
ജി20 ഉച്ചകോടിക്ക് ഡൽഹിയിൽ തുടക്കം; നേതാക്കളെ സ്വീകരിച്ച് മോദി
ലോകനേതാക്കൾ എത്തിയതോടെ ജി20 ഉച്ചകോടിക്ക് രാജ്യതലസ്ഥാനത്തു പ്രൗഢോജ്വല തുടക്കം. രാവിലെ പ്രഗതി മൈതാനത്തെ ഭാരത് മണ്ഡപത്തിൽ വിവിഐപികളെ സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി. ‘വൺ എർത്ത്, വൺ ഫാമിലി’ എന്ന പ്രമേയത്തിൽ രാവിലെയും ഉച്ചകഴിഞ്ഞും 2 സെഷനുകളാണ് ഇന്ന് നിശ്ചയിച്ചിട്ടുള്ളത്. സെഷനുകൾക്കു ശേഷം ഉഭയകക്ഷി ചർച്ചകൾക്കായി മുക്കാൽ മണിക്കൂർ മാറ്റിവച്ചിട്ടുണ്ട്. രാഷ്ട്രത്തലവന്മാർക്കും മറ്റു വിവിഐപികൾക്കുമായി രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ അത്താഴവിരുന്ന് (ഗാല ഡിന്നർ) വൈകിട്ട് ഏഴിനാണ്. കേന്ദ്രമന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും പങ്കെടുക്കും. രാജ്യത്തെ ശാസ്ത്രീയ, നാടോടി…