രാഹുൽ മാത്രമല്ല വിദേശമണ്ണിൽ നിന്നു കൊണ്ട് സ്വന്തം രാജ്യത്തെ മുൻസർക്കാരുകളെ മോദിയും വിമർശിച്ചിട്ടുണ്ട്

2017 ൽ യുഎസിലെ പ്രവാസി ഇന്ത്യാക്കാരെ അഭിസംബോധന ചെയ്യുന്ന വേളയിൽ ആണ് ഇന്ത്യയിലെ മുൻസർക്കാരുകളെയെല്ലാം മോദി നിശിതമായി വിമർശിച്ചത്. മുൻസർക്കാരുകളെയെല്ലാം ജനം വോട്ട് ചെയ്തു പുറത്താക്കിയത് വ്യാപക അഴിമതിയുടെ പേരിലായിരുന്നു എന്നായിരുന്നു വിദേശമണ്ണിൽ നിന്ന് മോദി പ്രസംഗിച്ചത്. എന്നാൽ മുൻ സർക്കാരുകൾ എന്നു പറയുന്നതിൽ ബിജെപിയുടെ സമ്മുന്നത നേതാവായിരുന്ന അടൽബിഹാരി വാജ്‌പേയി നേതൃത്വം നൽകിയിരുന്ന സർക്കാരുകളും ഉണ്ടെന്നത് മോദി സൗകര്യപൂർവം മറന്നു. എന്നു തന്നെയല്ല വിദേശമണ്ണിൽ നിന്നു കൊണ്ട് സ്വന്തം രാജ്യത്തെ മുൻസർക്കാരുകളെ മയമില്ലാതെ വിമർശിക്കുന്നതിൽ മോദി…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇ.പി. ജയരാജനെതിരായ ആരോപണത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയം പോളിറ്റ് ബ്യൂറോ ചർച്ച ചെയ്യുമോ എന്ന് ഡൽഹിയിൽ മാധ്യമപ്രവർത്തകർ ആരാഞ്ഞപ്പോൾ തണുപ്പ് എങ്ങനെയുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ എത്തിയ മുഖ്യമന്ത്രി, ബുധനാഴ്ച വരെ ഡൽഹിയിലുണ്ട്. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. രാവിലെ 10.30ന് പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച. ………………………………………. ഇ.പി. ജയരാജനെതിരെ പി. ജയരാജൻ ആരോപണം ഉന്നയിച്ചെന്ന വാർത്ത മാധ്യമങ്ങൾ പുറത്തുവിട്ടിട്ടും അമ്പരപ്പിക്കുന്ന മൗനമാണ്…

Read More