
ഇ ഡിക്ക് തന്നിഷ്ടപ്രകാരം അറസ്റ്റ് ചെയ്യാനാകില്ല: ദില്ലി ഹൈക്കോടതി
കള്ളപ്പണം വെളുപ്പിക്കല്‍ നിയമം ചൂണ്ടിക്കാട്ടി തന്നിഷ്ടപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഒരാളെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്ന് ദില്ലി ഹൈക്കോടതി. പി എം എല്‍ എ നിയമം ( പ്രിവെന്‍ഷന്‍ ഓഫ് മണി ലോണ്‍ഡറിങ് ആക്റ്റ്) അനിയന്ത്രിതമായി അധികാരം ഇ ഡിക്ക് നല്‍കുന്നില്ലെന്നും ജസ്റ്റിസ് അനൂപ് ജയറാം ബാംബാനി ചൂണ്ടിക്കാട്ടി. പി എം എല്‍ എ നിയമത്തിലെ 50 ാം വകുപ്പ് പ്രകാരം ഹാജരാകാൻ ആവശ്യപ്പെടാം, എന്നാല്‍ ഇതില്‍ അറസ്റ്റിനുള്ള അധികാരം ഉള്‍പ്പെടുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പി എം എല്‍…