ഗുരുതര വീഴ്ച; ജനങ്ങളുടെ ജീവന് സംരക്ഷണം ഉറപ്പാക്കാൻ കഴിയാത്ത വനംമന്ത്രിയെ പുറത്താക്കണം: വി.മുരളീധരന്‍

ജനങ്ങളുടെ ജീവന് സംരക്ഷണം ഉറപ്പാക്കാൻ കഴിയാത്ത വനംമന്ത്രിയെ പുറത്താക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ.വയനാട്ടില്‍‌ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്‍റെ കുടുംബവും ഈ ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ട്. നികുതിദായകരുടെ പണം കൊണ്ട് എ.കെ.ശശീന്ദ്രനെപ്പോലുള്ളവരെ തീറ്റിപ്പോറ്റേണ്ട കാര്യമില്ലെന്നും അദ്ദേഹം  പറഞ്ഞു. കർണാടക സർക്കാർ റേഡിയോ കോളർ ഘടിപ്പിച്ച ആനയായിട്ടും മുന്നറിയിപ്പ് നൽകാൻ പോലും വനംവകുപ്പിന് കഴിയാതിരുന്നത് ഗുരുതര വീഴ്ചയാണ്. മോദിവിരുദ്ധ സമരത്തിന് കേരള-കർണാടക വനംമന്ത്രിമാര്‍ ഒരേ സമയം ഡൽഹിയിൽ  ഉണ്ടായിരുന്നു. ഈ വിഷയത്തിൽ എന്തെങ്കിലും ചർച്ച നടത്തിയിരുന്നുവെങ്കിൽ ജനങ്ങള്‍ക്ക് പ്രയോജനം ലഭിച്ചേനെയെന്ന് കേന്ദ്രമന്ത്രി…

Read More

കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ച സംഭവം; ആനയെ  മയക്കുവെടി വെക്കാൻ ഉത്തരവിറക്കി

വയനാട് മാനന്തവാടി പടമലയിൽ ജനവാസമേഖലയിൽ ഇറങ്ങി ഒരാളെ ചവിട്ടിക്കൊന്ന ആനയെ  മയക്കുവെടി വെക്കാൻ ഉത്തരവിറക്കി. ചീഫ് വൈൽഡ് ലൈഫ് വാർഡന്റേതാണ് ഉത്തരവ്. ആനയെ മയക്കുവെടിവെച്ച് പിടികൂടി കാട്ടിലേക്ക് വിടാനാണ് ഉത്തരവിലുളളത്. ഉത്തരവിറങ്ങുന്നതിന് മുന്നോടിയായി വനംവകുപ്പ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. മുത്തങ്ങയിൽ നിന്നും രണ്ട് കുങ്കിയാനകളെ പടമലയിലേക്ക് കൊണ്ടുവരുന്നുണ്ട്.  പടമല സ്വദേശി അജീഷ് ആണ് രാവിലെ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടത്. രാവിലെ വീടിന്റെ മതിൽ തകർത്ത് എത്തിയ കാട്ടാന , ഭയന്നോടിയ അജീഷിനെ ചവിട്ടിക്കൊല്ലുകയായിരുന്നു. കർണാടക വനംവകുപ്പ് റേഡിയോ കോളർ ഘടിപ്പിച്ച്…

Read More

കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ച സംഭവം; വനംമന്ത്രി സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്ന് സതീശൻ

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ വനംമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നേരത്തെ ഇറങ്ങിയ ആനയെ ട്രാക്ക് ചെയ്യുന്നതിൽ വനംവകുപ്പ് പരാജയപ്പെട്ടതാണ് ഒരു മനുഷ്യ ജീവൻ പൊലിയുന്നതിലേക്ക് എത്തിയതെന്ന് വി ഡി സതീശൻ ചൂണ്ടിക്കാട്ടി. സർക്കാർ മനുഷ്യനെ വന്യമൃഗങ്ങൾക്ക് വേണ്ടി എറിഞ്ഞ് കൊടുക്കുകയാണ്. വനം മന്ത്രിക്ക് ആ സ്ഥാനത്തിരിക്കാൻ യോഗ്യതയില്ല. മന്ത്രി രാജിവയ്ക്കണം. മരിച്ചയാളുകൾക്ക് കോമ്പൻസേഷൻ പോലും കൊടുത്തിട്ടില്ല.  സ്ഥിരമായി വന്യജീവികളുടെ ആക്രമണമുണ്ടാകുന്ന മാനന്തവാടിയിലെത് ദൗർഭാഗ്യകരമായ സാഹചര്യമാണ്. 30 ലക്ഷത്തോളം കർഷകർ…

Read More

കാട്ടാനയുടെ ആക്രണത്തില്‍ ഒരാൾ മരിച്ച സംഭവം: പരസ്പരം പഴി ചാരി കേരളത്തിലേയും കര്‍ണാടകത്തിലേയും വനം വകുപ്പ്

വയനാട് പടമല പനച്ചിയില്‍ അജിഷ് കാട്ടാനയുടെ ആക്രണത്തില്‍ മരിച്ചതില്‍ പരസ്പരം പഴി ചാരി കേരളത്തിലേയും കര്‍ണാടകത്തിലേയും വനം വകുപ്പ്. ഇന്ന് രാവിലെയാണ് കര്‍ണാടക റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന കേരള അതിര്‍ത്തി കടന്നെത്തിയത്. കാട്ടാനയുടെ റേഡിയോ കോളർ സിഗ്നൽ നൽകാൻ കർണ്ണാടക തയ്യാറായില്ല എന്ന് കേരള വനംവകുപ്പ് ആരോപിച്ചു. പലതവണ കത്തയച്ചിട്ടും ആന്‍റിനയും, റിസീവറും ലഭ്യമാക്കിയില്ലെന്നും കേരളം കുറ്റപ്പെടുത്തുന്നു. എന്നാല്‍ റേഡിയോ കോളർ സിഗ്നൽ കിട്ടാൻ ആന്‍റിനയുടെയും റിസീവറിന്‍റെയും ആവശ്യമില്ലെന്ന് കർണാടക വനംവകുപ്പ് വിശദീകരിച്ചു.സാറ്റലൈറ്റ് അടിസ്ഥാനപ്പെടുത്തി സിഗ്നൽ…

Read More

കാട്ടാന ഗേറ്റ് തകർത്ത് അകത്ത് കയറി; വയനാട്ടിൽ ഒരു മരണം

വയനാട്ടിൽ ഇന്നു രാവിലെ അതിർത്തിയിലെ കാട്ടിൽ നിന്നെത്തിയ ആന പടമലയിലെ ജനവാസ മേഖലയിൽ എത്തി. വീടിൻറെ ഗേറ്റും മതിലും തകർത്ത് അകത്ത് കടന്ന ആനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. പടമല സ്വദേശി അജിയാണ് മരിച്ചത്. കർണാടകയിൽ നിന്നുള്ള റേഡിയോ കോളർ ഘടിപ്പിച്ച ആനയാണ് വയനാട്ടിലിറങ്ങിയത്. ഇത് മോഴയാനയാണ്. ആനയുടെ ആക്രമണത്തിൻറെ പശ്ചാത്തലത്തിൽ മാനന്തവാടി നഗരസഭയിലെ 4 വാർഡുകളിൽ 144 പ്രഖ്യാപിച്ചു.കുറുക്കന്മൂല, പയ്യമ്പള്ളി കുറുവ, കാടൻകൊല്ലി എന്നീവടങ്ങലിലാണ് നിരോധനാജ്ഞ. ഉൽക്കണ്ഠ ഉണ്ടാക്കുന്ന വാർത്തകൾ ആണ് വയനാട്ടിൽ നിന്ന് വരുന്നതെന്ന്…

Read More

കേരളത്തിൽ ചാവേർ ആക്രമണ പദ്ധതി: പ്രതി റിയാസ് അബൂബക്കർ കുറ്റക്കാരനെന്ന് എൻഐഎ കോടതി

കേരളത്തിൽ ചാവേർ ആക്രമണ പദ്ധതിയിട്ട കേസിൽ പ്രതി റിയാസ് അബൂബക്കർ കുറ്റക്കാരനെന്ന് കോടതി. കൊച്ചി എൻ ഐ എ കോടതിയുടേതാണ് കണ്ടെത്തൽ. പ്രതിക്കുള്ള ശിക്ഷാവിധി നാളെ വിധിക്കും. ഇയാൾക്കെതിരെ ചുമത്തിയ എല്ലാ വകുപ്പുകൾ പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. യുഎപിഎ 38,39, ഐപിസി 120 ബി വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കാസർഗോഡ് ഐ എസ് കേസിൻ്റെ ഭാഗമാണ് കേസ്. 

Read More

പലസീനിലെ ഇസ്രയേൽ ആക്രമണം ; യുഎൻ മനുഷ്യാവകാശ കമ്മീഷൻ അടിയന്തര യോഗം വിളിക്കണം

പല​സ്തീ​നി​ലെ ഗാസ​യി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ത്തെ​യും നി​യ​മ​ലം​ഘ​ന​ങ്ങ​ളെ​യും കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ യു.​എ​ൻ മ​നു​ഷ്യാ​വ​കാ​ശ കൗ​ൺ​സി​ൽ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടാ​ൻ കു​വൈ​ത്ത് സ​ർ​ക്കാ​റി​നോ​ട് എം.​പി​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച ദേ​ശീ​യ അ​സം​ബ്ലി​യി​ൽ 36 എം​.പി​മാ​ർ ഇ​തു​സം​ബ​ന്ധി​ച്ച അ​ഭ്യ​ർ​ഥ​ന സ​മ​ർ​പ്പി​ച്ചു. ഗാസ​യി​ൽ ഇ​സ്രാ​യേ​ൽ            ന​ട​ത്തി​യ മ​നു​ഷ്യ​രാ​ശി​ക്കെ​തി​രാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​ൻ അ​ന്താ​രാ​ഷ്ട്ര സ​മി​തി​യെ ഏ​ൽ​പി​ക്ക​ണ​മെ​ന്നും എം​.പി​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടിട്ടുണ്ട്.

Read More

രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെ ആക്രമണം

അസമില്‍ രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെ ആക്രമണം. അസമിലെ ലഖിംപൂരിലാണ് സംഭവം. യാത്രക്കെത്തിയ വാഹനങ്ങളുടെ ചില്ലുകള്‍ അക്രമികള്‍ തകർത്തു. ബിജെപി യുവമോർച്ച പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തെ അപലപിച്ച കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. വാഹനങ്ങള്‍ തകർത്തത് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയുടെ ഗുണ്ടകളെന്ന് കെ സി വേണുഗോപാല്‍ ആരോപിച്ചു. തെളിവുകള്‍ കൈയ്യിലുണ്ടെന്നും ദൃശ്യങ്ങള്‍ പുറത്ത്‍വിട്ട് കെസി വേണുഗോപാല്‍ പറഞ്ഞു. രാഹുല്‍ഗാന്ധിയും അസം മുഖ്യമന്ത്രി…

Read More

യമൻ തീരത്ത് യുഎസ് ചരക്ക് കപ്പലിൽ ഹൂതി മിസൈൽ ആക്രമണം

യമൻ തീരത്ത് അമേരിക്കൻ ചരക്ക് കപ്പലിൽ ഹൂതി മിസൈൽ ആക്രമണം. യെമനിൽ നിന്ന് തൊടുത്ത മൂന്നു മിസൈലുകളിൽ ഒരെണ്ണം കപ്പലിന് മുകളിൽ പതിക്കുക ആയിരുന്നു. കപ്പലിൽ തീ പടർന്നെങ്കിലും ആളപായമില്ല. ഹൂതി കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്കയും ബ്രിട്ടനും കനത്ത ആക്രമണം നടത്തിയിരുന്നു. ഇതിനുള്ള തിരിച്ചടി ആണ് ഇപ്പോഴത്തെ ആക്രമണം എന്നാണ് സൂചന. ചരക്കു കപ്പൽ അക്രമിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ചെങ്കടലിൽ ഒരു അമേരിക്കൻ യുദ്ധക്കപ്പലിനു നേരെയും ആക്രമണ ശ്രമം നടന്നു. യുദ്ധക്കപ്പലിനു നേരെ അയച്ച മിസൈലുകൾ ലക്ഷ്യത്തിൽ…

Read More

നായയുടെ ആക്രമണം; പിഞ്ചു കുട്ടികൾ ഉൾപ്പെടെ 8 പേർക്ക് പരിക്ക്

കോഴിക്കോട് എളേറ്റിൽ, പന്നൂർ പ്രദേശങ്ങളിൽ തെരുവ് നായയുടെ ആക്രമണത്തിൽ പിഞ്ചു കുട്ടികൾ ഉൾപ്പെടെ എട്ട് പേർക്ക് പരിക്ക്. രണ്ടര, മൂന്നര, ഏഴ് വയസ്സു പ്രായമുള്ള കുട്ടികൾക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് നായയുടെ ആക്രമണമുണ്ടായത്. പന്നൂർ എടവലത്ത് ഖദീസ(63)യെയാണ് നായ ആദ്യം കടിച്ചത്. ഇവരുടെ കൈ കടിച്ച് പറിച്ചു. ഇവിടെ നിന്ന് എളേറ്റിൽ ചോലയിൽ ഭാഗത്തേക്ക് ഓടിയ നായ ഏഴ് വയസ്സുകാരൻ ഉൾപ്പെടെയുള്ളവരെ കടിച്ചു. പിന്നീട് തറോൽ ഭാഗത്തെത്തി മൂന്നര വയസ്സുകാരനെയും രണ്ടര വയസ്സുകാരനേയും കടിച്ചു….

Read More