ഓഫീസർ എം.എസ്. സന്തോഷ്‌കു മാർ…

Read More

കശ്മീരിൽ ഭീകരാക്രമണം; കരസേനയുടെ വാഹനത്തിനുനേരെ ഭീകരർ വെടിയുതിർത്തു

ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. കരസേനയുടെ വാഹനത്തിനുനേരെ ഭീകരർ വെടിയുതിർത്തു. 20 റൗണ്ടിലേറെ വെടിയുതിർത്തെന്നാണ് ലഭിക്കുന്ന വിവരം. രാവിലെ ഏഴരയോടെ കശ്മീരിലെ അഖ്‌നൂരിൽ ജോഗ്വാനിലെ ശിവാസൻ ക്ഷേത്രത്തിനു സമീപമാണ് സംഭവം. ഒളിച്ചിരുന്ന ഭീകരർ വാഹനത്തിനുനേരെ വിവിധ ദിശകളിൽനിന്ന് വെടിയുതിർക്കുകയായിരുന്നു. കരസേനയുടെ ആംബുലൻസിനെയാണ് ഭീകരർ ലക്ഷ്യമിട്ടതെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. ആക്രമണത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. ഭീകരർക്കായി പ്രദേശത്ത് സൈന്യം തിരച്ചിൽ തുടങ്ങി. കശ്മീരിൽ ഒരാഴ്ചയ്ക്കിടെ നടക്കുന്ന അഞ്ചാമത്തെ ഭീകരാക്രമണമാണിത്. സേനയുടെ വാഹനം ആക്രമിക്കപ്പെടുന്ന രണ്ടാമത്തെ സംഭവവും. ഒക്ടോബർ 25ന് ബാരാമുള്ള…

Read More

തെരുവുനായ ആക്രമണം; നഷ്ടപരിഹാരം നിശ്ചയിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിയുടെ കാലാവധി നീട്ടില്ല

തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് എസ്. സിരിജഗന്‍ കമ്മിറ്റിയുടെ കാലാവധി നീട്ടണം എന്ന ആവശ്യം സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, രാജേഷ് ബിന്ദാല്‍ എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് ആവശ്യം തള്ളിയത്. പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിന് മുമ്പ് ലഭിച്ച അപേക്ഷകള്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിയെ അനുവദിക്കണം എന്ന ആവശ്യവും സുപ്രീം കോടതി അംഗീകരിച്ചില്ല. തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് നഷ്ടപരിഹാരം ഉള്‍പ്പടെയുള്ള വിഷയങ്ങളിലെ പരാതികളുമായി ഹൈക്കോടതികളെ സമീപിക്കാം…

Read More

ജമ്മു കശ്മീരിലെ ഗുൽമാർഗിൽ ഭീകരാക്രമണം: ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടന പിഎഎഫ്എഫ്

ജമ്മു കശ്മീരിലെ ഗുൽമാർഗിൽ സൈനിക വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടനയായ പിഎഎഫ്എഫ്. പ്രദേശത്ത് ഭീകരർക്കായുള്ള തെരച്ചിൽ സൈന്യം ശക്തമാക്കിയിരിക്കുകയാണ്. തെരച്ചിലിനായി വനമേഖലയിലേക്ക് കൂടുതൽ സൈനികരെ എത്തിച്ചിട്ടുണ്ട്. ജമ്മു കശ്മീരിൽ അതീവ ജാ​ഗ്രത തുടരുകയാണ്.  ഭീകരാക്രമണത്തിൽ 2 ജവാന്മാർ വീരമൃത്യു വരിച്ചു. നാട്ടുകാരായ 2 പേരും കൊല്ലപ്പെട്ടു. ഇന്നലെ വൈകിട്ടാണ് സൈനിക വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. ആക്രമണം നടന്നുവെന്ന് ബാരാമുള്ള പൊലീസ് സ്ഥിരീകരിച്ചു. ബാരാമുള്ള ജില്ലയിലെ ബുടപത്രി സെക്ടറിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നുവെന്നും…

Read More