ഇടുക്കിയിൽ കാട്ടാന ആക്രമണം; ബൈക്കിൽ സഞ്ചരിച്ച ദമ്പതിമാർക്ക് പരുക്കേറ്റു

ഇടുക്കി മാങ്കുളത്ത് ദമ്പതിമാർക്കുനേരെ കാട്ടാന ആക്രമണം. ആനക്കുളം സ്വദേശികളായ ജോണി ഭാര്യ ഡെയ്സി എന്നിവർക്കു നേരെയാണ് ആക്രമണമുണ്ടായത്. ഞായറാഴ്ച രാവിലെ പള്ളിയിലേക്ക് പോകുന്നതിനിടെ ഇവർ സഞ്ചരിച്ച ബൈക്കിനു നേരെ ആന പാഞ്ഞടുത്തു. നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു. ഇവർ മറു വശത്തേക്ക് വീണതിനാൽ ആനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബൈക്ക് ആന തകർത്തു. ദമ്പതിമാരെ വനംവകുപ്പ് ആശുപത്രിയിലെത്തിച്ചു. സാരമായ പരിക്കുകളില്ല.

Read More

വയനാട് വീണ്ടും കടുവയുടെ ആക്രമണം

വയനാട് ചീരാലിൽ വീണ്ടും കടുവയുടെ ആക്രമണം. ആക്രമണത്തില്‍ ചീരാൽ കുടുക്കി സ്വദേശി സ്കറിയയുടെ പശു ചത്തു. പുലർച്ചെ മൂന്നുമണിയോടെയായിരുന്നു കടുവയുടെ ആക്രമണം. ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശത്ത് കടവയുടെ ആക്രമണം രൂക്ഷമായിരുന്നു. രണ്ടാഴ്ചക്കുള്ളില്‍ കടുവ ആക്രമിച്ചത് ഒമ്പത് കന്നുകാലികളെയാണ്. ഇവയില്‍ ഏഴെണ്ണത്തിന് ജീവന്‍ നഷ്ടമായി. രണ്ട് എണ്ണം പൂക്കോട് വെറ്റിറനറി ആശുപത്രിയില്‍ ചികിത്സയിലാണ്. ചീരാലുകാരുടെ പേടിസ്വപ്‌നമായി മാറിയിരിക്കുകയാണ് കടുവ. കടുവയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുന്നെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. കൂടുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കടുവ കുടുങ്ങാത്ത സാഹചര്യമാണുള്ളത്.

Read More

ജമ്മുകശ്മീരിൽ ഭീകരാക്രമണം; രണ്ട് പേർ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിൽ ഭീകരാക്രമണം. രണ്ട് കുടിയേറ്റ തൊഴിലാളികൾ കൊല്ലപ്പെട്ടു. ഷോപ്പിയാനിലെ ഹർമേനിലാണ് ഭീകരാക്രമണം ഉണ്ടായത്. യുപി സ്വദേശികളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗ്രനേഡ് ആക്രമണം നടത്തിയ ലഷ്കർ ഇ തൊയ്ബ ഭീകരൻ ഇമ്രാൻ ബഷീർ ഗനി അറസ്റ്റിലായതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. ഷോപ്പിയാനിൽ ശനിയാഴ്ച ഒരു കശ്മീരി പണ്ഡിറ്റിനെ ഭീകരർ കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യമിട്ട് ഭീകരാക്രമണം നടക്കുന്നത്

Read More

നിയമലംഘനം നടക്കുന്നത് ഭരണസംവിധാനത്തിൽ ഭയമില്ലാത്തതിനാൽ; തൊട്ടാൽ പൊള്ളുന്ന കാലം വരെ ബസുകൾക്ക് നേരെ കല്ലെറിയൽ തുടരുമെന്ന് ഹൈക്കോടതി

തൊട്ടു കളിച്ചാൽ പൊള്ളുമെന്ന് തോന്നുന്ന കാലം വരെ ബസുകൾക്ക് നേരെ ആക്രമണം തുടരുമെന്ന് ഹൈക്കോടതി. പിഎഫ്‌ഐ ഹർത്താലിൽ 70 കെഎസ്ആർടിസി ബസുകൾ നശിപ്പിക്കപ്പെട്ടുവെന്ന് സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിച്ചു. ഹർത്താലുമായി ബന്ധപ്പെട്ട് രണ്ട് മണി വരെ 53 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 127 പേരെ അറസ്റ്റ് ചെയ്യുകയും.  229 പേരെ കരുതൽ തടവിലാക്കുകയും ചെയ്തിട്ടുണ്ടെന്നും ഹൈക്കോടതിയിൽ സർക്കാർ അറിയിച്ചു.  ഹർത്താലിൽ പൊതുമുതലിനുണ്ടായ നഷ്ടം എങ്ങനെ നികത്തുമെന്ന് ഹൈക്കോടതി ചോദിച്ചു. നഷ്ടപരിഹാരം നേടിയെടുക്കാനായി എന്തു നടപടിയാണ് സർക്കാർ സ്വീകരിച്ചത്?…

Read More