ട്രെയിനിൽ ടിക്കറ്റെടുക്കാതെ കയറിയത് ചോദ്യം ചെയ്തു; ടിടിഇയ്ക്ക് മർദനം, മൂക്കിന് ഇടിച്ചു

ട്രെയിനിനുള്ളിൽ വീണ്ടും ടിടിഇയ്ക്ക് മർദനം. ഷൊർണൂർ വച്ചാണ് സംഭവം. രാജസ്ഥാൻ സ്വദേശിയായ ടിടിഇ വിക്രം കുമാർ മീണയ്ക്കാണ് മർദനമേറ്റത്. ടിക്കറ്റെടുക്കാതെ കയറിയ ആളോട് ഇത് ചോദ്യം ചെയ്തപ്പോഴുണ്ടായ തർക്കത്തിന് പിന്നാലെ മൂക്കിന് ഇടിക്കുകയായിരുന്നു. അതിക്രമം നടത്തിയ തിരുവനന്തപുരം സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മംഗലാപുരം – തിരുവനന്തപുരം മാവേലി എക്‌സ്പ്രസ്സിലെ ടിടിഇയാണ് വിക്രം കുമാർ മീണ. ഇന്നലെ രാത്രിയിൽ ട്രെയിൻ തിരൂർ എത്താറായപ്പോഴാണ് സംഭവം നടക്കുന്നത്. ടിക്കറ്റ് ഇല്ലാതെ റിസർവേഷൻ കംപാർട്ടുമെൻറിൽ യാത്ര ചെയ്യുന്നത് ഇദ്ദേഹം ചോദ്യം ചെയ്യുകയായിരുന്നു….

Read More

ആർഎംപി നേതാവ് ഹരിഹരന്‍റെ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവം: മൂന്ന് പേർക്കെതിരെ കേസ്

ആർഎംപി നേതാവ് കെ എസ് ഹരിഹരന്‍റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ കണ്ടാൽ അറിയാവുന്ന മൂന്ന് പേർക്കെതിരെ കേസ് എടുത്ത് പൊലീസ്. എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്റ്റ് 3, 5 വകുപ്പുകൾ പ്രകാരം ആണ് കേസ്. വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. പുലർച്ചെ ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മാരകമായ സ്ഫോടക വസ്തുക്കൾ അല്ല ഉപയോഗിച്ചത് എന്നാണ് പ്രാഥമിക നിഗമനം. വിശദ പരിശോധനയ്ക്ക് സാമ്പിള്‍ അയച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചുവരുകയാണ്. അതേസമയം രാത്രി…

Read More

രാത്രി വീട് ആക്രമിച്ചതിന് പിന്നില്‍ സിപിഎം; മറ്റാരും ഇത് ചെയ്യില്ലെന്നാണ് ഹരിഹരൻ

രാത്രി വീട് ആക്രമിച്ചതിന് പിന്നില്‍ സിപിഎം ആണെന്നാരോപിച്ച് കെഎസ് ഹരിഹരൻ. സിപിഎം അല്ലാതെ മറ്റാരും ഇത് ചെയ്യില്ലെന്നാണ് ഹരിഹരൻ പറയുന്നത്. ആക്രമണത്തിന് മുമ്പ് വീടിന് സമീപത്ത് കണ്ട കാര്‍ വടകര രജിസ്ട്രേഷനിലുള്ളതാണെന്നും എന്നാലീ കാര്‍ ഇതിനോടകം കൈമാറി കഴിഞ്ഞിട്ടുണ്ടാകുമെന്നുമാണ് ഹരിഹരൻ പറയുന്നത്.  മാപ്പ് പറഞ്ഞാൽ തീരില്ലെന്ന പി മോഹനന്‍റെ പ്രസ്താവനയുടെ തുടർച്ചയാണ് ആക്രമണമെന്നും ഹരിഹരൻ ആരോപിച്ചു. ലളിതമായ ഖേദപ്രകടനത്തില്‍ ഇത് അവസാനിക്കില്ലെന്ന് ഇന്നലെ തന്നെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞിരുന്നു. ഇന്നലെ രാത്രി…

Read More

കാട്ടുപന്നിയുടെ ആക്രമണം; പാലക്കാട് ബൈക്ക് യാത്രികന് പരിക്ക്

കാട്ടുപന്നിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികന് പരിക്ക്. കിഴക്കഞ്ചേരി അമ്പിട്ടൻതരിശ് വാഴപ്പള്ളം ചിറകുന്നേല്‍ വീട്ടില്‍ ബിനേഷിനാണ് പരിക്കേറ്റത്. കിഴക്കഞ്ചേരി പ്ലാച്ചികുളമ്പ് വേങ്ങശ്ശേരി പള്ളിക്ക് സമീപത്ത് വെച്ചായിരുന്നു അപകടം. അപകടത്തിൽ വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റ ബിനേഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം മലപ്പുറം വളാഞ്ചേരിയിൽ രണ്ടിടത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ നാല് വയസ്സുള്ള കുഞ്ഞ് ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റിരുന്നു. ശരീരമാകെ മുറിവേറ്റ ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

Read More

ഇസ്രയേൽ ആക്രമണം തുടരുന്നു ; റഫയിൽ നിന്ന് പലായനം ചെയ്ത് ജനങ്ങൾ

ഇസ്രായേല്‍ ആക്രമണം കനപ്പിക്കുന്നതിനിടെ റഫയില്‍ നിന്ന് ഏകദേശം 1,10,000 പേര്‍ പലായനം ചെയ്തതായി പലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ഏജന്‍സി യു.എന്‍.ആര്‍.ഡബ്‌ള്യു.എ വെള്ളിയാഴ്ച അറിയിച്ചു. റഫയില്‍ ഇസ്രായേലിന്റെ ബോംബാക്രമണം ശക്തമാകുമ്പോള്‍ ജനം എല്ലാം വിട്ടെറിഞ്ഞ് പോവുകയാണ്. ഗാസയില്‍ ഒരിടവും സുരക്ഷിതമല്ല. സാഹചര്യങ്ങള്‍ ക്രൂരമാണ്. ഒരേയൊരു പ്രതീക്ഷ അടിയന്തര വെടിനിര്‍ത്തല്‍ മാത്രമാണെന്നും യു.എന്‍ ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു. തിങ്കളാഴ്ച കിഴക്കന്‍ റഫയിലെ പലസ്തീനികളോട് പലായനം ചെയ്യാന്‍ ഇസ്രായേല്‍ സൈന്യം ഉത്തരവിട്ടിരുന്നു. അടുത്ത ദിവസം ഗാസയെയും ഈജിപ്തിനെയും ബന്ധിപ്പിക്കുന്ന റഫ അതിര്‍ത്തിയുടെ…

Read More

സംസ്ഥാനത്ത് തെരുവുനായ ആക്രമണം ; ഇന്ന് പരുക്കേറ്റത് 10 പേർക്ക്

സംസ്ഥാനത്ത് തെരുവ് നായയുടെ ആക്രമണത്തിൽ ഇന്ന് പത്ത് പേർക്ക് പരിക്കേറ്റു. മൂവാറ്റുപുഴയിൽ വിദ്യാർഥികളടക്കം എട്ട് പേരെയും കോഴിക്കോട് നാദാപുരത്ത് രണ്ട് വൃദ്ധർക്കുമാണ് കടിയേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂവാറ്റുപുഴ നഗരമധ്യത്തിൽ ഇന്ന് രാവിലെയാണ് മദ്രസ വിദ്യാർഥികളടക്കം എട്ട് പേർക്ക് നേരെ തെരുവുനായ ആക്രമണം ഉണ്ടായത്. ആക്രമണകാരിയായ നായയെ പിടികൂടാനായിട്ടില്ല. ഇതോടെ നാട്ടുകാർ ആശങ്കയിലാണ്. പരിക്കേറ്റവരെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരുടെ പരാതിയെത്തുടർന്ന് നായയെ പിടികൂടാൻ കോട്ടയത്ത് നിന്നുളള സംഘത്തെ ഏർപ്പാടാക്കിയതായി നഗരസഭ അധികൃതർ അറിയിച്ചു. കോഴിക്കോട്…

Read More

തൃശ്ശൂരിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു

ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു. വാൽപ്പാറയ്ക്കടുത്ത് നെടുംങ്കുട്ര ആദിവാസി ഊരിലെ രവിയാണ് കൊല്ലപ്പെട്ടത്. രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഊരിലേക്ക് വരുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.

Read More

11 മണിമുതൽ കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യത; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്

കേരള തീരത്ത്  കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 11.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തെക്കൻ തമിഴ്നാട് തീരത്തും പകൽ 02.30 മുതൽ രാത്രി 11.30 വരെ 1.0 മുതൽ 1.7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും അതിന്‍റെ വേഗത സെക്കൻഡിൽ 15 cm നും 45 cm…

Read More

പൂഞ്ചിലെ ഭീകരാക്രമണം; പ്രതികളുടെ രേഖാചിത്രം പുറത്തുവിട്ടു

ജമ്മു കശ്മീരിലെ പൂഞ്ചിൽ വ്യോമസേന വാഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ പ്രതികളായ രണ്ടുപേരുടെ രേഖചിത്രം സൈന്യം പുറത്തുവിട്ടു. പാക്കിസ്ഥാൻ തീവ്രവാദികളായ ഇവരെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം രൂപയാണ് പാരിതോഷികം. ശനിയാഴ്ച വൈകുന്നേരം സുരൻകോട്ട് മേഖലയിലെ സനായി ടോപ്പിലേക്ക് വാഹനങ്ങൾ നീങ്ങുന്നതിനിടെ ശശിധറിന് സമീപത്തുവച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ വ്യോമസേന സൈനികൻ വിക്കി പഹാഡെ കൊല്ലപ്പെട്ടു. നാലു സൈനികർക്ക് പരുക്കേറ്റിരുന്നു. മേയ് 25ന് ആറാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലത്തിന്റെ ഭാഗമാണ് ആക്രമണം നടന്ന പൂഞ്ച്.

Read More

പൊട്ടിയ ഗ്ലാസ് ചീളുകൾകൊണ്ട് വീശി; മദ്യപസംഘത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റ് എസ്‌ഐ

കോഴിക്കോട് കൊടുവള്ളി പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ജിയോ സദാനന്ദന് മദ്യപസംഘത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റു. ഞായറാഴ്ച വൈകിട്ട് 5നു കൊടുവള്ളി നെടുമല ഭാഗത്ത് പട്രോളിങ് നടത്തവെയാണ് ആക്രമണം. സംശയം തോന്നിയ സംഘത്തിന്റെ വാഹനം പരിശോധിക്കാനായി അടുത്തെത്തിയപ്പോൾ പൊട്ടിയ ഗ്ലാസ് ചീളുകൾകൊണ്ട് വാഹനത്തിലുണ്ടായിരുന്ന ഒരാൾ വീശുകയായിരുന്നു. എസ്‌ഐയുടെ വലത് കയ്യിലെ രണ്ട് വിരലുകൾക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. എസ്‌ഐയെ ആക്രമിച്ചതിനു പിന്നാലെ സംഘം വാഹനവുമായി കടന്നുകളഞ്ഞു. അഞ്ച് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പ്രതികൾക്കായുളള തിരച്ചിൽ പൊലീസ് ഊർജിതമാക്കി.

Read More