
കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവം; നഷ്ടപരിഹാര തുക നൽകുമെന്ന് വനം മന്ത്രി
മലപ്പുറം നിലമ്പൂര്‍ കരുളായി വനത്തിൽ കാട്ടാന ആക്രമണത്തിൽ മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35) കൊല്ലപ്പെട്ട സംഭവത്തിൽ നഷ്ടപരിഹാര തുക നൽകുമെന്നും കുടുംബത്തിന് ആവശ്യമായ സഹായം നൽകുമെന്നും വനം മന്ത്രി എകെ ശശീന്ദ്രൻ. അതേസമയം, കാട്ടാന ആക്രമിച്ചപ്പോള്‍ മണിയേട്ടന്‍റെ കയ്യിൽ കുഞ്ഞുണ്ടായിരുന്നും അത്ഭുതകരമായാണ് അഞ്ചുവയസുകാരൻ രക്ഷപ്പെട്ടതെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇന്നലെ വൈകിട്ട 6.45ഓടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. കുട്ടികളെ ട്രൈബൽ ഹോസ്റ്റലിൽ ആക്കി തിരിച്ചുവരുന്നതിനിടെയാണ് സംഭവം, മണിയെ കാട്ടാന ആക്രമിച്ചപ്പോള്‍ കയ്യിലുണ്ടായിരുന്ന അഞ്ചു വയസ് പ്രായമുള്ള മകൻ…