
” ആത്മ ” വാർഷിക പൊതുയോഗം നടന്നു
ടെലിവിഷൻ താരങ്ങളുടെ സംഘടനയായ ‘ആത്മ’യുടെ പതിനെട്ടാമത് വാർഷിക പൊതുയോഗം എസ്പി ഗ്രാൻഡ് ഡെയ്‌സ് ഹോട്ടലിൽ നടന്നു. മുന്നോറോളം സീരിയൽ നടീ നടന്മാർ പങ്കെടുത്ത യോഗത്തിൽ കെ.ബി ഗണേഷ് കുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ആത്മ ജനറൽ സെക്രട്ടറി ദിനേശ് പണിക്കർ റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായ മോഹൻ അയിരൂർ, കിഷോർ സത്യ, പൂജപ്പുര രാധാകൃഷ്ണൻ എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു. സീനിയർ അംഗങ്ങൾക്ക് മെഡിക്കൽ അലവൻസ്, അവാർഡ് ലഭിച്ചവർക്കുള്ള ആദരവ്, കുടുംബാംഗങ്ങളുടെ കുട്ടികൾക്ക് ഉള്ള സ്‌കോളർഷിപ്പ് എന്നിവയുടെ വിതരണവും നടന്നു….