വരൂ……മഴക്കാലത്ത് അതിരപ്പിള്ളി മനോഹരിയാകുന്നതു കാണാം

മഴക്കാലമാണ്. വെള്ളച്ചാട്ടങ്ങൾ സന്ദർശിക്കാനും ആസ്വദിക്കാനും ഉചിതമായ സമയം. എന്നാൽ, വെള്ളച്ചാട്ടമേഖലകൾ സന്ദർശിക്കുമ്പോൾ കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യമായി പാലിക്കുക. മൺസൂൺ സീസണിൽ ധാരാളം ടൂറിസ്റ്റുകൾ സന്ദർശിക്കുന്ന വെള്ളച്ചാട്ടമാണ് അതിരപ്പിള്ളി. തൃശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന അതിരപ്പള്ളി വെള്ളച്ചാട്ടം ‘ഇന്ത്യയുടെ നയാഗ്ര’ എന്നാണ് അറിയപ്പെടുന്നത്. പശ്ചിമഘട്ടത്തിൽ നിന്ന് ഉത്ഭവിക്കുന്ന ചാലക്കുടി നദിയിലാണ് വെള്ളച്ചാട്ടം. മൺസൂൺ കാലത്ത് വെള്ളച്ചാട്ടം കൂടുതൽ ശക്തമാകും. അതിരപ്പള്ളി വെള്ളച്ചാട്ടത്തിനു സമീപം തന്നെയുള്ള പ്രകൃതിയുടെ മറ്റൊരു സമ്മാനമാണ് വാഴച്ചാൽ വെള്ളച്ചാട്ടം. മുള മരങ്ങൾക്കിടയിലൂടെ സഞ്ചരിച്ച് വെള്ളച്ചാട്ടത്തിൻറെ മുകളിലേക്ക്…

Read More