ലഹരിമാഫിയയുടെ ആക്രമണത്തിൽ എക്‌സൈസ് സംഘത്തിലെ 2 ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

എക്സൈസ് സംഘത്തെ ലഹരി മാഫിയ ആക്രമിച്ചു. മുണ്ടക്കല്‍ ബീച്ചിന് സമീപം കൊല്ലം എക്സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിനെയാണ് മയക്കുമരുന്ന് ഗുളികള്‍ പിടികൂടവേ പ്രതികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്. ഉദയമാര്‍ത്താണ്ഡപുരം ചേരിയില്‍ വച്ച്‌ മയക്കുമരുന്ന് ഗുളികള്‍ വില്പന നടത്തുകയായിരുന്ന മുണ്ടക്കല്‍ സ്വദേശി ലാറ എന്ന് വിളിക്കുന്ന രതീഷിനെ പിടികൂടുന്ന സമയത്താണ് ആക്രമണം ഉണ്ടായത്. 41( 22.9 ഗ്രാം) ലഹരി ഗുളികകള്‍ ഇയാളില്‍ നിന്നും കണ്ടെടുത്തു. എക്സൈസ് ഐ.ബി പ്രിവന്റീവ് ഓഫീസര്‍ ശ്രീകുമാര്‍ നല്‍കിയ വിവരപ്രകാരം പരിശോധനയ്ക്ക് എത്തിയതായിരുന്നു എക്സൈസ് ഇൻസ്പെക്ടര്‍…

Read More

‘നിയമം നിയമത്തിന്റെ വഴിക്കുപോട്ടെ’; പൊളിറ്റിക്കൽ ടാർഗറ്റിനും രാഹുൽ മാങ്കൂട്ടത്തിലിനെ വിട്ടു കൊടുക്കില്ലെന്ന് ചാണ്ടി ഉമ്മൻ

യൂത്ത് കോൺ​ഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. യൂത്ത് കോൺഗ്രസ് അധ്യക്ഷനെ ടാർഗറ്റ് ചെയ്തിരിക്കുകയാണ്. ഒരു പൊളിറ്റിക്കൽ ടാർഗറ്റിനും രാഹുൽ മാങ്കൂട്ടത്തിലിനെ വിട്ടു കൊടുക്കില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.  നിയമം നിയമത്തിന്റെ വഴിക്കുപോട്ടെ. യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ തെളിവുണ്ടായിരുന്നെങ്കിൽ എന്തിന് കോടതി ജാമ്യം നൽകി ?. ഒരു തെറ്റും ചെയ്തിട്ടില്ല എന്നാണ് രാഹുൽ മാങ്കൂട്ടം പറഞ്ഞിരിക്കുന്നത്. രാഹുലിനെ അവിശ്വസിക്കേണ്ടതില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. 

Read More

ഛത്തീസ്ഗഢിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു; മാവോയിസ്റ്റ് ആക്രമണത്തിൽ ജവാന് പരിക്ക്

ഛത്തീസ്ഗഡിൽ നിയസഭാ തെരഞ്ഞെടുപ്പിലെ ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യമണിക്കൂറുകളിൽ 9.93% പോളിംഗ് രേഖപ്പെടുത്തി. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നതെങ്കിലും ബൂത്തിന് നേരെ മാവോയിസ്റ്റ് ആക്രമണമുണ്ടായി. മാവോയിസ്റ്റ് സ്വാധീന മേഖലയായ സുഖ്മയിൽ ഒരു ജവാന് പരിക്കേറ്റു. ഐഇഡി പൊട്ടിത്തെറിച്ചാണ് ജവാന് പരിക്കേറ്റത്. ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ നൂറിലധികം രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷ കൂട്ടി. വാശിയേറിയ പ്രചാരണത്തിന് പിന്നാലെയാണ് ഛത്തീസ്ഗഢിലെ ഇരുപത് മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നത്. നാൽപത് ലക്ഷത്തിലേറെ വോട്ടർമാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുക. മാവോയിസ്റ്റ് സ്വാധീന മേഖലകളായ…

Read More

ഗാസയിലെ ഇസ്രയേൽ ആക്രമണം; മധ്യസ്ഥ ചർച്ചകൾ സജീവമാക്കി ഒമാൻ

ഗാസയി​ലെ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ബി​ൻ ഹ​മ​ദ് അ​ൽ ബു​സൈ​ദി​യും ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​ഹു​സൈ​ൻ അ​മീ​ർ അ​ബ്ദു​ല്ലാ​ഹി​യാ​നി​യും ഫോ​ണി​ൽ സം​സാ​രി​ച്ചു. ഗ​ാസ​യി​ലെ ഇ​സ്രാ​യേ​ൽ സൈ​നി​ക ആ​ക്ര​മ​ണം,സാ​ധാ​ര​ണ​ക്കാ​രാ​യ ആ​ളു​ക​ളു​ടെ മ​ര​ണം, ആ​ശു​പ​ത്രി​ക​ളും സ്കൂ​ളു​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള പൊ​തു​സൗ​ക​ര്യ​ങ്ങ​ളു​ടെ നാ​ശം എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള കാ​ഴ്ച​പ്പാ​ടു​ക​ൾ കൈ​മാ​റി. പ​രി​ക്കേ​റ്റ​വ​രെ ചി​കി​ത്സി​ക്കു​ന്ന​തി​നും ജ​ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര ജീ​വി​ത സാ​മ​ഗ്രി​ക​ൾ എ​ത്തി​ക്കു​ന്ന​തി​നും സു​പ്ര​ധാ​ന സൗ​ക​ര്യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​മു​ള്ള ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കാ​ൻ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഇ​രു മ​ന്ത്രി​മാ​രും ആ​വ​ശ്യ​​പ്പെ​ട്ടു. അ​ധി​നി​വേ​ശം…

Read More

ഗാസയിൽ അഭയാർത്ഥി ക്യമ്പിന് നേരെ വീണ്ടും ആക്രമണം; 30 ൽ  അധികം പേർ മരിച്ചു 

ശനിയാഴ്ച മധ്യ ഗാസയിലെ അഭയാർഥി ക്യാംപിലുണ്ടായ ആക്രമണത്തിൽ മുപ്പതിലധികം പേർ കൊല്ലപ്പെട്ടു. അൽ മഗാസി ക്യാംപിലാണ് ആക്രമണമുണ്ടായത്. അൽ അക്സ ആശുപത്രിയിൽ 30 മൃതദേഹങ്ങൾ എത്തിയെന്ന് ഗാസ ആരോഗ്യ മന്ത്രാലയം വക്താവ് അഷ്റഫ് അൽ ഖുദ്ര പ്രസ്താവനയിൽ അറിയിച്ചു. ഗാസയിൽ ഇതുവരെ 9,480 പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. അതിൽ ഏറെയും കുട്ടികളും സ്ത്രീകളുമാണ്. ഗാസ നഗരത്തിൽ നാൽപ്പതിനായിരത്തിലധികം പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. പരുക്കേറ്റ പലസ്തീൻകാരെ റഫ അതിർത്തിയിലൂടെ ഈജിപ്തിലേക്ക് പോകാൻ അനുവദിച്ചില്ലെങ്കിൽ ഗാസയിലുള്ള വിദേശികളെ ഗാസ മുനമ്പിലൂടെ പോകാൻ അനുവദിക്കില്ലെന്ന്…

Read More

‘അപായസന്ദേശം’: കേന്ദ്രസർക്കാർ ഫോൺ ഹാക്ക് ചെയ്തെന്ന് പ്രതിപക്ഷ നേതാക്കൾ

ഫോണും ഇമെയിലും ഹാക്ക് ചെയ്യാൻ  കേന്ദ്രസർക്കാർ ശ്രമിക്കുന്നെന്ന ആരോപണവുമായി പ്രതിപക്ഷ നേതാക്കൾ. തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര, കോൺഗ്രസ് എംപി ശശി തരൂർ, കോൺഗ്രസ് പ്രവർത്തകസമിതി അംഗം പവൻ ഖേര, ശിവസേന (ഉദ്ധവ്) രാജ്യസഭാ എംപി പ്രിയങ്ക ചതുർവേദി തുടങ്ങിയവരാണ് ആരോപണവുമായി രംഗത്തെത്തിയത്. ആപ്പിൾ കമ്പനിയിൽനിന്നു ലഭിച്ച മുന്നറിയിപ്പിന്റെ സ്‌ക്രീൻഷോട്ടുകൾ എക്സ് പ്ലാറ്റ്ഫോമുകൾ പങ്കുവച്ചുകൊണ്ടാണ് പരാതി. രാഹുൽ ഗാന്ധിയുടെ ഓഫിസിലെ മൂന്നു ജീവനക്കാരുടെ ഫോണും ഹാക്ക് ചെയ്തതായി പരാതിയുണ്ട്. ഉച്ചയ്ക്ക് രാഹുൽ ഗാന്ധി മാധ്യമങ്ങളെ കാണും. ”എന്റെ…

Read More

പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഷാഹിദ് ലത്തീഫ് കൊല്ലപ്പെട്ടു

പത്താൻകോട്ട് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ഭീകരരിൽ ഒരാളുമായ ഷാഹിദ് ലത്തീഫ് കൊല്ലപ്പെട്ടു. ബുധനാഴ്ച പാകിസ്ഥാനിലെ സിയാൽകോട്ടിൽ അജ്ഞാതരുടെ വെടിയേറ്റാണ് ഷാഹിദ് കൊല്ലപ്പെട്ടത്. 41 കാരനായ ഷാഹിദ് ലത്തീഫ് നിരോധിത ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് (ജെഇഎം) അംഗവും 2016 ജനുവരി രണ്ടിന് നടന്ന പത്താൻകോട്ട് ആക്രമണത്തിന്റെ പ്രധാന സൂത്രധാരനുമാണ്. സിയാൽകോട്ടിൽ നിന്നുള്ള ആക്രമണം ഏകോപിപ്പിച്ചതും അത് നടപ്പാക്കാൻ നാല് ജെയ്‌ഷെ ഇഎം ഭീകരരെ പത്താൻകോട്ടിലേക്ക് അയച്ചതും ഇയാളായിരുന്നു. ലത്തീഫ് 1994 നവംബറിൽ നിയമവിരുദ്ധ…

Read More

പാറശാലയില്‍ സ്‌കൂള്‍ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; സഹപാഠിയുടെ കൈ തല്ലിയൊടിച്ചു

പാറശാലയിലെ സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് വിദ്യാര്‍ഥിയുടെ കൈ തല്ലിയൊടിച്ചു. പാറശാല ജി എച്ച് എസ് എസ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി കൃഷ്ണകുമാറിനാണ് മര്‍ദ്ദനമേറ്റത്.ഇന്നലെ ഉച്ചയ്ക്ക് സ്‌കൂളില്‍ വച്ച് രണ്ടു വിദ്യാര്‍ഥികള്‍ തമ്മില്‍ പ്രശ്‌നം ഉണ്ടായി.ക്ലാസ് ലീഡര്‍ എന്ന നിലയിൽ കൃഷ്ണകുമാര്‍ വിഷയത്തില്‍ ഇടപെടുകയും, തുടര്‍ന്ന് ഇക്കാര്യം കൃഷ്ണകുമാര്‍ സ്‌കൂള്‍ അധികൃതരെ അറിയിക്കുകയും ചെയ്തു. എന്നാൽ സ്‌കൂള്‍ അധികൃതരെ വിവരം അറിയിച്ചത് എന്തിനാണ് എന്ന് ചോദിച്ച് രണ്ടു വിദ്യാര്‍ഥികള്‍ കൃഷ്ണകുമാറുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും,വാക്കുതര്‍ക്കത്തിനിടെ കുപിതരായ സഹപാഠികള്‍…

Read More

‘രാഷ്ട്രപതിയെ ക്ഷണിച്ചില്ല, ഹിന്ദി നടിമാരെ കൊണ്ടുപോയി’: ഉദയനിധി സ്റ്റാലിൻ

പഴയ പാർലമെന്റ് മന്ദിരത്തിൽനിന്ന് പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് പ്രവേശിച്ച ചടങ്ങിലേക്ക് രാഷ്ട്രപതി ദൗപദി മുർമുവിനെ ക്ഷണിക്കാത്തതിനെ ചോദ്യം ചെയ്ത് തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. വിധവയും ഗോത്രവർഗത്തിൽ നിന്നുള്ളയാളായതും കൊണ്ടാണ് രാഷ്ട്രപതിയെ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതെന്ന് ഉദയനിധി ആരോപിച്ചു. ഇതിനെയാണ് നമ്മൾ സനാതന ധർമം എന്ന് വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്ത ചടങ്ങിലേക്കും രാഷ്ട്രപതിയെ ക്ഷണിച്ചില്ല. കഴിഞ്ഞ ദിവസം ചില ഹിന്ദി നടിമാരെ പുതിയ പാർലമെന്റിലേക്ക് കൊണ്ടുപോയി. പക്ഷേ ഞങ്ങളുടെ…

Read More

തൃശൂര്‍ ചൊവ്വൂരില്‍ പോലീസുകാരനെ വെട്ടി പരുക്കേൽപ്പിച്ച സംഭവം; രക്ഷപെട്ട പ്രതിയും കൂട്ടാളികളും അറസ്റ്റിൽ

തൃശൂർ ചൊവ്വൂരിൽ പൊലീസുകരനെ വെട്ടിപ്പരുക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയും കൂട്ടാളികളും പിടിയിലായി. കൊലക്കേസ് അടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ചൊവ്വൂര്‍ സ്വദേശി ജിനോ ജോസ്, സഹോദരൻ മെജോ ജോസ്, സുഹൃത്ത് അനീഷ് എന്നിവരാണ് അറസ്റ്റിലായത്. പോലീസുകാരനെ വെട്ടി പരുക്കേൽപ്പിച്ച ശേഷം രക്ഷപ്പെട്ട സംഘത്തിനെ ദേശീയപാത തൃശൂര്‍ നന്ദിക്കരയില്‍ വെച്ച് പുലര്‍ച്ചെ ഒരു മണിയോടെയാണ് പൊലീസ് പിടികൂടിയത്. ആക്രമണത്തിന് ശേഷം സ്വിഫ്റ്റ് കാറില്‍ രക്ഷപ്പെട്ട ജിനോയും മേജൊയും വഴില്‍ വെച്ച് സ്വിഫ്റ്റ് കാര്‍ ഉപേക്ഷിച്ച് സുഹൃത്ത്…

Read More