ടൈറ്റന്‍ അപകടം; ടൈറ്റാനിക് കാണാനുള്ള യാത്ര നിര്‍ത്തിവച്ച് ഓഷ്യന്‍ ഗേറ്റ്

ടൈറ്റന്‍ ദുരന്തത്തെ തുടർന്ന് അറ്റ്‍ലാന്‍റിക് സമുദ്രത്തിൽ മുങ്ങിയ ടൈറ്റാനിക് കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ കാണാനുള്ള സാഹസിക യാത്രകള്‍ അമേരിക്കന്‍ കമ്പനിയായ ഓഷ്യന്‍ ഗേറ്റ് റദ്ദാക്കി. ടൈറ്റന്‍ അപകടത്തിന് പിന്നാലെ എല്ലാ പര്യവേഷണങ്ങളും നിര്‍ത്തിവെച്ചതായി വ്യാഴാഴ്ചയാണ് ഓഷ്യന്‍ ഗേറ്റ് വിശദമാക്കിയത്. ഓഷ്യന്‍ ഗേറ്റിന്റെ ഔദ്യോഗിക സൈറ്റിലാണ് ഇക്കാര്യം അറിയിച്ചത്. അപകടത്തില്‍ ഓഷ്യന്‍ ഗേറ്റ് സിഇഒയും മരിച്ചിരുന്നു. ടൈറ്റന്‍ പേടകം തകരാനുണ്ടായ കാരണത്തേക്കുറിച്ച് അമേരിക്കയുടേയും കാനഡയിലേയും വിവിധ വകുപ്പുകളുടെ അന്വേഷണം തുടരുന്നതിനിടയിലാണ് ഓഷ്യന്‍ഗേറ്റിന്‍റെ ഈ പ്രഖ്യാപനം വന്നിരിക്കുന്നത്. ടൈറ്റാനിക്കിന്‍റെ അവശിഷ്ടം കാണാൻ…

Read More